‘പെണ്‍കുട്ടികളുള്ള വീട്ടില്‍ കല്യാണാലോചനകള്‍ നടക്കും; മകള്‍ക്കാണ് ആലോചന, എനിക്കല്ല; കാശിന് വേണ്ടി എന്തിനാണിങ്ങനെ ചെയ്യുന്നത്’: നിഷ സാരംഗ്

280

ജനപ്രിയ ടെലിവിഷന്‍ ഷോയായ ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അഭിനേത്രിയാണ് നിഷ സാരംഗ്. നേരത്തെ ബിഗ്‌സക്രീനിലും മിനിസ്‌ക്രീനിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നെങ്കിലും താരത്തെ ജനപ്രിയയാക്കി മാറ്റിയത് ഉപ്പും മുളകും ആയിരുന്നു.

ഈ പരമ്പരയിലെ നീലു എന്ന കഥാപാത്രം നിഷയ്ക്ക് വലിയ പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്തു. നീലുവിന് ആരാധകര്‍ ഏറെയാണ്. മികച്ച ഒരു നര്‍ത്തകി കൂടിയാണ് നിഷ ശ്യാമപ്രസാദിന്റെ അഗ്‌നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ അഭിനയ രംഗത്ത് എത്തുന്നത്.

Advertisements

താന്‍ ജീവിതത്തില്‍ ഒട്ടേറെ കൈപ്പേറിയ അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് നിഷ പലപ്പോഴും പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ പേരില്‍ വന്നൊരു വ്യാജ വാര്‍ത്തയെ കുറിച്ച് സംസാരിക്കുകയാണ് നിഷ സാരംഗ്. തനിക്ക് വിവാഹോലചന നടക്കുന്നുവെന്ന വ്യാജ വാര്‍ത്തകളോടാണ് താരം രൂക്ഷമായി പ്രതികരിച്ചത്.

പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിഷ മനസ് തുറന്നത്. അക്കാര്യം പറയാന്‍ തനിക്ക് പേടിയാണ്. മോള്‍ക്കൊരു വിവാഹ ആലോചന വന്നത് പറഞ്ഞപ്പോള്‍ അത് വേറെ ന്യൂസായിട്ടാണ് യൂട്യൂബിലൊക്കെ വന്നതെന്ന് നിഷ സാരംഗ് പറയുന്നു.

ALSO READ- അമ്മേയെന്ന് ഈ മുഖത്ത് നോക്കി വിളിക്കാന്‍ പറ്റില്ല, ഷൂട്ടിങ് നിര്‍ത്തിവെപ്പിച്ച് റഹ്‌മാന്‍; പല വേഷങ്ങളും ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നി: അഞ്ജലി നായര്‍

കുട്ടിയ്ക്ക് വിവാഹാലോചന വന്നതിനെക്കുറിച്ചാണ് പറയുന്നതെങ്കില്‍ വരുന്നത് വേറെ വാര്‍ത്തയായിരിക്കും. പെണ്‍കുട്ടികളുള്ള വീട്ടില്‍ ആളുകള്‍ വിവാഹാലോചനയുമായി വരും. പക്ഷെ അത് ചാനലില്‍ എടുത്തിടുന്നത് തനിക്ക് വിവാഹാലോചന എന്നായിരിക്കും. അങ്ങനെ ഇട്ടു. അങ്ങനെ വന്നതു കൊണ്ട് തനിക്കതേക്കുറിച്ച് പറയാന്‍ പോലും പേടിയാണ് ഇപ്പോള്‍ എന്നും നിഷ പറയുകയാണ്.

‘നമ്മളെ വേദനിപ്പിച്ച് അവര്‍ സന്തോഷിക്കുകയാണ്. പക്ഷെ അവര്‍ ചിന്തിക്കുന്നില്ല, അവരെക്കുറിച്ച് ഇങ്ങനൊരു സംഭവം പറഞ്ഞാല്‍ അവര്‍ അനുഭവിക്കുന്ന വേദന എന്തായിരിക്കുമെന്ന്. ഒരാള്‍ക്ക് കാശുണ്ടാക്കാനും ചാനല്‍ വളര്‍ത്താനും മറ്റൊരാളെ വേദനിപ്പിക്കരുത്. നമ്മള്‍ അഭിമുഖങ്ങള്‍ നല്‍കുന്നത് കാണുന്നവര്‍ സന്തോഷം കിട്ടാനും അവരുമായി നമ്മളുടെ വിശേഷങ്ങള്‍ പങ്കുവെക്കാനുമാണ്.’- നിഷ സാരംഗ് പറയുന്നു.

ALSO READ- ‘നോ പറഞ്ഞാല്‍ തമിഴില്‍ പ്രശ്‌നം തീരും, മലയാളത്തില്‍ ശല്യം ചെയ്യും, അന്ന് നീയൊക്കെ അമ്മേ എന്നാണ് ശരിക്കും വിളിക്കേണ്ടതെന്ന് പറഞ്ഞു’; കാസ്റ്റിങ് കൗച്ച് അനുഭവം പറഞ്ഞ് ചാര്‍മ്മിള

ഇക്കാര്യം വളരെ പച്ചയായി വന്ന് പറയുന്നതാണ്. അതിനെ വളച്ചൊടിക്കുമ്പോള്‍ നമുക്കൊരു കുടുംബമുണ്ടെന്നും ബന്ധങ്ങളുണ്ടെന്നും അതില്‍ വിള്ളലുണ്ടാകും അവരെ വേദനിപ്പിക്കും എന്നൊന്നും ചിന്തിക്കില്ലെന്നും അതുകൊണ്ടാണ് അതേക്കുറിച്ച് പറയുമ്പോള്‍ തന്നെ തനിക്ക് പേടി എന്നും നിഷ വെളിപ്പെടുത്തി.

ഇപ്പോള്‍ ഞാനതൊന്നും കാര്യമാക്കാറില്ല. അന്നിങ്ങനെ ഒരു വാര്‍ത്ത വന്നതോടെ കുറേ നാളത്തേക്ക് ഒരു ഇന്റര്‍വ്യു കൊടുക്കുന്നുണ്ടായിരുന്നില്ല. ഭയങ്കരമായി പേടിച്ചു പോയി. പിന്നെ അത് കാര്യമായിട്ട് എടുക്കേണ്ട എന്ന് എല്ലാവരും പറഞ്ഞിരുന്നു. എന്തിനാണ് ഇങ്ങനെ അതും ആലോചിച്ച് ഇരിക്കുന്നതെന്ന് ചിന്തിച്ചുവെന്നും നിഷ സാരംഗ് പറയുന്നു.

Advertisement