അസിനെ പോലെ ഹിന്ദിയില്‍ വിലസാനും, സിനിമാ രംഗത്തു നിന്ന് ഏറ്റവും പ്രശസ്തരായവരില്‍ ഒരാളെ ഭര്‍ത്താവായി കിട്ടാനും അമല പോള്‍ ചെയ്തത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

25

അസിനെ പോലെ ഹിന്ദിയില്‍ വിലസാനും, സിനിമാ രംഗത്തു നിന്ന് ഏറ്റവും പ്രശസ്തരായവരില്‍ ഒരാളെ ഭര്‍ത്താവായി കിട്ടാനും അമല പോള്‍ ചെയ്തത് ഇങ്ങനെ

ഒരു നടിയെന്ന നിലയില്‍ പ്രശസ്തയായപ്പോള്‍ രണ്ട് ആഗ്രഹങ്ങളാണ് അമലാപോളിനുണ്ടയിരുന്നത്. അതിലൊന്ന് സിനിമാ രംഗത്തു നിന്ന് ഏറ്റവും പ്രശസ്തരായവരില്‍ ഒരാളെ ഭര്‍ത്താവായി കിട്ടണം.

Advertisements

പേരും പ്രശസ്തിയും ഉള്ളതു കൊണ്ട് ജാതിയും മതവും പ്രശ്നമാകില്ല. രണ്ടാമത്തെ കാര്യം നടി അസിന്‍ ഹിന്ദിയില്‍ വിലസുന്നത് പോലെ തനിക്കും വിലസണം. താന്‍ ചെല്ലുമ്പോള്‍ അസിന്‍ അവിടെ ഉണ്ടാകാനും പാടില്ല.

എല്ലാത്തിനും അമലാപോളിനെ സഹായിക്കാമെന്നേറ്റത് ഒരു മന്ത്രവാദിയാണെന്നും പറയപ്പെടുന്നു. തമിഴ്നാട്ടില്‍ സിനിമാക്കാരുടെ ചങ്ങാതിയെന്ന നിലയിലാണ് ഈ മന്ത്രവാദിയെ അറിയപ്പെടുന്നത്. ഉദ്ദിഷ്ടകാര്യം സാധിച്ചാല്‍ വന്‍ തുകയാണ് സന്തോഷമായി നല്‍കാന്‍ തീരുമാനിച്ചത്.

എന്നാല്‍ അതിനുമുമ്പേ വഴിപാടുകള്‍ക്കും ഹോമത്തിനും ഏലസ്സിനും മറ്റുമായി ഒരു വലിയ തുക മന്ത്രവാദിക്ക് നല്‍കിയെന്നാണ് അടക്കം പറച്ചില്‍.

ഏലസ്സ് പൂജിച്ച് അമലയെ ഏല്‍പ്പിച്ചു. വെളുപ്പിനെ മൂന്നുമണിക്ക് കുളിച്ച് നൂല്‍ബന്ധമില്ലാതെ തൊഴുതശേഷം കണ്ണടച്ച് അരയില്‍ ഏലസ്സു കെട്ടണം. ഏലസ്സു കെട്ടിയ ശേഷമെ കണ്ണ് തുറക്കാന്‍ പാടുള്ളു. എല്ലാംഅമല അനുസരിച്ചു.

അധികനാള്‍ കഴിഞ്ഞില്ല, സിനിമാരംഗത്തെ ഒരു സംവിധായകനുമായി അമല പ്രണയത്തിലായി. പണവും പ്രശസ്തിയും ഉണ്ടായിരുന്നതുകൊണ്ട് മറു ജാതിക്കാരനായതില്‍ ഖേദവും തോന്നിയില്ല. വീട്ടുകാരെ പറഞ്ഞ് സമ്മതിപ്പിക്കാനും അമലയ്ക്ക് കഴിഞ്ഞു.

ഇതോടെ മന്ത്രവാദിയിലുള്ള വിശ്വാസവും വര്‍ദ്ദിച്ചു. സന്തോഷ സൂചകമായി ഒരു കോടി നല്‍കിയെന്നും പറയുന്നു. അതേസമയം അസിന്‍ വിവാഹം പ്രമാണിച്ച് സിനിമയില്‍ നിന്ന് വിട്ടുനിന്നു.

അവിടെ പകരക്കാരിയായി കയറിക്കൂടാമെന്ന് വിചാരിച്ചെങ്കിലും ഒന്നും നടന്നില്ല. അങ്ങനെ ആ മോഹം പൊലിഞ്ഞു.

ഇതിനിടയില്‍ വിവാഹിതമായ അമലാപോളിന്റെ വിവാഹബന്ധം ഒരാഴ്ച്ചക്കിടയില്‍ തന്നെ പൊട്ടലും ചീറ്റലുമായി രൂപാന്തരപ്പെട്ടു.

ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടുപേരും രണ്ടായി. അതോടെ മന്ത്രവാദിയെ വിശ്വസിച്ചതും പണം പോയതും നഷ്ടം.

അതിനുശേഷം ബുദ്ധിപരമായും തന്ത്രപരമായും അമല സിനിമകളില്‍ അഭിനയിച്ചു. സെക്സിയാകേണ്ടിടത്ത് സമൃദമായി കാഴ്ചയും ഒരുക്കി. അങ്ങനെ തിരക്കില്‍ നിന്ന് തിരക്കിലേക്ക് ഓടി കൊണ്ടിരിക്കുകയാണ് അമലാപോള്‍.

‘ഇപ്പോള്‍ അരയില്‍ ഏലസ്സ് കിടപ്പുണ്ടോ’ എന്ന് ചോദിച്ച് നോക്കൂ. അപ്പോള്‍ കാണാം അമലയുടെ മുഖത്ത് ദേഷ്യം ഇരമ്പുന്നതും ‘കള്ളസ്വാമിയാണ്’ അയാള്‍ എന്ന് പറഞ്ഞ് പല്ല് മുറുക്കുന്നതും.

പല്ലിശ്ശേരി ജനയുഗത്തില്‍ എഴുതിയത്

Advertisement