അന്ന് മൂവായിരം വണ്ടിക്കൂലി പോലും തന്നില്ല; ഇന്ന് ഉദ്ഘാടനങ്ങൾക്ക് വാങ്ങുന്ന പ്രതിഫലം അഞ്ച് ലക്ഷമാണ്, ഞാൻ തന്നെ എനിക്കിട്ട വിലയാണത്: അഖിൽ മാരാർ

185

ബിഗ്ബോസ് സീസൺ അഞ്ചിന് തിരശ്ശീല വീണതിന് ശേഷം വിന്നറായ അഖിൽ മാരാരിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിപ്പിലാണ്. അഞ്ചാം സീസണോടെ ഏറ്റവും കൂടുതൽ ആരാധകരെ കിട്ടിയ ഒരു താരമുണ്ടെങ്കിൽ അത് അഖിലായിരിക്കും.

മാസ്റ്റർ ബ്രെയിനാണ് അഖിലിന്റേത് എന്നാണ് ആരാധകരുടെ വാദം. ശത്രുക്കളെ പോലും കൂളായി ഹാൻഡിൽ ചെയ്യാൻ താരത്തിന് സാധിച്ചു. ഗെയിമിനെ ഗെയിമായി കാണാനുള്ള കഴിവാണ് താരത്തിന്റെ പ്രത്യേകത. സോഷ്യൽ മീഡിയയിലൂടെ ഫാൻസിന് മുന്നിൽ അദ്ദേഹം വിശേഷങ്ങൾ പങ്കിടാറുണ്ട്.

Advertisements

ഇപ്പോഴിതാ റിയാലിറ്റി ഷോയ്ക്ക് ശേഷം ഉദ്ഘാടനവും സിനിമയുമായി ബന്ധപ്പെട്ട ജോലികളുമായി തിരക്കിലാണ് താരം. പുറത്തെത്തിയ ഉടനെ തന്നെ രണ്ട് ചിത്രങ്ങളാണ് അഖിൽ കമ്മിറ്റ് ചെയ്തത്. ഇപ്പോൾ അഖിൽ വിദേശത്ത് അടക്കം മലയാളികളുടെ പരിപാടികളിലെ സ്ഥിരം സാന്നിധ്യമാണ്.

ALSO READ- ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ കൂടി വിടവാങ്ങി; കെജി ജോർജിന്റെ വിയോഗത്തിൽ ഹൃദയഭാരത്തോടെ മമ്മൂട്ടി

ഇതിനിടെ തന്റെ പ്രതിഫലത്തെ കുറിച്ച് അഖിൽ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. ഒരു ഉദ്ഘാടനത്തിൽ അതിഥിയായി പങ്കെടുക്കുമ്പോൾ താൻ എത്ര രൂപയാണ് പ്രതിഫലമായി കൈപ്പറ്റുന്നത് എന്നുള്ളത് തുറന്നുപറയുകയാണ് അഖിൽ മാരാർ.

ഉദ്ഘാടനങ്ങൾക്ക് വാങ്ങുന്ന പ്രതിഫലം അഞ്ച് ലക്ഷം വരെയാണെന്നാണ് അഖിൽ പറയുന്നത്. പ്രതിഫലം എത്രയാണ് വാങ്ങുന്നതെന്ന് അവതാരകൻ ചോദിച്ചപ്പോഴാണ് അഖിൽ ഇക്കാര്യംതുറന്നുപറഞ്ഞത്.

‘ഞാൻ അഞ്ച് ലക്ഷം രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്’- എന്നാണ് അഖിൽ പറഞ്ഞത്.’ഞാൻ എനിക്ക് ഇട്ട വില അതാണ്. ഒരു കാലത്ത് ആരും നമുക്ക് ഒരു വിലയും തന്നിട്ടില്ലെന്നേ… മൂവായിരം രൂപ വണ്ടിക്കൂലി പോലും തന്നിട്ടില്ല പണ്ട്. ഞാൻ എറണാകുളത്ത് നിന്നും കൊല്ലത്ത് വന്ന് പല ഉദ്ഘാടനങ്ങളും ചെയ്ത് പോയിട്ടുണ്ട്. പക്ഷെ ഡീസൽ അടിക്കാനുള്ള കാശ് പോലും ആരും തന്നിട്ടില്ല.’- എന്നും അഖിൽ പറയുന്നു.

ALSO READ- ധ്രുവ നച്ചത്തിരത്തില്‍ നായകനാവേണ്ടിയിരുന്നത് സൂര്യ, വിക്രമിലേക്ക് എത്തിയത് ഇങ്ങനെ, വെളിപ്പെടുത്തലുമായി ഗൗതം വാസുദേവ് മേനോന്‍

കൂടാതെ ‘എല്ലാ കാലവും വിലയില്ലാത്തവനായി ജീവിക്കാൻ പറ്റുമോ..?’, എന്നും അഖിൽ ചോദിക്കുകയാണ്. അതേസമയം, തുറന്ന മനസോടെയുള്ള അഖിലിന്റെ പ്രതികരണത്തെ ആരാധകരും അഭിനന്ദിച്ചു. ആദ്യമായാണ് ഒരാൾ വാങ്ങിക്കുന്ന പൈസയുടെ കണക്ക് ഇത്ര പരസ്യമായി പറയുന്നത് എന്നാണ് ആരാധകർ പ്രതികരിക്കുന്നത്.


അതേസമയം, അഖിൽ പറഞ്ഞത് സത്യമാണെന്നും താൻ വിളിച്ചപ്പോഴും പ്രതിഫലമായി അഞ്ച് ലക്ഷം രൂപയാണ് ചോദിച്ചതെന്നുമാണ് അനുഭവം വെളിപ്പെടുത്തി മറ്റൊരു പ്രേക്ഷകൻ പ്രതികരിച്ചത്.

ബിഗ് ബോസിൽ വെച്ച് തനിക്ക് ഒരു തുണ്ട് ഭൂമിപോലും സ്വന്തമായിട്ടില്ലെന്ന് അഖിൽ വെളിപ്പെടുത്തിയതും വൈറലായിരുന്നു.

Advertisement