സിനിമാ സ്‌റ്റൈലിലാണ് മമ്മൂക്കയും മോഹന്‍ലാലും ക്രോസ് ചെയ്തത്; മമ്മൂക്കയെ കണ്ട് ഞാന്‍ കരഞ്ഞുപോയി: മമിത ബൈജു

652

മലയാള സിനിമയില്‍ ഇപ്പോള്‍ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ യുവനടിയാണ് മമിത ബൈജു. വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ ശ്രദ്ധ നേടാന്‍ മമിതയ്ക്കായി. അസാധ്യ സ്‌ക്രീന്‍ പ്രസന്‍സുള്ള താരമാണ് മമിത എന്നാണ് ആരാധകര്‍ പറയുന്നത്. ഖോ ഖോ, ഓപ്പറേഷന്‍ ജാവ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈയ്യടുത്തിറങ്ങിയ സൂപ്പര്‍ ശരണ്യയിലും മമിത കയ്യടി നേടിയിരുന്നു. സൂപ്പര്‍ ശരണ്യയിലെ കഥാപാത്രത്തെ സൂപ്പര്‍ സോന എന്നാണ് ആരാധകര്‍ വിളിക്കുന്നത്. ഇപ്പോഴിതാ തമിഴിലേക്കും ചുവടുവെക്കാന്‍ ഒരുങ്ങുകയാണ് മമിത. ആദ്യമായി കമ്മിറ്റ് ചെയ്ത മമിതയുടെ തമിഴ് ചിത്രം ഉപേക്ഷിക്കപ്പെട്ടിരുന്നു.

സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിലേക്ക് അഭിനയിക്കുന്നതിനായാണ് മമിതയെ തെരഞ്ഞെടുത്തിരുന്നത്. വണങ്കാന്‍ എന്ന് പേരിട്ടിരുന്ന ചിത്രത്തിലെ തിരക്കഥയിലെ ചില മാറ്റങ്ങള്‍ മൂലം സൂര്യ ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

Advertisements

അതേസമയം, ഇപ്പോഴിതാ താന്‍ ഏറെ ആരാധിക്കുന്ന താരമായ മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവം പങ്കുവെക്കുകയാണ് നടി മമിത ബൈജു. അര്‍ജുന്‍ അശോകന്റെ വിവാഹ റിസപ്ഷനില്‍ വെച്ച് മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കണ്ട അനുഭവമാണ് താരം പങ്കുവെയ്ക്കുന്നത്.

ALSO READ- എനിക്ക് ബാംഗ്ലൂരിലും നാട്ടിലും അധികം സുഹൃത്തുക്കളില്ല; ഇതൊക്കെ ഞാന്‍ എപ്പോഴാണ് പറഞ്ഞത് ദൈവമേ എന്ന് ആലോചിക്കാറുണ്ട്: ആന്‍ അഗസ്റ്റിന്‍

ഈ സമയത്ത് താന്‍ മമ്മൂട്ടിയെ കണ്ട് കരഞ്ഞുപോയെന്നും മമിത പറഞ്ഞു. മമ്മൂട്ടിയെ തനിക്ക് ഭയങ്കര ഇഷ്ടമാണെന്നും ജിഞ്ചര്‍ മീഡിയയോട് താരം പ്രതികരിച്ചു. ഇഷ്ടമുള്ളവരെ നേരിട്ട് കാണുമ്പോള്‍ ഉള്ളൊരു സന്തോഷമുണ്ടല്ലോ, എല്ലാ ആക്ടേഴ്സിനേയും കാണുമ്പോള്‍ തനിക്ക് അങ്ങനെ തോന്നാറുണ്ടെന്നാണ് താരം പറയുന്നത്.

പക്ഷേ താന്‍ മമ്മൂക്കയെ കണ്ടപ്പോള്‍ കരഞ്ഞിട്ടുണ്ട്. മമ്മൂക്കക്ക് അത് അറിയില്ലെന്നും മമിത വെളിപ്പെടുത്തി. അര്‍ജുന്‍ അശോകന്‍ ചേട്ടന്റെ റിസപ്ഷനില്‍ വെച്ചാണ് മമ്മൂക്കയെ കാണുന്നത്. ഞാനും മമ്മയും അവിടെ ഇരിക്കുന്നതിനിടെയാണ് ഭയങ്കര സിനിമാറ്റിക് രീതിയില്‍ മമ്മൂക്ക വന്നത്.

ALSO READ- ‘എന്‍ നെഞ്ചില്‍ കുടിയിരിക്കും’! ആരാധകര്‍ക്ക് ഒപ്പമുള്ള സെല്‍ഫി പങ്കുവെച്ച് വിജയ്; സൈബര്‍ ലോകത്ത് ആഘോഷം

ആദ്യം ലാലേട്ടന്‍ വന്നു. ലാലേട്ടന്‍ ഇറങ്ങുമ്പോള്‍ മമ്മൂക്ക വന്നു. അവര്‍ നേര്‍ക്ക് നേര്‍ നടന്നുവന്ന് ക്രോസ് ചെയ്തുകഴിഞ്ഞ് പരസ്പരം തിരിഞ്ഞുനോക്കുകയും ചെയ്തു. അത് ഭയങ്കര സിനിമാറ്റിക് രീതിയിലായിരുന്നെന്നും മമിത പറയുന്നു.

മമ്മൂക്കയെ ഞാന്‍ ദൂരെ നിന്നും കാണുകയാണ്. അപ്പോള്‍ അമ്മ എന്നെ നോക്കി നീയെന്താ കരയുന്നത് എന്ന് ചോദിച്ചു. ഞാന്‍ കരയുവാണ്. എനിക്ക് മമ്മൂക്കയെ ഭയങ്കര ഇഷ്ടമാണെന്നും മമിത പറഞ്ഞു.

Advertisement