Home Entertainment Celebrities

ആളുകള്‍ എന്തുപറഞ്ഞാലും ഞാന്‍ നിന്നെ ഹൃദയം നിലയ്ക്കും വരെ സ്‌നേഹിക്കും, രവീന്ദറിനെ രൂപത്തിന്റെ പേരില്‍ കളിയാക്കിയവര്‍ക്ക് ചുട്ടമറുപടിയുമായി മഹാലക്ഷ്മി

169

സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ച് നാളുകളായി വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ഒന്നായിരുന്നു തമിഴ് സിനിമാ നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും സിനിമാ സിരിയല്‍ നടി മഹാലക്ഷ്മിയും തമ്മിലുള്ള വിവാഹം.രവീന്ദറിന്റെ പ്രായവും വണ്ണവും ആയിരുന്നു പരിഹാസങ്ങള്‍ക്ക് കാരണമായി മാറിയത്.

Advertisements

മഹാലക്ഷ്മിക്ക് 32 വസസ്സും രവീന്ദറിനാവട്ടെ 52 വയസുമായിരുന്നു പ്രായം. ഇരുവരും തമ്മില്‍ 20 വയസ്സിന്റെ പ്രായ വ്യത്യാസവും ഉണ്ട്. അതൊടൊപ്പം ഇരുവരുടെയും ആദ്യ വിവാഹം വേര്‍പിരിഞ്ഞതും പലരും ചൂണ്ടിക്കാട്ടി. രവീന്ദറിന്റെ പണം കണ്ടിട്ടാണ് മഹാലക്ഷ്മി വിവാഹത്തിന് തയ്യാറായതെന്ന് വരെ അധിക്ഷേപ കമന്റുകള്‍ വന്നു.

Also Read: ടോ കമലേ, അന്ന് എനിക്ക് ദേഷ്യം വന്നിട്ട് കമല്‍സാറിന്റെ വീട്ടിനുമുന്നില്‍ പോയി ചൂടായി, വെളിപ്പെടുത്തലുമായി നടി ജ്യോതി കൃഷ്ണ

എന്നാല്‍ ഇത്തരം പരിഹാസങ്ങളെ വളരെ ലാഘവത്തോടെ രണ്ട് പേരും തള്ളിക്കളഞ്ഞിരുന്നു. വിവാഹശേഷം ഒന്നിച്ചുള്ള ഒത്തിരി ചിത്രങ്ങള്‍ ഇരുവരും പങ്കുവെച്ചിട്ടുണ്ട്. തങ്ങളെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയെന്നോണമായിരുന്നു ഇരവരും പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും.

ഇപ്പോഴിതാ ഭര്‍ത്തിവിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മഹാലക്ഷമി. ഈ ചിത്രത്തിന് താഴെ ഒത്തിരി കമന്റുകളാണ് വന്നത്. നമ്മള്‍ പരസ്പരം സൃഷ്ടിക്കപ്പെട്ടവരെല്ലെന്നും എന്നാല്‍ പരസ്പരം ഭ്രാന്തമായി സ്‌നേഹിക്കുന്നവരാണെന്നുമായിരുന്നു ചിത്രത്തിന് മഹാലക്ഷ്മി നല്‍കിയ അടിക്കുറിപ്പ്.

Also Read: കെട്ടിക്കേറി പോകുന്ന വീട് പോലെയാണ് സിനിമാരംഗം, എപ്പോൾ വേണമെങ്കിലും ഇറക്കി വിടാം; വീണ നായർ പറയുന്നത് ഇങ്ങനെ

നെഗറ്റീവ് കമന്റ്‌സുകളാണ് കൂടുതലും ചിത്രത്തിന് താഴെ വരുന്നത്. പലരും പണം കണ്ടാണ് മഹാലക്ഷ്മി ഈ വിവാഹത്തിന് തയ്യാറായതെന്ന് പറഞ്ഞു. എന്നാല്‍ ആളുകള്‍ എന്തു തന്നെ പറഞ്ഞാലും തന്റെ ഹൃദയം നിലയ്ക്കുന്നത് വരെ അദ്ദേഹത്തെ സ്‌നേഹിക്കുമെന്ന് മഹാലക്ഷ്മി മറുപടി നല്‍കി.

Advertisement