പ്രിയദർശന്റെ നൂറാം സിനിമയിൽ നായകൻ മോഹൻലാൽ! ‘ഹരം’ അപ്‌ഡേറ്റുമായി എംജി ശ്രീകുമാർ, ആവേശത്തിൽ ആരാധകർ

2920

സിനിമാലോകത്തെ ബ്രാൻഡ് നെയിം ആണ് പ്രിയദർശൻ. അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങൾ എന്നും റിപ്പീറ്റ് കാഴ്ചയ്ക്കുള്ളതാണ്. ആരാധകരെ ഏറെ രസിപ്പിച്ച സംവിധായകന്റെ നൂറാമത്തെ ചിത്രം എന്നാണ് വരിക എന്ന കാത്തിരിപ്പിലായിരുന്നു ആരാധകർ.

ഇപ്പോഴിതാ പ്രിയദർശന്റെ നൂറാചിത്രത്തെ ചിത്രത്തെ കുറിച്ചുള്ള സൂചന പുറത്തെത്തിയിരിക്കുകയാണ്. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായാണ് പുതിയ ചിത്രമെത്തുന്നത്. ഹരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെ കുറിച്ച് സംഗീതജ്ഞൻ എംജി ശ്രീകുമാർ ആണ് പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.

Advertisements

അതേസമയം, ചിത്രത്തെ കുറിച്ച് മറ്റ് വിവരങ്ങൾ ഒന്നും തന്നെ പങ്കുവെച്ചിട്ടില്ല. 2021ൽ റിലീസ് ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം ആണ് മോഹൻലാലിനെ നായകനാക്കി പ്രിയർശൻ ചെയ്ത ഒടുവിലത്തെ ചിത്രം. വലിയ പരാജയം ഏറ്റുവാങ്ങിയ സിനിമക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം വലിയ ഹിറ്റാകട്ടെ എന്ന് ആശംസിക്കുകയാണ് ആരാധകർ.

ALSO READ- ആ കൾച്ചറിൽ വളർന്നതുകൊണ്ട് ഈ കുറി എന്റെ ശീലം; പിരീഡ്‌സ് സമയത്ത് പോലും കുറി വരയ്ക്കും; അല്ലെങ്കിൽ ആളുകൾക്ക് മനസിലാകില്ലേ: ദേവി ചന്ദന

മലയാള സിനിമക്ക് വലിയ ഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടിൽ പ്രേക്ഷകർക്കും വലിയ പ്രതീക്ഷയാണുള്ളത്. ഈ ചിത്രത്തിൽ മോഹൻലാൽ മാസ് കാണിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

കാരണം ജയിലറാണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ മോഹൻലാലിന്റെ ചിത്രം. ഈ സിനിമയില്ഡ പത്ത് മിനിട്ട് മാത്രമുള്ള മോഹൻലാലിന്റെ കാമിയോ അപ്പിയറൻസ് സോഷ്യൽ മീഡിയ വലിയ ആഘോഷമാക്കിയിരുന്നു.

മോഹൻലാലിന്റേതായി പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം വൃഷഭയും, ജീത്തു ജോസഫ് ചിത്രം നേരും ചിത്രീകരണം പുരോഗമിക്കുകയാണ്. നന്ദ കിഷോറാണ് വൃഷഭയുടെ സംവിധാനം.

Advertisement