അദ്ദേഹം നന്മയുടെ പ്രതീകം ഒന്നുമല്ല, ആ നടനില്‍ നിന്ന് ഒരു പൈസയും ഞാന്‍ വാങ്ങിച്ചിട്ടില്ല; വീണ്ടും പ്രതികരണം നടത്തി നടന്‍ മഹേഷ് പത്മനാഭന്‍

508

നിരവധി സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുള്ള നടനാണ് മഹേഷ് പത്മനാഭന്‍. തിരക്കഥാകൃത്തും സംവിധായകനും ആണ് ഇദ്ദേഹം. 2009 ല്‍ കലണ്ടര്‍ എന്ന സിനിമയിലൂടെ ഇദ്ദേഹം സംവിധാന രംഗത്തേക്ക് കടന്നു. സിനിമയില്‍ പൃഥ്വിരാജ് ആയിരുന്നു നായകന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ മഹേഷ് നേരത്തെ ദിലീപിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു.

Advertisements

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധിയാണെന്ന് വാദിച്ചുകൊണ്ട് നിരവധി ചാനല്‍ ചര്‍ച്ചകളില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെ നിരവധി വിമര്‍ശനവും മഹേഷ് കേള്‍ക്കേണ്ടിവന്നു. ഇപ്പോഴിതാ വീണ്ടും ദിലീപിനെ അനുകൂലിച്ചു കൊണ്ടാണ് മഹേഷ് രംഗത്തെത്തിയിരിക്കുന്നത്. ഡബ്ല്യൂസി സി സംഘടനയിലെ ചിലര്‍ക്ക് ദിലീപിനോട് ശത്രുത ഉണ്ടെന്ന് മഹേഷ് പറയുന്നു.

സംഘടനയുടെ രൂപീകരണത്തോടെ ഞാന്‍ വിയോജിക്കുന്നില്ല അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നതിനോടൊന്നും എനിക്ക് യാതൊരു എതിര്‍പ്പും ഇല്ല. എന്നാല്‍ അവര്‍ ദിലീപിനെതിരെ സംസാരിക്കുമ്പോഴാണ് ഞാന്‍ എതിര്‍ക്കുന്നത്. അതില്‍ പലര്‍ക്കും ദിലീപിനോട് ശത്രുതയുണ്ട്. പല സിനിമകളില്‍ നിന്നും അവരെ മാറ്റി എന്ന തോന്നലുണ്ട് , അതുകൊണ്ടൊക്കെ ഒരാള്‍ ജയിലില്‍ പോയി കിടക്കട്ടെ എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ലെന്നും മഹേഷ് വ്യക്തമാക്കി. എന്നാല്‍ ഇയാള്‍ നന്മയുടെ പ്രതീകമാണെന്ന് ഞാന്‍ പറയുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

also read
നയന്‍താര വിവാഹ ദിനത്തില്‍ ധരിച്ച സാരിയുടെ വില എത്രയെന്ന് അറിയുമോ ?, കേട്ടാല്‍ നിങ്ങള്‍ ഞെട്ടും
സിനിമ നന്നാക്കാനും അഭിനയിക്കുന്ന സാഹചര്യം നന്നാക്കാനും ഇഷ്ടമുള്ളവരോടൊപ്പം മാത്രമേ വര്‍ക്ക് ചെയ്തിട്ടുണ്ടാകു മഹേഷ് പറഞ്ഞു. അതേസമയം നേരത്തെ പ്രതികരണം നടത്തിയതിന്റെ പേരില്‍ ദിലീപിന്റെ കയ്യില്‍ നിന്ന് ഞാന്‍ പണം വാങ്ങിയിട്ടുണ്ടെന്നും സിനിമയില്‍ എനിക്ക് അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്നും ചിലര്‍ ഒക്കെ പറഞ്ഞുണ്ടാക്കി.

എന്നാല്‍ ഞാന്‍ ഒരു രൂപ പോലും ദിലീപില്‍ നിന്ന് വാങ്ങിയിട്ടില്ല. വാങ്ങിയിരുന്നെങ്കില്‍ ഞാന്‍ വാടകവീട്ടില്‍ കിടക്കില്ലായിരുന്നല്ലോ എന്ന് മഹേഷ് ചോദിച്ചു. അതേസമയം ഇത്തരം പ്രതികരണം നടത്തിയതിന്റെ പേരില്‍ തന്നെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തിയ സാഹചര്യം വരെ ഉണ്ടായിട്ടുണ്ടെന്ന് മഹേഷ് പറഞ്ഞു.

 

Advertisement