Home Entertainment Celebrities

അന്ന് കാവ്യ ഉണ്ടാക്കിയ പൊങ്കല്‍ പാളിപ്പോയി, ഒന്നും പറയാന്‍ പറ്റില്ലല്ലോ, ഉപ്പു കൂടുതലാണെങ്കിലും ഞാന്‍ മുഴുവന്‍ കഴിച്ചു, അനുഭവം തുറന്നുപറഞ്ഞ് ദിലീപ്

158

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. പ്രേക്ഷകരെ എന്നും ചിരിപ്പിച്ചിട്ടേ ഉള്ളൂ ഈ നടന്‍. എന്നാല്‍ ഇടക്കാലത്ത് നടന്റെ പേരില്‍ ഉയര്‍ന്നുവന്ന കേസും പ്രശ്നങ്ങളും ഒക്കെ ദിലീപിന്റെ കരിയറിനെയും വലിയ രീതിയില്‍ ബാധിച്ചു.

Advertisements

ഇപ്പോള്‍ വീണ്ടും സിനിമയുമായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ് ദിലീപ്. നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്ത പവി കെയര്‍ ടേക്കര്‍ എന്ന സിനിമയിലാണ് ദിലീപ് നായകനായി അഭിനയിച്ചിരിക്കുന്നത്. ചിത്രം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് തിയ്യേറ്ററുകളിലെത്തിയിരിക്കുന്നത്.

Also Read:നടി ശാലിന്‍ സോയ പ്രണയത്തില്‍, കാമുകന്‍ പ്രമുഖ യൂട്യൂബര്‍, വെളിപ്പെടുത്തല്‍

അത്രത്തോളം സുഖമുള്ളതായിരുന്നില്ല 56കാരനായ ദിലീപിന്റെ സിനിമായാത്ര. സിനിമയില്‍ ഒരു അവസരത്തിനായി നടന്‍ ഒത്തിരി അലഞ്ഞിരുന്നു. ഗോപാലകൃഷ്ണന്‍ പദ്മനാഭ പിള്ള എന്നാണ് ദിലീപിന്റെ യഥാര്‍ത്ഥ പേര്. മഞ്ജുവുമായുള്ള വിവാഹമോചനവും കാവ്യയുമായുള്ള രണ്ടാം വിവാഹവും ദിലീപിനെ വാര്‍ത്തകളില്‍ നിറച്ചിരുന്നു.

ഒരു അഭിമുഖത്തില്‍ സംസാരിക്കവെ കാവ്യ ഉണ്ടാക്കിയ ഇഷ്ട ഭക്ഷണത്തെ കുറിച്ചും അത് പാളിപ്പോയതിനെ കുറിച്ചും ദിലീപ് തുറന്നുസംസാരിച്ചിരുന്നു. ഇപ്പോഴിതാ ആ വാക്കുകളാണ് വീണ്ടും ശ്രദ്ധനേടുന്നത്. അവള്‍ ഉണ്ടാക്കിയിട്ട് പാളിപ്പോയ ഭക്ഷണം പൊങ്കലാണെന്ന് ദിലീപ് പറയുന്നു.

Also Read:കുഞ്ഞുങ്ങള്‍, ജോലി, വ്യക്തിഗത ജീവിതം, ഏറ്റവും പ്രധാനമായി എന്റേതായ സമയങ്ങള്‍ എന്നിവ എങ്ങനെ കൈകാര്യം ചെയ്യുന്നു; പേളി മാണി

ഭംഗിയായി ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഉപ്പു കൂടിപ്പോയെന്നും അത് പിന്നെ താന്‍ കഴിക്കേണ്ടി വന്നുവെന്നും ഇല്ലെങ്കില്‍ നാളെ ഈ പൊങ്കല്‍ കിട്ടില്ലെന്നും അത് മുഴുവന്‍ കഴിച്ചിട്ട് ഉപ്പുകുറച്ച് കുറക്കാമായിരുന്നുവെന്ന് താന്‍ പറഞ്ഞുവെന്നും ദിലീപ് പറയുന്നു.

ഇപ്പോള്‍ കാവ്യ എല്ലാ തരത്തിലുള്ള ഭക്ഷണവും ഉണ്ടാക്കും. പണ്ടത്തെ പോലെയല്ലെന്നും കാവ്യ ഉണ്ടാക്കുന്നതില്‍ തനിക്ക് ഏറ്റവും ഇഷ്ടം ചിക്കന്‍ വെച്ച് ഉണ്ടാക്കുന്ന വിഭവമാണെന്നും കൊവിഡ് കാലത്ത് വീട്ടില്‍ കുടുങ്ങിയപ്പോഴാണ് കുക്കിങ് ശരിക്കും പഠിച്ചതെന്നും ദിലീപ് പറയുന്നു.

Advertisement