ഒരു ചിത്രത്തിന്റെ കരാറിൽ പോലും ഒപ്പിട്ടിട്ടില്ല, ഷാരൂഖ് ഖാൻ അഭിനയം നിർത്തിയോ?

31

സീറോ എന്ന 2018ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു അവസാനമായി പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ ചിത്രം.

എന്നാൽ ചിത്രം പ്രതീക്ഷിച്ചത്ര വിജയം നേടിയിരുന്നില്ല. സീറോ പരാജയമായാൽ ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് ഷാരൂഖ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

Advertisements

അദ്ദേഹം അത് ഗൗരവമായി പറഞ്ഞതു തന്നെയാണോ എന്ന ആശങ്കയിലാണ് ആരാധകർ. സൈസ് സീറോയ്ക്കു ശേഷം ഷാരൂഖ് ഒരു ചിത്രത്തിന്റെ കരാറിൽ പോലും ഒപ്പിട്ടിട്ടില്ല.

ബഹിരാകാശയാത്രികൻ രാകേഷ് ശർമയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ഷാരൂഖ് അഭിനയിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ആമിർ ഖാനെ തേടിയെത്തിയ വേഷം അദ്ദേഹം ഷാരൂഖ് ഖാന് നൽകുകയായിരുന്നു. എന്നാൽ ഷാരൂഖ് ചിത്രത്തിൽ നിന്ന് പിൻമാറി. വിക്കി കൗശലാണ് ഷാരൂഖിന് പകരം രാകേഷ് ശർമയായി വേഷമിടുന്നത്.

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും വായിക്കാനും വേണ്ടിയാണ് സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് ഷാരൂഖ് പറഞ്ഞു.

നിലവിൽ എനിക്ക് സിനിമയില്ല. ഞാൻ ഒന്നിലും കരാർ ചെയ്തിട്ടില്ല. സാധാരണ ഒരു സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിൽ എത്തുമ്‌ബോൾ അടുത്ത സിനിമ തുടങ്ങിയിരിക്കും.

ഷൂട്ടിങ്ങിനിടയിൽ അവധിയെടുക്കാറാണ് പതിവ്. പക്ഷേ ഇത്തവണ എനിക്ക് അങ്ങനെ തോന്നിയില്ല.

എനിക്ക് ഒരു മാറ്റം വേണമെന്ന് തോന്നി. പുസ്തകങ്ങൾ വായിക്കാനും സിനിമ കാണാനും വെറുതെയിരിക്കാനും തോന്നി.

എന്റെ കുട്ടികൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. അവർക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കണമെന്ന് തോന്നി ഷാരൂഖ് പറഞ്ഞു.

Advertisement