മാതാവിന് കിരീടം കൊടുത്തതും പ്രധാനമന്ത്രി വിവാഹത്തിന് വന്നതുമെല്ലാം രാഷ്ട്രീയ ലക്ഷ്യത്തിനായി, എന്നാല്‍ സുരേഷ് ഗോപി ചെയ്ത സഹായങ്ങളെല്ലാം രാഷ്ട്രീയത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല, അഖില്‍ മാരാര്‍ പറയുന്നു

116

ബിഗ്ബോസ് സീസണ്‍ അഞ്ചിന്റെ വിജയിയായി പടിയിറങ്ങിയ അഖില്‍ മാരാരിന്റെ വിശേഷങ്ങള്‍ അറിയാന്‍ ഇന്നും തിരക്ക് കൂട്ടുന്നവരാണ് ആരാധകര്‍. അഞ്ചാം സീസണോടെ ഏറ്റവും കൂടുതല്‍ ആരാധകരെ കിട്ടിയ ഒരു താരമായിട്ടാണ് അഖില്‍ പുറത്തെത്തിയത്.

Advertisements

ഗെയിം ഷോയിലെ മാസ്റ്റര്‍ ബ്രെയിനാണ് അഖിലിന്റേത് എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ബിഗ് ബോസ് ഫിനാലെയില്‍ പ്രതീക്ഷിക്കപ്പെട്ട പോലെ തന്നെ അഖില്‍ കപ്പുയര്‍ത്തുകയായിരുന്നു ഇത്തവണ.

Also Read:എന്റെ അഭിപ്രായങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യമുള്ള സംവിധായകന്‍, എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ അദ്ദേഹത്തിന്റെ കൈയ്യിലുണ്ട്, ലിജോ ജോസ് പെല്ലിശ്ശേരിയെ കുറിച്ച് മോഹന്‍ലാല്‍

അഖില്‍ മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയും ആരാധകര്‍ക്ക് സുപരിചിതയാണ്. ഇന്റര്‍ വ്യൂകളിലൂടെയാണ് ലക്ഷ്മി താരമായത്. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. പ്രണയിച്ച കഥയൊക്കെ അഖില്‍ ബിഗ് ബോസില്‍ വെച്ചുതന്നെ വെളിപ്പെടുത്തിയിരുന്നു.

പലകാര്യങ്ങളിലും അഖില്‍ യാതൊരു പേടിയുമില്ലാതെ തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയാറുണ്ട്. ഇപ്പോഴിതാ വരുന്ന ഇലക്ഷനില്‍ തൃശ്ശൂരില്‍ സുരേഷ് ഗോപി വിജയിക്കുമെന്ന് പറയുകയാണ് അഖില്‍ മാരാര്‍. മാതാവിന് കിരീടം കൊടുത്തതും പ്രധാനമന്ത്രി അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന് വന്നതുമെല്ലാം തിരഞ്ഞെടുപ്പില്‍ ജയിക്കുക എന്ന ഉദ്ദേശത്തോടെയാണെന്നും അഖില്‍ പറയുന്നു.

Also Read:ഭാഗ്യയുടെ സിംപിള്‍ വെഡ്ഡിങ് ലുക്ക്, ധരിച്ച് മാലക്ക് വില കോടികള്‍, നിറയെ വജ്രക്കല്ലുകള്‍, ചില്ലറ മൊതലല്ലെന്ന് സോഷ്യല്‍മീഡിയ

എന്നാല്‍ സുരേഷ് ഗോപി ചെയ്യുന്ന സഹായങ്ങളൊന്നും ഒരിക്കലും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ലെന്നും എത്ര കോടി ശമ്പളം ലഭിച്ചാലും അദ്ദേഹം പാവപ്പെട്ടവരെ സഹായിക്കാനാണ് കൂടുതലും ഉപയോഗിക്കുന്നതെന്നും അഖില്‍ പറയുന്നു.

അദ്ദേഹത്തിന്റെ രാഷ്ട്രീയം വെച്ച് അദ്ദേഹം ചെയ്ത എല്ലാ കാര്യങ്ങളെയും വിമര്‍ശിക്കരുത്. ഒരു പരിധിക്കപ്പുറം വിമര്‍ശിക്കുമ്പോള്‍ ജനങ്ങളുടെ വോട്ട് അയാള്‍ക്ക് അനുകൂലമാകുമെന്നും തനിക്കെതിരെ എത്ര പേര്‍ ബിഗ് ബോസില്‍ മത്സരിക്കുമ്പോള്‍ അറ്റാക്ക് നടത്തി, എന്നിട്ടും താന്‍ ജയിച്ചില്ലേ എന്നും അഖില്‍ മാരാര്‍ പറയുന്നു.

Advertisement