‘ആളുകൾ മമ്മൂട്ടി പുലിയാണ് കടുവയാണ് എന്നൊക്കെ പറയുന്നത് കൊണ്ടാണോ? ആളുകൾ എന്തിനാണ് എന്നെ പേടിക്കുന്നത് എന്ന് അറിയില്ല’: മമ്മൂട്ടി

98

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർതാരമാണ് മമ്മൂട്ടി. അഞ്ച് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന താരം കൂടിയാണ്. 1971 ൽ പുറത്തിറങ്ങിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരം പിന്നീട് 400 ൽ അധികം സിനിമകളുടെ ഭാഗമായി.

സിനിമാജിവിതത്തിൽ അപ്രധാനമായ വേഷങ്ങളിലൂടെയാണ് അദ്ദേഹം ആദ്യകാലങ്ങളിൽ അഭിനയിച്ചിരുന്നത്. എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം.

Advertisements

എന്നാൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായില്ല. പിന്നീട് മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്.

ALSO READ- പ്രിയദർശന്റെ നൂറാം സിനിമയിൽ നായകൻ മോഹൻലാൽ! ‘ഹരം’ അപ്‌ഡേറ്റുമായി എംജി ശ്രീകുമാർ, ആവേശത്തിൽ ആരാധകർ

അദ്ദേഹത്തിന്റെ യവനിക, 1987ൽ ജോഷി സംവിധാനം ചെയ്ത ന്യൂ ഡൽഹി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയർത്തിയത്. പിന്നീട് നടന്നത് ചരിത്രമാണ് 73ാം വയസിലും താരം ചുറുചുറുക്കുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിസമയിപ്പിക്കുകയാണ്. ഇപ്പോഴിതാ സിനിമയെ കുറിച്ചും നിർമ്മാണത്തെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് മമ്മൂട്ടി.

മമ്മൂട്ടി കമ്പനി ചിത്രങ്ങൾ തെരഞ്ഞെടുക്കുന്ന രീതിയെക്കുറിച്ച് മമ്മൂട്ടി സംസാരിക്കുകയാണ്. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും ബിഗ്ഗസ്റ്റ് ബഡ്ജറ്റ് ഫിലിം ആണ് കണ്ണൂർ സ്‌ക്വാഡ്. നമ്മൾ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യുമ്പോൾ നമ്മൾക്ക് ഇഷ്ടമുള്ള സിനിമ സാലറി, നമ്മൾ റിസ്‌ക്ക് ചെയ്തു ചെയ്യുകയാണ് രീതിയെന്ന് മമ്മൂട്ടി പറയുന്നു.

ALSO READ-ആ കൾച്ചറിൽ വളർന്നതുകൊണ്ട് ഈ കുറി എന്റെ ശീലം; പിരീഡ്‌സ് സമയത്ത് പോലും കുറി വരയ്ക്കും; അല്ലെങ്കിൽ ആളുകൾക്ക് മനസിലാകില്ലേ: ദേവി ചന്ദന

നമ്മുടെ സാലറി പ്രൊഡക്ഷൻ കോസ്റ്റിൽ നോക്കില്ല. അത് മാറ്റിവച്ചിട്ട് നമ്മൾ സിനിമ ചെയ്യാൻ നോക്കുന്നതാണ് ആദ്യം ചെയ്യുക. പിന്നെ ലാഭം കിട്ടിയാൽ സാലറി കിട്ടും. കിട്ടിയാ കിട്ടി പോയാൽ നമ്മുടെ സാലറി പോകുമെന്നും മമ്മൂട്ടി പറയുന്നു.

സാലറി കിട്ടിയില്ലെങ്കിൽ നമ്മൾ ഫ്രീ ആയി അഭിനയിച്ച പോലെയാകും. അത്തരത്തിൽ മുൻപും അഭിനയിച്ചിട്ടുണ്ട്. അല്ലാതെ പ്രൊഡക്ഷൻ എന്ന് പറയുന്നത് കോടിക്കണക്കിനു വാരികൂട്ടാം എന്നൊന്നുമില്ലെന്നും താരം വ്യക്തമാക്കി. ഇപ്പോൾ സിനിമയുടെ വരവ് ചിലവുകൾ തമ്മിലുള്ള വ്യത്യസം കുറഞ്ഞുവരികയാണ്. നമ്മൾക്ക് നമ്മുടെ ശമ്പളം കിട്ടില്ല എന്ന് ആലോചിച്ചു സിനിമ ഇറക്കാമെന്നും അദ്ദേഹം മാതൃഭൂമിക്ക് നൽകിയ പുതിയ അഭിമുഖത്തിൽ വിവരിച്ചു.

എങ്ങനെയാണ് ഇത്ര അപ്ഡേറ്റ് ആയി ഇരിക്കുന്നത് എന്ന ചോദ്യത്തിന് അതൊരു നാച്വറൽ പ്രോസസ്സ് ആണ് എന്നാണ് മമ്മൂട്ടി പറയുന്നത്. ഷൂട്ടിങ് കഴിഞ്ഞാൽ വീട്, വീട് വിട്ടാൽ ഷൂട്ടിങ് എന്നതാണ് എന്റെ രീതി. അതിന്റെ ഇടക്ക് മറ്റുപരിപാടികൾ ഒന്നുമില്ല. ആ സമയത്ത് നമ്മുടെ ഇടക്ക് ഇങ്ങനെ അപ്ഡേഷനുകൾ നടന്നു കൊണ്ടിരിക്കുകയല്ലേ എന്നും താരം ചോദിക്കുന്നു.

അതേസമയം, തന്നെ ആളുകൾ എന്തുകൊണ്ടാണ് തന്നെ ഇങ്ങനെ പേടിക്കുന്നത് എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒന്നുകിൽ സീനിയർ ആയതുകൊണ്ടാകാം, അല്ലെങ്കിൽ ഈ ആളുകൾ മമ്മൂട്ടി പുലിയാണ് കടുവയാണ് എന്നൊക്കെ പറയുന്നത്‌കൊണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ കൂടെയുള്ളവർ എപ്പോഴും കൂടെ വേണം എന്ന് ചിന്തിക്കുന്ന ആളാണ് ഞാൻ എനിക്ക് ഒറ്റയ്ക്ക് ഇരിക്കാൻ ആകില്ല, ബോറടിക്കും. നമ്മുടെ കൂടെയുള്ള ആളുകളുടെ ഒപ്പമിരിക്കുന്നതാണ് എന്റെ രീതി. അവർ എന്റെ അടുത്തേക്ക് വന്നില്ലെങ്കിൽ ഞാൻ അവരുടെ അടുത്തേക്ക് പോകുമെന്നും മമ്മൂട്ടി പറഞ്ഞു.

Advertisement