ആ കൾച്ചറിൽ വളർന്നതുകൊണ്ട് ഈ കുറി എന്റെ ശീലം; പിരീഡ്‌സ് സമയത്ത് പോലും കുറി വരയ്ക്കും; അല്ലെങ്കിൽ ആളുകൾക്ക് മനസിലാകില്ലേ: ദേവി ചന്ദന

529

ടെലിവിഷനിലൂടെയും സ്റ്റേജ് ഷോകളിലൂടെയും എല്ലാം മലയാളികൾക്ക് സുപരിചിതയായ നടിയാണ് ദേവി ചന്ദന. വർഷങ്ങളായി ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും നിറസാന്നിധ്യമായി നിൽക്കുകയാണ് ദേവി ചന്ദന. മിമിക്രി രംഗത്ത് നന്നും എത്തിയ ദേവി ചന്ദന വർഷങ്ങൾക്ക് മുൻപേ സ്റ്റേജ് പരിപാടികളുമായി സജീവം ആയിരുന്നു ദേവി ചന്ദന.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം യൂട്യൂബ് ചാനൽ കൂടി തുടങ്ങിയതോടെ വിശേഷങ്ങൾ ഒക്കെ തന്റെ ചാനലിലൂടെ ആണ് പങ്കുവെയ്ക്കുന്നത്. നർത്തകിയും അഭിനേത്രിയുമായ ദേവി ചന്ദന മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം കൂടിയാണ്.

Advertisements

ഒരുസമയത്ത് ദേവി ചന്ദന തൊണ്ണൂറ് കിലോയിൽ നിന്ന് അറുപത്തിയഞ്ചിലേക്ക് വണ്ണം കുറച്ചിരുന്നു. പിന്നീട് താരം അസുഖം കാരണം ഡയറ്റും എക്‌സൈസും എടുക്കാൻ സാധിക്കാതെ വന്നതോടെ പഴയ ഭാരത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.ഇതിനെ കുറിച്ച് താരം ഒരുപാട് തവണ സംസാരിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ നെറ്റിയിലെ കുറി മാറ്റാത്തതിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ്.

ALSO READ- അന്ന് മൂവായിരം വണ്ടിക്കൂലി പോലും തന്നില്ല; ഇന്ന് ഉദ്ഘാടനങ്ങൾക്ക് വാങ്ങുന്ന പ്രതിഫലം അഞ്ച് ലക്ഷമാണ്, ഞാൻ തന്നെ എനിക്കിട്ട വിലയാണത്: അഖിൽ മാരാർ

തനിക്ക് ഇങ്ങനെ സ്‌കൂൾ സമയം തൊട്ടേ തന്റെ നെറ്റിയിൽ ഒരു കുറി ഉണ്ടാകാറുണ്ടെന്ന് ദേവി പറയുകയാണ്. അത് ട്രഡീഷന്റെ ഭാഗമായി ഇടുന്നതാണ്. ചെറുപ്പം മുതലേ ഡാൻസ് പരിപാടികൾക്ക് പോകുമ്പോൾ അമ്പലങ്ങൾ ആയിരുന്നു വേദികൾ.

പിന്നെ, അച്ഛന്റെയും അമ്മയുടെയും വീടുകളിൽ കുടുംബക്ഷേത്രം ഒക്കെയുള്ളതാണ്. ചിലപ്പോൾ ആ കൾച്ചറിൽ വളർന്നതുകൊണ്ടാകാം ഈ കുറി എന്റെ ശീലത്തിൻറെയും ഭാഗമായത്. വീട്ടിൽ ഉള്ള സമയത്തൊക്കെ അമ്പലത്തിൽ ആണ്. കുറേ ദിവസം കണ്ടില്ലെങ്കിൽ ക്ഷേത്രം ജീവനക്കാർ ചോദിക്കുമെന്ന് ദേവി ചന്ദന പറയുന്നു.

ALSO READ- ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ കൂടി വിടവാങ്ങി; കെജി ജോർജിന്റെ വിയോഗത്തിൽ ഹൃദയഭാരത്തോടെ മമ്മൂട്ടി

താൻ വലിയ പൊട്ട് വയ്ക്കുമ്പോൾ ആളുകൾ ചോദിക്കാറുണ്ട്, എന്തിനാണിത് എന്ന്. അതൊക്കെ സന്തോഷമാണ്. ആവശ്യം ഉള്ള സമയത്ത് മാത്രമാണ് മേക്കപ്പ് ഇടുന്നതെന്നും താരം പറഞ്ഞു.

താൻ സ്‌കൂളിൽ ഒക്കെ പഠിക്കുമ്പോൾ പിരീഡ്സ് ആകുമ്പോൾ പോലും കുറി ഒഴിവാക്കില്ലായിരുന്നു, കളർ ചാന്ത് വച്ചുപോലും കുറി വരച്ചിട്ടാണ് സ്‌കൂളിൽ വരെ പൊയ്‌ക്കൊണ്ടിരുന്നത്, അല്ലെങ്കിൽ ആളുകൾ മനസിലാക്കില്ലേ പീരീഡ്‌സ് ആണെന്നെന്നും ദേവി ചന്ദന പറയുന്നു.

Advertisement