അഭിനയ ജീവിതത്തില്‍ ഇതുവരെ പൂര്‍ണ്ണ സംതൃപ്തനല്ല, വിശപ്പ് പോലെയാണ് എനിക്ക് അഭിനയം: മമ്മൂട്ടി

9

തനിക്ക് അഭിനയം വിശപ്പിന് ഭക്ഷണം കഴിക്കുന്നത് പോലെയെന്ന് നടന്‍ മമ്മൂട്ടി. ഇതുവരെയുള്ള അഭിനയ ജീവിതത്തില്‍ തനിക്ക് പൂര്‍ണ്ണസംതൃപ്തി തോന്നിയിട്ടില്ലെന്നും മമ്മൂട്ടി വ്യക്തമാക്കി.

ഇക്കഴിഞ്ഞ 37 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ സംതൃപ്തനായിരുന്നുവെങ്കില്‍ പണ്ടേ അഭിനയം നിര്‍ത്തുമായിരുന്നു. എനിക്ക് ഭക്ഷണം കഴിക്കുന്നത് പോലെയാണ് അഭിനയവും.

Advertisements

വിശക്കുമ്പോഴല്ലേ ഭക്ഷണം കഴിക്കുക. വയറ് നിറഞ്ഞാല്‍ അത് നിര്‍ത്തും. പക്ഷേ വീണ്ടും വിശക്കുമ്പോള്‍ വീണ്ടും കഴിക്കില്ലേ. അതുപോലെയാണ് എനിക്ക് അഭിനയവും. – മമ്മൂട്ടി പറയുന്നു.

നിലവില്‍ ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം പതിനെട്ടാം പടിയില്‍ അഭിനയിക്കുന്ന തിരക്കിലാണ് താരം. ഒട്ടേറെ പുതുമുഖങ്ങളെ അണിനിരത്തിയാണ് ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രം ഒരുക്കുന്നത്.

ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണമാണ് എറണാകുളത്ത് പുരോഗമിക്കുന്നത്. 18 വയസ്സിന് ശേഷം ഒരു കൂട്ടം യുവാക്കളുടെ ജീവിതയാത്രയാണ് ഈ ചിത്രത്തിന്റെ പ്രമേയം.

ഇവരുടെ പഠനകാലത്ത് നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന കഥാപത്രമായാണ് മമ്മൂട്ടി എത്തുക.

തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളില്‍ 3 ചിത്രങ്ങളാണ് മമ്മൂട്ടി ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നത്.

യാത്ര, പേരന്‍പ്, മാമാങ്കം എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. അതു കൂടാതെ ഖാലിദ് റഹ്മാന്‍ ചിത്രം ഉണ്ടയും അണിയറയിലൊരുങ്ങുന്നുണ്ട്.

Advertisement