ഒത്തിരി കഷ്പ്പാടുകളും ബുദ്ധിമുട്ടുകളും സഹിച്ച് വളര്‍ന്നു, അറിയപ്പെടുന്ന നടിയായപ്പോള്‍ പലരും അംഗീകരിച്ചു, 45 വയസ്സായിട്ടും വിവാഹിതയാവാത്തതിന്റെ കാരണം അന്ന് സംഗീത പറഞ്ഞത്

172

കാലങ്ങളായുള്ള പ്രണയത്തിന് പിന്നാലെ കഴിഞ്ഞ ദിവസമായിരുന്നു നടന്‍ റെഡിന്‍ കിങ്സ്ലിയുടെയും സീരിയല്‍ താരം സംഗീതയുടെയും വിവാഹം കഴിഞ്ഞത്. തങ്ങള്‍ വര്‍ഷങ്ങളായി പ്രണയത്തിലാണെന്ന് അടുത്തിടെയായിരുന്നു റെഡിന്‍ കിങ്സ്ലി വെളിപ്പെടുത്തിയത്.

Advertisements

എല്‍കെജി പോലുള്ള സിനിമകളില്‍ ഇരുവരും ഒന്നിച്ച് എത്തിയിരുന്നു. അതിന് പിന്നാലെയായിരുന്നു ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും. രണ്ടാളും നേരത്തെ വിവാഹിതരല്ല. തങ്ങളുടെ പ്രണയവിവാഹം വളരെ സ്വകാര്യമായിട്ടായിരുന്നു ഇരുവരും നടത്തിയത്.

Also Read: വെള്ള ഗൗണില്‍ വധുവിനെ പോലെ അണിഞ്ഞൊരുങ്ങി റിമി ടോമി, ആരാധകര്‍ ഏറ്റെടുത്ത് ഡാന്‍സ് വീഡിയോ

റെഡിന്‍ കിങ്സ്ലിയുടെ വിവാഹം കഴിഞ്ഞുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ സംഗീത ആരാണെന്നറിയാനുള്ള ഓട്ടത്തിലായിരുന്നു ആരാധകര്‍. 45 വയസ്സുകാരിയായ സംഗീത ചെന്നൈയിലാണ് ജനിച്ച് വളര്‍ന്നത്. അച്ഛന്‍ നേരത്തെ മരിച്ചു. അമ്മ മാത്രമാണ് സംഗീതയ്ക്കുള്ളത്.

ഒത്തിരി കഷ്ടപ്പാടുകള്‍ സഹിച്ചാണ് സംഗീത ഇന്നത്തെ നിലയിലേക്ക് വളര്‍ന്നത്. അഭിനയിക്കാനെത്തിയപ്പോള്‍ ആദ്യമൊക്കെ അവഗണനകളും ശാപവാക്കുകളുമായിരുന്നു താരം കേട്ടത്. പിന്നീട് പ്രശസ്തിയിലേക്ക് വളര്‍ന്നപ്പോള്‍ എല്ലാവരും അംഗീകരിക്കാന്‍ തുടങ്ങി.

Also Read; ആ പാട്ട് എനിക്ക് ഇഷ്ടത്തേക്കാള്‍ നൊമ്പരമാണ്, അത് രമയുടെ പ്രിയപ്പെട്ട പാട്ടാണ്, ഭാര്യയുടെ ഓര്‍മ്മകളില്‍ കണ്ണുനീരോടെ ജഗദീഷ്

ഒരു സുഹൃത്ത് വഴിയാണ് സംഗീത അഭിനയലോകത്തേക്ക് ചേക്കേറിയത്. സിനിമകളില്‍ അഭിനയിച്ചുവെങ്കിലും കൂടുതലും ചെയ്തത് സീരിയലുകളായിരുന്നു. തന്നെ സ്‌നേഹിക്കാനും സന്തോഷിപ്പിക്കാനും കഴിയുന്ന ഒരാളെ മാത്രമേ വിവാഹം ചെയ്യുകയുള്ളൂവെന്ന് നേരത്തെ സംഗീത പറഞ്ഞിരുന്നു.

Advertisement