എന്റെ മകള്‍ക്ക് പതിനാല് വയസ്സ് മാത്രമേ പ്രായമായിട്ടുള്ളൂ, അവള്‍ എന്തു വേണമെങ്കിലും ധരിച്ചോട്ടെ അത് അവളുടെ സ്വാതന്ത്ര്യം: മകളുടെ വസ്ത്രധാരണത്തെ അധിക്ഷേപിച്ചവര്‍ക്ക് എതിരെ അജയ് ദേവഗണ്‍

34

അജയ് ദേവഗണും കാജോളും ബോളിവുഡിലെ ശ്രദ്ധേയരായ താര ദമ്പതികളാണ്. ഇരുവരും സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവദിക്കാറുമുണ്ട്.

സോഷ്യല്‍ മീഡിയയില്‍ കുറച്ച് കടുത്ത ഭാഷയില്‍ അജയ് ദേവഗണ്‍ പ്രതികരിച്ച വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

Advertisements

അജയ് കാജോള്‍ ദമ്പതികളുടെ മൂത്ത കുട്ടിയായ നൈസക്ക് നേരേ അധിക്ഷേപം ചൊരിഞ്ഞവര്‍ക്കാണ് ശക്തമായ ഭാഷയില്‍ അജയ് മറുപടി നല്‍കിയത്.

മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള നൈസയുടെ ഒരു ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു.

എന്നാല്‍ ചിത്രം വന്നതോടെ നൈസയുടെ വസ്ത്രധാരണത്തിന്റെ പേരില്‍ പിന്നീട് ട്രോളുകളായിരുന്നു. ഇതിനെയാണ് ശക്തമായി അജയ് വിമര്‍ശിച്ചത്.

എന്റെ മകള്‍ക്ക് പതിനാല് വയസ്സ് മാത്രമേ പ്രായമായിട്ടുള്ളൂ. ഞങ്ങളുടെ കാര്യം അവിടെ നില്‍ക്കട്ടെ. കൊച്ചു കുട്ടികളെക്കുറിച്ച് പോലും മോശം പ്രചരണങ്ങള്‍ നടത്തുന്നവരുടെ മനോനില എന്താണ്. അവള്‍ എന്തു വേണമെങ്കിലും ധരിച്ചോട്ടെ. അത് അവളുടെ സ്വാതന്ത്ര്യം.

മാതാപിതാക്കളുടെ പ്രശസ്തിക്ക് അവള്‍ വില നല്‍കേണ്ടതില്ല. എനിക്ക് ഒരു കാര്യം മാത്രമാണ് പറയാനുള്ളത്. ദയവ് ചെയ്ത് എന്റെ കുട്ടികളെ വെറുതേ വിടൂ.

നിങ്ങള്‍ എല്ലാവരെയും പോലെ ഞങ്ങള്‍ക്കും സ്വകാര്യതയുണ്ട്. അതിനെ മാനിക്കൂ. പാപ്പരാസി സംസ്‌കാരം ഇന്ത്യയില്‍ വര്‍ധിച്ചു വരികയാണ് അതിനാല്‍ മാനുഷിക മൂല്യങ്ങള്‍ മറന്നു പോവുകയാണ് അജയ് ദേവഗണ്‍ പറഞ്ഞു.

Advertisement