ഇതുവരെ എവിടെ സംസാരിച്ചിട്ടില്ല, അതൊക്കെ ഇതിനു വേണ്ടിയാണ്; ഐശ്വര്യ റംസായി

143

മൗനരാഗം എന്ന ഒറ്റ സീരിയൽ മതി നടി ഐശ്വര്യ റംസായെ കുറിച്ച് പറയാൻ. ഇതിൽ ഉൗമ്മ പെണ്ണായി എത്തിയതോടെയാണ് ഐശ്വര്യ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ഇതിൽ കല്യാണിയായിട്ടാണ് ഐശ്വര്യ അഭിനയിക്കുന്നത്. തുടക്കത്തിൽ സംസാരിക്കാത്ത കുട്ടിയായിട്ട് എത്തിയിരുന്നുവെങ്കിലും, ഇപ്പോൾ കല്യാണി മിണ്ടിത്തുടങ്ങി . പുതിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് നടി പറയുന്നു. ഇക്കാലം വരെയും ഒരു അഭിമുഖത്തിലും സ്റ്റേജിലെ പൊതു ചടങ്ങിൽ ഒന്നും സംസാരിച്ചിട്ടില്ല ഈ നടി.

Advertisements

അതേസമയം പുറത്തുവെച്ച് ആൾക്കാരെ കണ്ടാൽ മിണ്ടും. എന്നാൽ ആരെങ്കിലും ക്യാമറ ഓൺ ചെയ്താൽ അപ്പോൾ സംസാരം നിർത്തും. ഇതുകൊണ്ട് അഹങ്കാരിയാണ് ജാഡക്കാരി ആണ് എന്നൊക്കെ കുറെ പേർ പറഞ്ഞിട്ടുണ്ട് . പക്ഷേ ജോലിക്ക് വേണ്ടിയല്ലെ എന്ന് വിചാരിച്ച് സമാധാനിക്കും താരം പറഞ്ഞു.

പ്രൊഡ്യൂസർ ആദ്യം തന്നെ ഇങ്ങനെ ഒരു കഥാപാത്രമാണെന്നും അത് സംസാരിക്കാതെ കൊണ്ടുപോയാൽ നല്ലതായിരിക്കും എന്ന് പറഞ്ഞിരുന്നു അത് ശരിയാണെന്ന് എനിക്ക് തോന്നി. അതു കൊണ്ടാണ് ഫോളോ ചെയ്തത്. ഇടയ്ക്ക് സിനിമകളിൽ നിന്ന് അവസരം വന്നപ്പോൾ ഒഴിവാക്കിയത് അതുകൊണ്ട് . അതേസമയം തമിഴ്‌നാട്ടുകാരിയായ ഐശ്വര്യ മാനരാഗം എന്ന പരമ്പരയ്ക്ക് വേണ്ടി 5 വർഷമായി തിരുവനന്തപുരത്താണ് താമസിക്കുന്നത്.

തിരുവനന്തപുരവുമായി വല്ലാത്ത അറ്റാച്ച്‌മെന്റ് ഉണ്ടെന്ന് ഐശ്വര്യ പറയുന്നു. ഇപ്പോൾ മലയാളം പഠിച്ചു , കേട്ടാൽ മനസ്സിലാവും സംസാരിക്കാനും അറിയും ഐശ്വര്യ പറഞ്ഞു.

also readപന്ത്രണ്ടാം വയസിൽ കാലിന് സർജറി; നടക്കാൻ പോലും പറ്റാതെ വീട്ടിലിരുന്ന് പഠിച്ച് പരീക്ഷയെഴുതി; നടക്കാൻ തുടങ്ങിയപ്പോൾ മുതൽ സീരിയൽ ലോകത്തേക്ക്: ഐശ്വര്യ

Advertisement