മുഖത്തെ ചുളിവും തടിയും കുറച്ചു, തന്റെ ഫോട്ടോയില്‍ എഡിറ്റിംഗ് നടത്തി ഐശ്വര്യ റായി; പ്രായമാകുന്നത് അംഗീകരിച്ചു കൂടെ എന്ന് ആരാധകര്‍

643

സിനിമ താരങ്ങള്‍ തങ്ങളുടെ സൗന്ദര്യം അതേപടി കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കാറുണ്ട്. ഇതിനായി പ്രത്യേകതരം ഭക്ഷണം കഴിക്കുന്നവരും ഉണ്ട്. ഒരുകാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു നടിയാണ് ഐശ്വര്യ റായി. മുന്‍ ലോക സുന്ദരി ഐശ്വര്യയുടെ സൗന്ദര്യം ആരാധകര്‍ ശരിക്കും ആസ്വദിച്ചു. നടിയുടെ എടുത്തുപറയേണ്ടത് ആ കണ്ണുകള്‍ തന്നെ. നക്ഷത്രം പോലെയുള്ള കണ്ണുകള്‍ മറ്റു ഒരു നടിമാരിലും കണ്ടിട്ടില്ല.

Advertisements

അതേസമയം പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമയിലാണ് ഏറ്റവും ഒടുവില്‍ ഐശ്വര്യ റായി അഭിനയിച്ചത്. വര്‍ഷങ്ങള്‍ക്കുശേഷം നന്ദിനി എന്ന കഥാപാത്രം തനിക്ക് ലഭിച്ചപ്പോള്‍ അത് ഗംഭീരമാക്കുകയായിരുന്നു ഐശ്വര്യ. സിനിമയില്‍ തിളങ്ങി നിന്ന കാലത്ത് കുടുംബജീവിതം ആരംഭിച്ചിട്ടും ഫാഷന്‍ സിനിമ ലോകത്തോട് ഐശ്വര്യ നോ പറഞ്ഞിരുന്നില്ല.

സൗന്ദര്യത്തിലും ഏറെ ശ്രദ്ധ കൊടുക്കാറുണ്ട് ഐശ്വര്യ. എന്നാല്‍ കഴിഞ്ഞദിവസം താരം പങ്കുവെച്ച ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പാരീസ് ഫാഷന്‍ വീക്കില്‍ നിന്നുമുള്ള ഐശ്വര്യയുടെ ചിത്രങ്ങള്‍ വൈറലായി കഴിഞ്ഞു.

മകള്‍ക്കൊപ്പം ആയിരുന്നു ഐശ്വര്യ ലോകത്തിലെ ഏറ്റവും പ്രമുഖര്‍ അണിനിരക്കുന്ന ഫാഷന്‍ വീക്കില്‍ എത്തിയത്. ഐശ്വര്യയുടെ റാംപ് വാക്കും വൈറലായി പിന്നാലെ ഇത് ട്രോള്‍ ആയി മാറുകയും ചെയ്തു. കാരണം സോഷ്യല്‍ മീഡിയയില്‍ എത്തിയ ഫോട്ടോയില്‍ ഐശ്വര്യ ഫോട്ടോഷോപ്പിലൂടെ എഡിറ്റിംഗ് നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി .

also read
അമ്മയെ കാണാന്‍ ഓടിയെത്തി കുഞ്ഞാറ്റ, ഒപ്പം മറ്റൊരു സന്തോഷവാര്‍ത്തയും

മുഖത്തെ ചുളിവുകള്‍ ഐശ്വര്യ ഫോട്ടോഷോപ്പ് ചെയ്തു മാറ്റിയെന്നും ഒപ്പം മൊത്തത്തില്‍ തടി കുറച്ചു. ഇതേ വസ്ത്രത്തില്‍ ഐശ്വര്യ പ്രത്യക്ഷപ്പെട്ട മറ്റു ചില ചിത്രങ്ങളും ഇതിന് താഴെ തെളിവായി തന്നെ ഉണ്ട്. പ്രായമാകുന്നത് അംഗീകരിക്കാന്‍ എന്താണ് ഇത്ര മടി എന്നും ചിലര്‍ ചോദിക്കുന്നു. നിരവധി കമന്റ് ആണ് ഇതിന് താഴെ വരുന്നത് .

 

Advertisement