രാജയുടെ രണ്ടാംവരവ് കാത്തിരിക്കുന്ന മമ്മൂക്ക ആരാധകര്‍ക്ക് ആവേശമായി ജനുവരി ഒന്നിന് ഇടിവെട്ട് ഐറ്റം പുറത്ത് വിടും

12

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മധുരരാജാ. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ജനുവരി ഒന്നിന് പുറത്തിറങ്ങും.

വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ്. പീറ്റര്‍ ഹെയിന്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

Advertisements

അനുശ്രീയും ഷംന കാസിമുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.

ആര്‍ കെ സുരേഷ്, നെടുമുടി വേണു, വിജയ രാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, സിദ്ധിഖ്, എം ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂര്‍, കരാട്ടെ രാജ്, മഹിമ നമ്ബ്യാര്‍ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നെല്‍സണ്‍ ഐപ്പ് സിനിമാസിന്‍്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പാണ് ചിത്രം നിര്‍മ്മിക്കുന്നത്. യുകെ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ വിതരണം.

Advertisement