Home Entertainment Celebrities

അമ്മയും മറ്റുള്ളവരും വര്‍ഷങ്ങളായി എന്നോട് ഇത് പറയാറുണ്ട്; സദ്യ കഴിക്കുന്ന ഈ താരത്തെ മനസിലായോ ?

195

നടൻ കൃഷ്ണകുമാറും ഭാര്യയും നാല് പെൺമക്കളുമെല്ലാം സോഷ്യൽമീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. മൂത്ത മകളായ അഹാന കൃഷ്ണ സിനിമകളിൽ നായികയായി തിളങ്ങുകയുമാണ്. ഞാൻ സ്റ്റീവ് ലോപസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ.


പിന്നീട് അഹാനയ്ക്ക് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക, അടി തുടങ്ങിയ സിനിമകളിൽ നല്ല കഥാപാത്രങ്ങൾ ലഭിച്ചു. താരപുത്രിയാണെങ്കിലും താനും നന്നായി കഷ്ടപ്പെട്ട് തന്നെയാണ് സിനിമയിൽ പിടിച്ച് നിൽക്കുന്നതെന്ന് അഹാന പറഞ്ഞിരുന്നു.

Advertisements

സോഷ്യൽ മീഡിയയിൽ സജീവമാണ് അഹാന. തന്റെ വിശേഷങ്ങളും പുത്തൻ ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരം പങ്കിട്ട വീഡിയോ ആണ് പ്രേക്ഷകർ ഏറ്റെടുത്തത്. തന്റെ കുഞ്ഞുനാളിൽ എടുത്ത വീഡിയോ ആണ് താരം പങ്കിട്ടത്.

രണ്ടര വയസുള്ളപ്പോൾ 1998 ഓഗസ്റ്റ് മൂന്നിന് പകർത്തിയതാണ് ഈ വീഡിയോ എന്ന് അഹാന പറയുന്നുണ്ട്.

‘ഒന്നാം ദിവസം മുതൽ ഭക്ഷണത്തെ ഞാൻ സ്‌നേഹിക്കുകയാണ്. ഇത്രയും നാളത്തെ ജീവിതത്തിൽ ഒരിക്കലും അച്ഛനും അമ്മയും എന്നോട് ഭക്ഷണം കഴിക്കാൻ ആവശ്യപ്പെടുന്ന സാഹചര്യം ഉണ്ടായതായി ഓർക്കുന്നില്ല. ഞാൻ എപ്പോഴും ഭക്ഷണം സ്വയം ചോദിക്കുകയും തരുന്നത് മുഴുവനായി കഴിക്കുകയും ചെയ്തിരുന്നു. ഭക്ഷണത്തിന്റെ കാര്യത്തിൽ കലഹിച്ചിട്ടില്ല എന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുട്ടിക്കാലത്തെ ?ഗുണം. തരുന്ന ഭക്ഷണം വളരെ ആകാംക്ഷയോടെയും സ്‌നേഹത്തോടെയും കഴിക്കുമായിരുന്നു. അമ്മയും മറ്റുള്ളവരും വർഷങ്ങളായി എന്നോട് ഇത് പറയാറുണ്ട്. ഈ വീഡിയോ ക്ലിപ്പ് 1998 ഓഗസ്റ്റ് മൂന്നിന് എടുത്തതാണ്. അന്നെനിക്ക് രണ്ടര വയസ്സായിരുന്നു പ്രായം’, എന്നാണ് അഹാന കുറിച്ചത്.

 

Advertisement