അമ്മേയെന്ന് ഈ മുഖത്ത് നോക്കി വിളിക്കാന്‍ പറ്റില്ല, ഷൂട്ടിങ് നിര്‍ത്തിവെപ്പിച്ച് റഹ്‌മാന്‍; പല വേഷങ്ങളും ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നി: അഞ്ജലി നായര്‍

2645

വളരെ പെട്ടെന്ന് തന്നെ മലയാളം സിനിമാ പേമികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായി മാറിയ നടിയാണ് അഞ്ജലി നായര്‍. ചെറുതും വലുതുമായ മികച്ച വേഷങ്ങള്‍ ചെയ്തിട്ടുള്ള അഞ്ജലി നായര്‍ ഇതിനോടകം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു. മലയാളത്തിന് പുറമേ തമിഴിലും സജീവ സാന്നിധ്യമാണ് നടി.

നടി അഭിനയിച്ചിട്ടുള്ള ഒട്ടുമിക്ക എല്ലാ ചിത്രങ്ങളും വലിയ വിജയം നേടിയവയും ആയിരുന്നു. എല്ലാ പ്രായത്തിലുള്ള വേഷവും ചെയ്യാന്‍ തയ്യാറാകുന്ന നടി കൂടിയാണ് അഞ്ജലി നായര്‍. ബെന്‍ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അഞ്ജലിയെ തേടിയെത്തിയിരുന്നു.

Advertisements

പ്രായത്തില്‍ കവിഞ്ഞ കഥാപാത്രങ്ങളേയും താരം അവതരിപ്പിച്ചിട്ടുണ്ട്. താന്‍ ചെയ്യുന്നത് കൂടുതലും അമ്മ വേഷങ്ങളാണെന്നും ചെയ്ത അമ്മ വേഷങ്ങളില്‍ ചിലത് വേണ്ടെന്ന് തോന്നിയിരുന്നു എന്നും താരം വെളിപ്പെടുത്തുകയാണ്.

മോഹന്‍ലാലിന്റെ അമ്മയായി പുലിമുരുകനിലും ദുല്‍ഖറിന്റെ അമ്മയായി കമ്മട്ടിപാടത്തിലും അഞ്ജലി അഭിനയിച്ചിട്ടുണ്ട്. അതില്‍ പുലിമുരുകനിലെ കഥാപാത്രം കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അതേസമയം, തനിക്ക് കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖറിന്റെ അമ്മ വേഷം ചെയ്യേണ്ടയിരുന്നില്ലെന്ന് തനിക്ക് ഒരു ഘട്ടത്തില്‍ തോന്നിയിരുന്നു എന്ന് പറയുകയാണ് അഞ്ജലി നായര്‍. ക്ലബ്ബ് എഫ്എമിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലി ഇക്കാര്യം സംസാരിച്ചത്.

ALSO READ- ‘നോ പറഞ്ഞാല്‍ തമിഴില്‍ പ്രശ്‌നം തീരും, മലയാളത്തില്‍ ശല്യം ചെയ്യും, അന്ന് നീയൊക്കെ അമ്മേ എന്നാണ് ശരിക്കും വിളിക്കേണ്ടതെന്ന് പറഞ്ഞു’; കാസ്റ്റിങ് കൗച്ച് അനുഭവം പറഞ്ഞ് ചാര്‍മ്മിള

യാദൃശ്ചികമായാണ് കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖറിന്റെ അമ്മയാകുന്നത്. ആദ്യമൊന്നും കുഴപ്പമുണ്ടായിരുന്നില്ല. കുട്ടി കഥാപാത്രങ്ങള്‍ വലുതായതോടെ ദുല്‍ഖറെല്ലാം സെറ്റില്‍ വന്നു. പിന്നെ തന്റെ കഥാപാത്രം മരിക്കുകയാണ്. അപ്പോഴേക്കും മേക്കോവറെല്ലാം നടത്തി നരയൊക്കെ ചെയ്തിരുന്നെന്ന് അഞ്ജലി നായര്‍ ഓര്‍ക്കുന്നു.

മുത്തുമണിചേച്ചിയൊക്കെ ‘അമ്മേ കണ്ടോ ഇവന്‍ ചെയ്യുന്നത്’ എന്ന ഡയലോഗ് തന്റെ അടുത്ത് വന്നു പറയുമ്പോള്‍ അത് ഒരു ഭയങ്കര അനുഭവമായിരുന്നു. ആ സമയത്ത് രാജീവ് രവി സാറിനോട് എന്ത് പറയണം എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു താനെന്ുനം എന്തുകൊണ്ടാണ് ആ കഥാപാത്രത്തോട് നോ പറയാതിരുന്നത് എന്ന് ഇപ്പോഴും ആലോചിക്കുമെന്നും അഞ്ജലി നായര്‍ പറയുന്നു.

ALSO READ- അദ്ദേഹം നന്മയുടെ പ്രതീകം ഒന്നുമല്ല, ആ നടനില്‍ നിന്ന് ഒരു പൈസയും ഞാന്‍ വാങ്ങിച്ചിട്ടില്ല; വീണ്ടും പ്രതികരണം നടത്തി നടന്‍ മഹേഷ് പത്മനാഭന്‍

ആ കഥാപാത്രം ചെയ്യേണ്ടായിരുന്നു എന്ന് തോന്നിട്ടുണ്ട്. മുത്തുമണി ചേച്ചിക്കും ഭയങ്കര ബുദ്ധിമുട്ടായിരുന്നു ആ സീനുകളൊക്കെ ചെയ്യാന്‍. ഡയലോഗ് പറയുന്ന കാര്യത്തിലൊക്കെ ഒരു പരിധിയുണ്ടായിരുന്നു. അതുപോലെ വീണ്ടും മറുപടി എന്ന ചിത്രത്തില്‍ റഹ്‌മാന്‍ സാറാണ് കൂടെയുണ്ടായിരുന്നത്.

തന്റേത് ഒരു കന്യാസ്ത്രീയുടെ കഥാപാത്രമാണ്. റഹമാന്റെയൊക്കെ ചെറുപ്പത്തില്‍ താന്‍ പള്ളിയിലെ സിസ്റ്ററും പിന്നെ അവര്‍ വലുതാകുമ്പോള്‍ പള്ളിയിലെ മദറും ആകും. അപ്പോള്‍ അവര്‍ വന്ന് അമ്മേയെന്നെല്ലാം പറയുന്ന ആ സീന്‍ ചെയ്യാന്‍ സാറിന് ഭയങ്കര ബുദ്ധിമുട്ടായി.

‘എനിക്ക് ഈ കുട്ടിയുടെ മുഖത്ത് നോക്കി അമ്മേ എന്ന് പറയാന്‍ പറ്റില്ല’ എന്ന് പറഞ്ഞ് റഹ്‌മാന്‍ സാര്‍ ഷൂട്ട് നിര്‍ത്തിവെപ്പിച്ചു. പിന്നെ എല്ലാവരുകൂടി അദ്ദേഹത്തെ സമാധാനിപ്പിച്ച് പറഞ്ഞ് മനസിലാക്കുകയായിരുന്നു.

സാര്‍ കുഴപ്പമില്ല പണ്ടത്തെ സിനിമയിലും അങ്ങനെ പ്രായമൊന്നും നോക്കിയല്ലലോ അഭിനയിക്കുന്നത് എന്ന് താനും പറഞ്ഞതോടെയാണ് അദ്ദേഹം അത് അവസാനം ചെയ്യുന്നതെന്നും അഞ്ജലി പറഞ്ഞു.

Advertisement