അമ്മയെ കാണാന്‍ ഓടിയെത്തി കുഞ്ഞാറ്റ, ഒപ്പം മറ്റൊരു സന്തോഷവാര്‍ത്തയും

57377

മലയാള സിനിമയ്ക്ക് ലഭിച്ച ഭാഗ്യമാണ് നടി ഉര്‍വശി. ഇതിനോടകം നിരവധി കഥാപാത്രങ്ങളെ ഉര്‍വശി അവതരിപ്പിച്ചു. നടിയായും സഹോദരിയായും സഹനടിയായും അമ്മയായും സ്‌ക്രീനില്‍ ഉര്‍വശി എത്തിയിട്ടുണ്ട്. മലയാള സിനിമയിലെ മികച്ച നടിമാരുടെ ലിസ്റ്റ് എടുത്തു നോക്കിയാല്‍ അതില്‍ ഉര്‍വശിയുടെ പേര് ഉറപ്പാണ്. ബാലതാരം ആയിട്ടായിരുന്നു ഉര്‍വശി സിനിമ ലോകത്തേക്ക് കടന്നുവന്നത്.

Advertisements

പിന്നീട് ദക്ഷിണേന്ത്യയിലെ മുന്‍നിര നായികമാര്‍ക്കൊപ്പം എത്തുകയായിരുന്നു താരം. തന്റെ 54 വയസ്സിലും വ്യത്യസ്തത തുളുമ്പുന്ന കഥാപാത്രങ്ങളുമായി ജൈത്രയാത്ര തുടരുകയാണ് ഈ നടി. ഈ അടുത്താണ് ഉര്‍വശി സോഷ്യല്‍ മീഡിയയില്‍ സജീവമായത്. ഒപ്പം തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം എത്തി. ഇപ്പോഴിതാ പുതിയ സന്തോഷമാണ് താരം പങ്കിട്ടത്.

also read
സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി , പിന്നാലെ ആരോഗ്യനില വഷളായി ; നടി ജാക്വലിന്‍ കാരിയേരി അന്തരിച്ചു
കൊച്ചിയിലെ പ്രമുഖ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഒത്തുകൂടി ഇരിക്കുകയാണ് ഉര്‍വശിയും കുടുംബവും. മകള്‍ കുഞ്ഞാറ്റയും ഇവിടെ എത്തി. കുഞ്ഞുങ്ങളെ ഏറെ സ്‌നേഹിക്കുന്ന ഒരു അമ്മയായി കുടുംബജീവിതത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്ന വീട്ടമ്മയായിട്ട് ഒക്കെയാണ് ഉര്‍വശി ഇന്‍സ്റ്റയില്‍ നിറയുന്നത്. താരത്തിന്റെ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്. ഏറെ നാളുകള്‍ക്കു ശേഷം മകളെ കണ്ട സന്തോഷവും ഉര്‍വശിയുടെ മുഖത്തുണ്ട്.

മകളെ മടിയില്‍ ഇരുത്തി കുശലം ചോദിക്കുന്ന ഈ അമ്മയുടെയും മകളുടെ ഫോട്ടോ ആരാധകര്‍ക്കിടെ എത്തി. അതേസമയം ഉര്‍വശിയുടെ ഭര്‍ത്താവ് സംവിധാന രംഗത്ത് എന്ന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. എന്തായാലും ഇവരെ ഒന്നിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. തന്റെ അമ്മയെ അനിയനേയും കാണാന്‍ കുഞ്ഞാറ്റ സമയം കിട്ടുമ്പോള്‍ എല്ലാം ഓടി എത്താറുണ്ട് .

 

 

Advertisement