കരൺ ജോഹറിനെ പോലെ ഒരാള് കൂട്ടുണ്ടെങ്കിൽ നല്ല അവസരങ്ങൾ മാത്രമേ ലഭിക്കു; ഇവരുടെയൊക്കെ പിന്തുണയില്ലാതെ ബോളിവുഡിൽ പിടിച്ച് നില്ക്കുക പ്രയാസകരമാണ് എന്ന് ആലിയയ്ക്ക് അറിയാം; തുറന്ന് പറഞ്ഞ് ഐശ്വര്യ റായ്‌

377

ബോളിവുഡിലെ എക്കാലത്തെയും മികച്ച നായികമാരിൽ ഒരാളാണ് ഐശ്വര്യ റായ്. ലോക സുന്ദരി എന്നതിലുപരി മികച്ച ഡാൻസറും, അഭിനേതാവുമാണ് താരം. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവം എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്. ഇപ്പോഴിതാ ഐശ്വര്യ ആലിയ ഭട്ടിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

നെപ്പോ കിഡ്ഡായതുകൊണ്ട് ലഭിക്കുന്ന അവസരങ്ങളാണ് ആലിയ ഇത്രയേറെ ബോളിവുഡിൽ ശോഭിക്കാൻ കാരണമെന്ന് ഒരു പഴയ അഭിമുഖത്തിൽ ഐശ്വര്യ തുറന്ന് പറഞ്ഞിരുന്നു. ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമെല്ലാമായ കരൺ ജോഹറുമായുള്ള ആലിയയുടെ ബന്ധമാണ് നടിയുടെ ഇന്നത്തെ ബോളിവുഡ് കരിയറിന് പിന്നിലെന്നും ഐശ്വര്യ അഭിമുഖത്തിനിടെ പറയാതെ പറഞ്ഞു.

Advertisements

Also Read
അമ്മായി അമ്മയിൽ നിന്ന് തല്ല് വാങ്ങിയ കരീഷ്മ; കാരണം കേട്ട് ഞെട്ടി ബോളിവുഡും

ഐശ്വര്യയുടെ വാക്കുകൾ ഇങ്ങനെ; ഇത് അതിശയകരമാണെന്ന് ഞാൻ ആലിയ ഭട്ടിനോട് പറഞ്ഞിട്ടുണ്ട്. തുടക്കം മുതൽ കരൺ ജോഹർ അവൾക്ക് നൽകിയ പിന്തുണ അത്തരം ഒരു സ്ഥാപനം അവളോടൊപ്പം സപ്പോർട്ട് ചെയ്ത് ഉണ്ടായിരിക്കുന്നത് വളരെ ആശ്വാസകരമാണ്. കാരണം ബോളിവുഡിൽ പിടിച്ച് നിൽക്കുക എന്നത് ഇവരുടെ തുണയോടെ കഠിനമല്ലെന്ന് ആലിയയ്ക്ക് അറിയാം.’

ഒരു അഭിനേതാവെന്ന നിലയിൽ നല്ല അവസരങ്ങൾ മാത്രമെ കരൺ ജോഹറിനെപ്പോലൊരാൾ കൂട്ടുണ്ടെങ്കിൽ ലഭിക്കൂ. ആലിയ ഭട്ടിന് എപ്പോഴും മികച്ച അവസരങ്ങൾ മടിയിൽ കൊണ്ടുപോയി ആളുകൾ ഇട്ട് കൊടുക്കും’. ഐശ്വര്യയുടെ വീഡിയോ വൈറലായതോടെ ആരാധകരിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണുണ്ടായത്. ചിലർ നടി ധീരമായി തുറന്ന് സംസാരിച്ചതിനെ പ്രശംസിച്ചു. മറ്റുള്ളവർ ആലിയയെ പരിഹസിച്ചതിന് ഐശ്വര്യയെ വിമർശിച്ചു.

Also Read
ആ സിനിമകളിൽ അഭിനയിച്ചതിന് പ്രതിഫലം പോലും കിട്ടിയിട്ടില്ല; സ്ഥിരം വഴിപോക്കൻ മാത്രമല്ല, നന്ദു പൊതുവാൾ; താരത്തിന്റെ ജീവിതം ഇങ്ങനെ

അതേസമയം നെപ്പോ കിഡ്ഡായിട്ട് പോലും ഐശ്വര്യയുടെ ഭർത്താവായ അഭിഷേകിന് ശോഭിക്കാൻ കഴിയാതെ പോയത് എന്തുക്കൊണ്ടാണ് എന്ന് ആരാധകർ ചോദിക്കുന്നുണ്ട്. നെപ്പോ കിഡ്ഡായത് കൊണ്ട് മാത്രം അല്ല ആലിയക്ക് കഴിവുള്ളതും കൊണ്ട് കൂടിയാണ് അവസരങ്ങൾ ലഭിക്കുന്നതെന്നാണ് ഐശ്വര്യയെ വിമർശിച്ച് ചിലർ പറഞ്ഞത്.

Advertisement