പത്തുവര്‍ഷത്തിന് ശേഷമുള്ള ഒന്നിക്കല്‍ പൊളിച്ചടുക്കാന്‍ തന്നെ: ജോഷി മമ്മൂട്ടി ചിത്രം തുടങ്ങുന്നു, രചന സജീവ് പാഴൂര്‍

19

എക്കാലത്തെയും മലയാളത്തിലെ മികച്ച സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടുകളിലൊന്നായ മമ്മൂട്ടി-ജോഷി ടീം വീണ്ടുമെത്തുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ വീണ്ടും ഒന്നിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും രചിച്ച സജീവ് പാഴൂരാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Advertisements

2008ല്‍ പുറത്തിറങ്ങിയ മള്‍ട്ടിസ്റ്റാര്‍ ചിത്രമായ ട്വന്റി ട്വന്റിയാണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം. 2007ല്‍ രഞ്ജിത്തിന്റെ രചനയില്‍ ഒരുക്കിയ നസ്രാണിയാണ് മമ്മൂട്ടിയെ മാത്രം നായകനാക്കി ജോഷി ചെയ്ത ചിത്രം.

മൂന്ന് വര്‍ഷത്തിനുശേഷമാണ് ജോഷി ഒരു ചിത്രവുമായി എത്തുന്നത്. 2015ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ലൈല ഒ ലൈലയാണ് ജോഷി അവസാനമായി സംവിധാനം ചെയ്ത ചിത്രം.

സന്ദര്‍ഭം, ഒന്നിങ്ങു വന്നെങ്കില്‍, ശ്യാമ, ന്യൂഡല്‍ഹി, ദിനരാത്രങ്ങള്‍, സംഘം, നായര്‍ സാബ്, മഹായാനം, കുട്ടേട്ടന്‍, കൗരവര്‍, സൈന്യം എന്നിവയായിരുന്നു ജോഷി-മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന ചില ഹിറ്റ് ചിത്രങ്ങള്‍.

Advertisement