പ്ലേ ബട്ടൺ കാത്തിരുന്ന ഗൗരിക്ക് കിട്ടിയത് ടെഡി ബിയർ! പ്രാങ്ക് വീഡിയോയിൽ കലിപ്പടിച്ച് താരം

52

വളരെ പെട്ടെന്ന് തന്നെ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ഗൗരി കൃഷ്ണൻ. സൂപ്പർഹിറ്റ് സീരിയൽ ആയിരുന്ന പൗർണമി തിങ്കൾ എന്ന പരമ്പരയിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്ന് സ്വന്തം ജാനി, സീത എന്നീ പരമ്പരകളിലും ഗൗരി അഭിനയിച്ചിരുന്നു.

പൗർണമി തിങ്കൾ എന്ന പരമ്പരയിൽ പൗർണമി എന്ന കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിച്ചത്. വലിയ പ്രേക്ഷക പിന്തുണ ലഭിച്ച പരമ്പരയായ പൗർണമിതിങ്കൾ അവസാനിച്ചിരുന്നു. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. പൗർണമി തിങ്കൾ സംവിധായകൻ മനോജ് ആണ് താരത്തിന്റെ ഭർത്താവ്.

Advertisements

സോഷ്യൽമീഡിയയിൽ സജീവമാണ് ഗൗരി. അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്ന ഗൗരി വിശേഷങ്ങളെല്ലാം യൂട്യൂബിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഗൗരി വെറുതേ വീട്ടിലിരിക്കുന്ന ദിവസമാണെങ്കിലും അതും വീഡിയോയായി പങ്കുവെയ്ക്കാറുണ്ട്.

ALSO READ- ‘ആളുകൾ മമ്മൂട്ടി പുലിയാണ് കടുവയാണ് എന്നൊക്കെ പറയുന്നത് കൊണ്ടാമോ? ആളുകൾ എന്തിനാണ് എന്നെ പേടിക്കുന്നത് എന്ന് അറിയില്ല’: മമ്മൂട്ടി

ഇപ്പോഴിതാ ഗൗരിക്ക് യൂട്യൂബിൽ ഒരു ലക്ഷം സബ്സ്‌ക്രൈബേഴ്സിനെ ലഭിച്ചിരിക്കുകയാണ്. ഇതിന്റെ സിൽവർ പ്ലേ ബട്ടന് വേണ്ടിയുള്ളു കാത്തിരിപ്പിലായിരുന്നു നടി. എന്നാൽ ആ സമ്മാനം കൈയ്യിൽ കിട്ടിയ സമയത്ത് മനോജ് പ്രാങ്ക് വീഡിയോ ചെയ്താണ് ഗൗരിക്ക് പ്ലേ ബട്ടൺ കൈമാറിയത്.

ഈ പ്രാങ്ക് വീഡിയോ ഗൗരിയുടെ യൂട്യൂബ് ചാനലിലൂടെ തന്നെ പുറത്തുവിട്ടിരിക്കുകയാണ്. ഗൗരി അറിയാതെയാണ് മനോജും, ഗൗരിയുടെ ക്യാമറ സംഘവും പ്രാങ്ക് വീഡിയോ ഒരുക്കിയിരിക്കുന്നത്. രാത്രി പ്ലേ ബട്ടനുമായി വീട്ടിലെത്തിയെങ്കിലും ആ എന്നാൽ അത് മാറ്റി വച്ച് മറ്റൊരു സമ്മാനമാണ് ഗൗരിയ്ക്ക് മനോജ് നൽകുന്നത്. ഈ സമയത്തുള്ള സംഭവങ്ങളാണ് വീഡിയോയിലുള്ളത്.
ALSO READ-പ്രിയദർശന്റെ നൂറാം സിനിമയിൽ നായകൻ മോഹൻലാൽ! ‘ഹരം’ അപ്‌ഡേറ്റുമായി എംജി ശ്രീകുമാർ, ആവേശത്തിൽ ആരാധകർ
ഈ സമയത്ത് ക്യാമറയും സംഘവും ഒളിഞ്ഞു നിൽക്കുകയായിരുന്നു. പ്ലേ ബട്ടനാണെന്ന് തോന്നുന്നു എന്ന് പറഞ്ഞ് ഗൗരിയെ വിളിച്ച് മനോജ് ആദ്യം ആ ഗിഫ്റ്റ് കൊടുത്തു. തുറന്ന് നോക്കിയപ്പോൾ അതൊരു ട്രെഡി ബിയർ ആയിരുന്നു. ഇതോടെ ഞെട്ടിയ ഗൗരി ‘അയ്യോ ഇങ്ങനെയാണോ അയക്കുന്നത്, അതോ പ്ലേ ബട്ടൻ അവർ (വീഡിയോ ടീം) എടുത്തോ.’- എന്നൊക്കെയാണ് ചോദിക്കുന്നത്.

ഈ സമയത്ത് മനോജിന് ചിരി വരുന്നുണ്ടെങ്കിലും അടക്കി പിടിച്ചുനിൽക്കുകയാണ്. പിന്നീട് കുറേ നേരം കഴിഞ്ഞാണ് മാറി നിൽക്കുന്ന വീഡിയോ ടീമിനെ മനോജ് ഗൗരിക്ക് കാണിച്ചു കൊടുത്തത്.

ഇതോടെ, ‘അയ്യോ എന്റെ ശരിക്കുള്ള എക്സ്പ്രഷൻ എല്ലാം എല്ലാവരും കണ്ടോ’ എന്ന് ചോദിച്ചാണ് ഗൗരി നാണിച്ചത്. അതിന് ശേഷം സിൽവർ പ്ലേ ബട്ടൻ മനോജ് ഗൗരിയ്ക്ക് നൽകുകയും ചെയ്തു.

Advertisement