മഞ്ജു വാര്യര്‍ മാത്രമല്ല, ആറാംതമ്പുരാനില്‍ ഉര്‍വശിയും അഭിനയിച്ചിട്ടുണ്ട്, ആര്‍ക്കും അറിയാത്ത നടിയുടെ കഥാപാത്രം ഇതായിരുന്നു

306

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ ഹിറ്റ്‌മേക്കര്‍ ഷാജി കൈലാസ് ടീമിന്റെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ആറാം തമ്പുരാന്‍ എന്ന ചിത്രം. 1997 ല്‍ പുറത്തിറങ്ങിയ ചിത്രം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ വാണിജ്യ ചിത്രങ്ങളില്‍ ഒന്നായി മാറി.

Advertisements

കണിമംഗലം ജഗന്നാഥന്‍ എന്ന കഥാപാത്രം പ്രേക്ഷക മനസ്സില്‍ ആഴത്തില്‍ പതിക്കപ്പെട്ടു. കേരളത്തിലെ തിയേറ്ററുകളില്‍ ഇരുനൂറോളം ദിവസങ്ങള്‍ തകര്‍ത്തോടിയ ആറാം തമ്പുരാന്‍ മലയാള സിനിമയുടെ വാണിജ്യ നിരയില്‍ തലയെടുപ്പുള്ള ചലച്ചിത്ര കാഴ്ചയായി.

Also Read: എല്ലാം നഷ്ടപ്പെട്ട് റോഡിലിറങ്ങേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്, ഭാര്യയോട് മാത്രമല്ല ആരോടും പ്രണയം തോന്നാം, മനസ്സുതുറന്ന് വിജയ് ബാബു

രഞ്ജിത്തിന്റെ ശക്തമായ തിരക്കഥയ്ക്ക് പുറമേ ഷാജി കൈലാസിന്റെ വ്യത്യസ്തയാര്‍ന്ന ഷോട്ടുകള്‍ മലയാള സിനിമയുടെ സ്ഥിരം ആക്ഷനില്‍ നിന്ന് വിഭിന്നമായിരുന്നു. അതേ സമയം ഒരിക്കലും ഒരു സൂപ്പര്‍ താരത്തെ മുന്നില്‍ കണ്ടു ഒരുക്കിയ ചിത്രമായിരുന്നില്ല ആറാം തമ്പുരാന്‍. ചിത്രത്തിലെ ഓരോ അഭിനേതാവും തങ്ങളുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കിയിരുന്നു.

വലിയ താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, സായി കുമാര്‍, നരേന്ദ്ര പ്രസാദ്, ശ്രീവിദ്യ, കൊച്ചിന്‍ ഹനീഫ തുടങ്ങിയവരെല്ലാം ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ആറാം തമ്പുരാനില്‍ നടി ഉര്‍വശിയും അഭിനയിച്ചിട്ടുണ്ട്.

Also Read:സുരേഷ് ഗോപി ജയിക്കില്ല, കേരളത്തില്‍ ബിജെപിക്ക് പ്രതീക്ഷ വേണ്ട, ഉള്ളതില്‍ ഭേദം പിണറായി വിജയന്‍ തന്നെ, രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ തുറന്നുപറഞ്ഞ് ആറാട്ടണ്ണന്‍

എന്നാല്‍ അക്കാര്യം പലര്‍ക്കും അറിയില്ല. ഹരിമുരളീരവം എന്ന പാട്ടിന്റെ രംഗത്ത് കണ്ണുകള്‍ മാത്രം കാണിച്ച് മുഖം മറച്ച് നില്‍ക്കുന്ന പെണ്‍കുട്ടിയെ ആയിരുന്നു ഉര്‍വശി അവതരിപ്പിച്ചത്. പലര്‍ക്കും ഇക്കാര്യം അറിവില്ലായിരുന്നു, എന്നാല്‍ വിക്കി പീഡിയ ഇന്‍ഫര്‍മേഷനില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

ആറാം തമ്പുരാനില്‍ മോഹന്‍ലാലിന് പകരം നേരത്തെ തീരുമാനിച്ചത് മനോജ് കെ ജയനെയായിരുന്നുവെന്ന വാര്‍ത്തകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. പിന്നീട് കഥ പരിണമിക്കപ്പെട്ടപ്പോള്‍ നായകനായി മോഹന്‍ ലാല്‍ തന്നെ എത്തുകയായിരുന്നു.

Advertisement