സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി , പിന്നാലെ ആരോഗ്യനില വഷളായി ; നടി ജാക്വലിന്‍ കാരിയേരി അന്തരിച്ചു

666

മുന്‍ അര്‍ജന്റീനിയന്‍ സുന്ദരിയും നടിയുമായ ജാക്വലിന്‍ കാരിയേരി അന്തരിച്ചു. 48 വയസ്സായിരുന്നു. കോസ്‌മെറ്റിക് സര്‍ജറിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജാക്വലിന്‍. പിന്നാലെയാണ് മരണം സംഭവിച്ചത്. പ്ലാസ്റ്റിക് സര്‍ജറിക്ക് ശേഷം രക്തം കട്ട പിടിക്കുകയും നടിയുടെ ആരോഗ്യനില വഷളാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാലിഫോര്‍ണിയയിലെ ആശുപത്രിയില്‍ നിന്നാണ് മരണം സംഭവിച്ചത്.

also read
ഒരു പാര്‍ട്ടിയുടെ കൊടിയും കാണിക്കുന്നില്ല, മുദ്രാവാക്യം വിളിയില്ല, എന്നിട്ടും അതേ വെട്ട് തന്നെയല്ലേ ചാവേറിനും കിട്ടിയത്, ചാവേര്‍ റിവ്യൂയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍, പങ്കുവെച്ച് ചാക്കോച്ചന്‍
 

Advertisements

അതേസമയം ലാറ്റിന്‍ അമേരിക്കന്‍ സിനിമയിലെ നിറസാന്നിധ്യമായിരുന്നു ജാക്വലിന്‍ കാരിയേരി . നടിയുടെ മരണം ആരാധകരെയും ശരിക്കും ഞെട്ടിച്ചു. നടി പ്ലാസ്റ്റിക് സര്‍ജറി നടത്തിയതിന് പിന്നാലെയാണ് ആരോഗ്യനില ഗുരുതരമായത്. ശ്വാസതടസത്തെ തുടര്‍ന്ന് തീവ്ര പരിചരണ കേന്ദ്രത്തില്‍ ആയിരുന്നു ജാക്വലിന്‍ കാരിയേരി. നടിയുടെ മരണ സമയത്ത് മക്കളും കൂടെ ഉണ്ടായിരുന്നു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം അര്‍ജന്റീനയിലെ സൗന്ദര്യമത്സരങ്ങളില്‍ നിരവധി തവണ വിജയിയായിട്ടുണ്ട് ഈ നടി . മോഡലിങ്ങിലും നാടകങ്ങളിലും സിനിമകളിലും സജീവമാണ് താരം. നേരത്തെ മറ്റു താരങ്ങളും പ്ലാസ്റ്റിക് സര്‍ജറി ചെയ്തതിന് പിന്നാലെ മരണപ്പെട്ടിട്ടുണ്ട് .

 

Advertisement