ഗോവിന്ദ് അടിപൊളിയെന്ന് ഐശ്വര്യ ലക്ഷ്മി; കുറച്ച് ആസിഡ് എടുക്കട്ടേയെന്ന് ആസിഫ് അലി; വൈറലാകുന്ന കമന്റും മറുപടിയും

45

മികച്ച പ്രതികരണവുമായി തിയേറ്ററുകളിൽ മുന്നേറുന്ന ചിത്രമാണ് ഉയരെ. ആസിഡ് ആക്രമണത്തെ അതിജീവിച്ച പെൺകുട്ടിയുടെ കഥയാണ് മനു അശേകൻ സംവിധാനം ചെയ്ത ചിത്രത്തിൽ പറയുന്നത്.

പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രമായി എത്തുമ്‌ബോൾ ആസിഫ് അലിയും ടൊവിനോ തോമസും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

Advertisements

ഗോവിന്ദ് നെഗറ്റീവ് ഷേഡുള്ള നായകനായിട്ടാണ് ആസിഫ് എത്തുന്നത്. സിനിമ വൻ വിജയമായി മാറിയതോടെ ഉയരെയുടെ പുതിയ പോസ്റ്റർ കഴിഞ്ഞ ദിവസം ആസിഫ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

ഈ പോസ്റ്റിന് കീഴിൽ ഐശ്വര്യ ലക്ഷ്മി ഇട്ട കമന്റാണ് ഇപ്പോൾ വൈറലാകുന്നത്. ഗോവിന്ദ് നിങ്ങൾ അടിപൊളിയായിട്ടുണ്ടെന്നായിരുന്നു ഐശ്വര്യയുടെ കമന്റ്.

ഇതിന് മറുപടിയായി പൗർണ്ണമി കുറച്ച് ആസിഡ് എടുക്കട്ടേയെന്നാണ് ആസിഫ് കമന്റ് ബോക്സിൽ കുറിച്ചത്.

Advertisement