നയന്‍താര വിവാഹ ദിനത്തില്‍ ധരിച്ച സാരിയുടെ വില എത്രയെന്ന് അറിയുമോ ?, കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

564

സിനിമാതാരങ്ങളുടെ വിവാഹം വലിയ ആഘോഷത്തോടുകൂടിയാണ് നടത്താര്‍. സോഷ്യല്‍ മീഡിയയും ഈ ആഘോഷം ഏറ്റുപിടിക്കാറുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട ദിനത്തില്‍ താരങ്ങള്‍ അണിയുന്ന വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാം ആരാധകര്‍ ശ്രദ്ധിക്കാറുണ്ട്. പലപ്പോഴും വേറിട്ട വസ്ത്രങ്ങളും പ്രത്യേകത നിറഞ്ഞ ആഭരണങ്ങളും ഒക്കെ ആയിരിക്കും താരങ്ങള്‍ ധരിക്കാറ്.

Advertisements

നടിമാരായ നയന്‍താര, കത്രീന കൈഫ് ,ഹന്‍സിക മോടാണി തുടങ്ങിയ താരങ്ങളുടെ വിവാഹം എല്ലാം ഗംഭീരമായിട്ടാണ് നടത്തിയത്. ബോളിവുഡിലെ മിക്ക താരങ്ങളുടെ വിവാഹം വിദേശത്ത് വെച്ച് നടത്തിയിട്ടുണ്ട്. സ്വകാര്യത കണക്കിലെടുത്തുകൊണ്ടാണ് ഇവര്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. നടി അനുഷ്‌ക ശര്‍മയുടെയും ക്രിക്കറ്റ് താരം വീരാട് കോലിയുടെയും വിവാഹം 2017ലായിരുന്നു. ഇറ്റലിയില്‍ വച്ചായിരുന്നു ആ വിവാഹം.

also read
മുഖത്തെ ചുളിവും തടിയും കുറച്ചു, തന്റെ ഫോട്ടോയില്‍ എഡിറ്റിംഗ് നടത്തി ഐശ്വര്യ റായി; പ്രായമാകുന്നത് അംഗീകരിച്ചു കൂടെ എന്ന് ആരാധകര്‍

30 ലക്ഷം വില വരുന്ന ഫ്‌ലോറല്‍ ലെഹങ്കയായിരുന്നു വിവാഹദിനത്തില്‍ അനുഷ്‌ക ധരിച്ചത്. ദീപിക പദുക്കോണിന്റെ നോക്കുകയാണെങ്കില്‍, 12 ലക്ഷം രൂപ വരുന്ന ചുവന്ന ലഹങ്കയായിരുന്നു ദീപിക വിവാഹത്തിന് ധരിച്ചത്. ഒപ്പം റിസപ്ഷനും മറ്റും വിലപിടിപ്പുള്ള വസ്ത്രം തന്നെ ആണ് ദീപിക ധരിച്ചത്. ഇന്ത്യയില്‍ വെച്ച് നടന്ന വിവാഹ ചടങ്ങിന് 18 ലക്ഷം രൂപ വരുന്ന ലഹങ്കയാണ് പ്രിയങ്ക ചോപ്ര ധരിച്ചത്.

ഈ അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ മറ്റൊരു വിവാഹമായിരുന്നു നടി നയന്‍താരയുടെ. ചുവന്ന നിറത്തിലുള്ള സാരിയില്‍ അതീവ സുന്ദരിയായാണ് നയന്‍താര എത്തിയിരുന്നത്. 25 ലക്ഷമാണ് ഈ സാരിയുടെ വില. വിലപിടിപ്പുള്ള മറ്റ് ആഭരണങ്ങളും നയന്‍താര വിവാഹദിനത്തില്‍ ധരിച്ചു. നടി ഐശ്വര്യ റായിയുടെ വിവാഹ വസ്ത്രവും ആരാധകര്‍ ശ്രദ്ധിച്ചിരുന്നു. 75 ലക്ഷം രൂപയാണ് ഇതിന് വന്നത്. 2007ല്‍ ആയിരുന്നു ആ താരവിവാഹം.

 

Advertisement