ഇത്രയും നന്നായി മലയാളികളുടെ ലൈംഗിക ദാരിദ്ര്യം ഉപയോഗപ്പെടുത്തുന്ന നടി വേറെയില്ല, ഹണിയുടെ പുത്തന്‍ മേക്കോവറിന് രൂക്ഷവിമര്‍ശനം

77

നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള ഹിറ്റ് മേക്കര്‍ വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയില്‍ കൂടി മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് എത്തിയ താര സുന്ദരിയാണ് ഹണിറോസ്. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ഇതിനോടകം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ ഹണി റോസിന് കഴിഞ്ഞു.

Advertisements

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും എല്ലാം ഹണി റോസ് തിളങ്ങി നില്‍ക്കുകയാണ്. ബോള്‍ഡ് ആയ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധ കാണിക്കുന്ന ഹണിയുടെ കരിയറില്‍ വഴിത്തിരിവായത് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന മലയാള ചിത്രമാണ്.

Also Read:സുരേഷ് ഗോപി ജയിക്കില്ല, കേരളത്തില്‍ ബിജെപിക്ക് പ്രതീക്ഷ വേണ്ട, ഉള്ളതില്‍ ഭേദം പിണറായി വിജയന്‍ തന്നെ, രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ തുറന്നുപറഞ്ഞ് ആറാട്ടണ്ണന്‍

മോഡേണ്‍ വേഷവും നാടന്‍ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങില്‍ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭഭ്രമാണെന്ന് വളരെ ചുരുങ്ങിയ സമയം കൊണ്ട് താരം തെളിച്ചിരുന്നു. അതേസമയം, താരമിപ്പോള്‍ ഉദ്ഘാടന വേദികളിലാണ് നിറഞ്ഞുനില്‍ക്കുന്നത്. കേരളത്തിന് അകത്തും പുറത്തും യുഎഇയിലുമൊക്കെ ഉദ്ഘാടനങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് ഹണി റോസ്.

ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ ഹണിക്കെതിരെ വിമര്‍ശനം ശക്തമായിക്കൊണ്ടിരിക്കുകയാണ്. കോഴിക്കോട് ഒരു ഗാഡ്ജറ്റ് ഷോപ്പിന്റെ ഉദ്ഘാടനത്തിന് പങ്കെടുത്തതിന് പിന്നാലെയാണ് താരത്തിനെതിരെ വിമര്‍ശനം ശക്തമായത്. പുത്തന്‍ മേക്കോവറിലായിരുന്നു താരം പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.

Also Read: വീണ്ടും കോളേജിലേക്ക് മീന, ആനന്ദപുരം ഡയറീസ് വരുന്നു

മുടി കളര്‍ ചെയ്ത് ഓറഞ്ച് നിറത്തിലുള്ള സ്ലീവ് ലെസ് ഗൗണ്‍ ധരിച്ചായിരുന്നു താരം ഉദ്ഘാടന പരിപാടിയില്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ഹണി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റിലൂടെ താരത്തെ വിമര്‍ശിച്ചത്.

ഹണി റോസ് മലയാളികളുടെ ലൈംഗിക ദാരിദ്ര്യം നന്നായി ഉപയോഗിക്കുന്ന നടിയാണെന്നായിരുന്നു പലരും കമന്റില്‍ കുറിച്ചത്. ജഗതിക്ക് പകരമായി കിലുക്കം ത്രീയില്‍ അഭിനയിക്കാമെന്നും മലയാള സിനിമയിലെ രാഖി സാവന്താവാന്‍ അനുകരിക്കുകയാണോ എന്നും പലരും കമന്റിലൂടെ ചോദിക്കുന്നു.

Advertisement