സുരേഷ് ഗോപി ജയിക്കില്ല, കേരളത്തില്‍ ബിജെപിക്ക് പ്രതീക്ഷ വേണ്ട, ഉള്ളതില്‍ ഭേദം പിണറായി വിജയന്‍ തന്നെ, രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ തുറന്നുപറഞ്ഞ് ആറാട്ടണ്ണന്‍

59

സന്തോഷ് വര്‍ക്കി എന്നുപറഞ്ഞാല്‍ അധികമാരും അറിയില്ല,എന്നാല്‍ ആറാട്ടണ്ണന്‍ എന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും ഈ ഓണ്‍ലൈന്‍ സിനിമാ നിരൂപകനെ മനസിലാകും. മോഹന്‍ലാലിന്റെ ‘ആറാട്ട്’ സിനിമയ്ക്കു നിരൂപണം പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയനായതാണ് സന്തോഷ് വര്‍ക്കി.

Advertisements

എന്നാല്‍ പിന്നീട് പല സിനിമകളെയും താരങ്ങളെയും കുറിച്ചും മോശമായി സംസാരിക്കുകയും ആളുകളുടെ മര്‍ ദ്ദ നത്തിന് വരെ ഇ ര യാവുകയും ചെയ്തിരുന്നു. സന്തോഷ് വര്‍ക്കിയെ കൊണ്ട് പഴയ മോശം പരാമര്‍ശങ്ങള്‍ക്ക് നടന്‍ മാപ്പ് പറയിപ്പിച്ചിരുന്നു. വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് സന്തോഷ് വര്‍ക്കിയെക്കൊണ്ട് ബാല മാപ്പ് പറയിപ്പിച്ചത്.

Also Read:അതെ ആറാം തമ്പുരാനില്‍ നടി ഉര്‍വശിയും അഭിനയിച്ചു , തെളിവ് ഇതാ !

ഇപ്പോഴിതാ ആറാട്ടണ്ണന്‍ തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. സുരേഷ് ഗോപി നല്ലൊരു നടനേക്കാളുപരിയായി നല്ല മനുഷ്യനാണെന്നും ഒത്തിരി പേരെ അദ്ദേഹം സഹായിക്കാറുണ്ടെന്നും എന്നാല്‍ അദ്ദേഹം തൃശ്ശൂരില്‍ ജയിക്കില്ലെന്നും സന്തോഷ് വര്‍ക്കി തുറന്നുപറഞ്ഞു.

ഇത്തവണയും തൃശ്ശൂരെടുക്കാന്‍ ബിജെപിക്ക് കഴിയില്ല. ചിലപ്പോള്‍ സെന്‍ട്രലില്‍ ബിജെപി ജയിക്കുമായിരിക്കുമെന്നും എന്നാല്‍ സൗത്ത് ഇന്ത്യയിലും കേരളത്തിലും ബിജെപിക്ക് വിജയ പ്രതീക്ഷകളൊന്നും വേണ്ടെന്നും ഉള്ളതില്‍ വെച്ച് ഭേദം പിണറായി വിജയന്‍ തന്നെയാണെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു.

Also Read:രാജധാനി പോകുമ്പോള്‍ അതിന്റെ മുന്നില്‍ കയറി നില്‍ക്കരുത് ; തുറന്ന് പറഞ്ഞ് വിജയ് ബാബു

അദ്ദേഹത്തെ ആളുകള്‍ക്ക് കുറച്ച് പേടിയുണ്ട്. ബിജെപി എത്ര വികസനം കൊണ്ടുവരുന്നുണ്ടെങ്കിലും ബിജെപിക്ക് ഹിന്ദുത്വവാദമുണ്ടെന്നും ഇന്ത്യ ഒരു സെക്കുലര്‍ രാജ്യമാണെന്നും മോഡിക്ക് വികസന നയമുണ്ട് പക്ഷേ സൗത്ത് ഇന്ത്യ അദ്ദേഹത്തിന് എതിരാണെന്നും ആറാട്ടണ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement