മകള്‍ അരികിലെത്തി; കുഞ്ഞാറ്റ എത്തിയ സന്തോഷം പങ്കിട്ട് ഉര്‍വശി; ചിത്രങ്ങള്‍ വൈറല്‍

825

ബാല താരമായി സിനിമയിലേക്കെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയായി മാറിയ താരമാണ് നടി ഉര്‍വശി. സഹോദരിമാര്‍ക്ക് പിന്നാലെ സിനിമയിലെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ നായികയായി നിറഞ്ഞു നില്‍ക്കുക ആയിരുന്നു ഈ താരം.

മലയാളത്തിന് മുന്‍പേ തന്നെ തമിഴകത്ത് തുടക്കം കുറിച്ച താരത്തിന് അന്യഭാഷകളില്‍ നിന്നും ശക്തമായ പിന്തുണയാണ് ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിക്കാനുള്ള മിടുക്കുമായി മുന്നേറിയ താരം ഇടക്കാലത്ത് വെച്ച് സിനിമയില്‍ നിന്നും അപ്രത്യക്ഷമായിരുന്നു എങ്കിലും ശക്തമായി തന്നെ തിരിച്ചു വന്നിരുന്നു.

Advertisements

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. അടുത്തിടെയാണ് ഉര്‍വശി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. അതേസമയം, നടന്‍ മനോജ് കെ ജയനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ഉര്‍വശി മറ്റൊരു ജീവിതത്തിലേക്കും കടന്നിരുന്നു.

ALSO READ- ‘പെണ്‍കുട്ടികളുള്ള വീട്ടില്‍ കല്യാണാലോചനകള്‍ നടക്കും; മകള്‍ക്കാണ് ആലോചന, എനിക്കല്ല; കാശിന് വേണ്ടി എന്തിനാണിങ്ങനെ ചെയ്യുന്നത്’: നിഷ സാരംഗ്

ഈ ബന്ധത്തില്‍ ഒരുമകനുമുണ്ട് താരത്തിന്. മനോജ് കെ ജയനുമായുള്ള ബന്ധത്തില്‍ ഉര്‍വശിയുടെ മകളാണ് കുഞ്ഞാറ്റ എന്ന തേജലക്ഷ്മി.

അച്ഛനും അമ്മയും വേര്‍പിരിഞ്ഞപ്പോള്‍ മകള്‍ കുഞ്ഞാറ്റ അച്ഛനൊപ്പം പോവുകയായിരുന്നു. ഇടയ്ക്ക് മകള്‍ അമ്മ ഉര്‍വശിക്ക് ഒപ്പം എത്താറുണ്ട്. ഇപ്പോഴിതാ മകള്‍ തന്റെ അടുത്തെത്തിയ സന്തോഷം പങ്കു വയ്ക്കുകയാണ് ഉര്‍വ്വശി.

ALSO READ-അമ്മേയെന്ന് ഈ മുഖത്ത് നോക്കി വിളിക്കാന്‍ പറ്റില്ല, ഷൂട്ടിങ് നിര്‍ത്തിവെപ്പിച്ച് റഹ്‌മാന്‍; പല വേഷങ്ങളും ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നി: അഞ്ജലി നായര്‍

ഉര്‍വ്വശിയുടെ ഭര്‍ത്താവ് ശിവപ്രസാദ് മകന്‍, എന്നിവര്‍ക്കൊപ്പം കുഞ്ഞാറ്റ നില്‍ക്കുന്ന ചിത്രങ്ങളാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ചിരിക്കുന്നത്.


സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു നിന്ന ഉര്‍വശി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചത്. എന്നാല്‍ തുടങ്ങിയ അല്‍പ കാലത്തിനുള്ളില്‍ തന്നെ താരം സോഷ്യല്‍മീഡിയയില്‍ താരമാണ്.

Advertisement