മകളായി അഭിനയിച്ച കൃതി ഷെട്ടിക്ക് ഒപ്പം റൊമാൻസ് ചെയ്യാൻ സാധിക്കില്ല; നായികയെ മാറ്റാൻ പറഞ്ഞതിന് പിന്നിലെ കാരണം വെളിപ്പെടുത്തി വിജയ് സേതുപതി

239

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള തമിഴ് നടനാണ് വിജയ് സേതുപതി. മക്കൾ ശെൽവൻ എന്നറിയപ്പെടുന്ന വിജയ് സേതുപതി മലയാളികൾക്കും ഏറെ പ്രിയപ്പെട്ട നടനാണ്. വ്യത്യസ്തമായ വേഷങ്ങളിലൂടെ നിരവധി സൂപ്പർഹിറ്റ് സിനമകൾ സമ്മാനിച്ചിട്ടുള്ള വിജയ് സേതുപതി തമിഴിലെ നമ്പർ വൺ നായകന്മാരിൽ ഒരാൾ കൂടിയാണ് ഇപ്പോൾ.

താരത്തിൻരെ വാക്കുകളും വലിയ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ വിജയ് സേതുപതിയുടെ പുതിയ ഒരു നിലപാടാണ് ഏറെ ശ്രദ്ധ നേടുന്നത്. കൃതി ഷെട്ടി നായികയാകുന്ന ചിത്രത്തിൽ അഭിനയിക്കില്ലെന്ന് പറഞ്ഞതെന്തിന് എന്ന് വ്യക്തമാക്കുകയാണ് താരം.

Advertisements

തനിക്ക് ഒരു സിനിമയിൽ തന്റെ മകളായി അഭിനയിച്ചയാളുടെ കൂടെ അടുത്ത ചിത്രത്തിൽ റൊമാൻസ് ചെയ്ത് അഭിനയിക്കാൻ സാധിക്കില്ലെന്നാണ് വിജയ് സേതുപതി പറഞ്ഞിരിക്കുന്നത്.

ALSO READ- പ്ലേ ബട്ടൺ കാത്തിരുന്ന ഗൗരിക്ക് കിട്ടിയത് ടെഡി ബിയർ! പ്രാങ്ക് വീഡിയോയിൽ കലിപ്പടിച്ച് താരം

വിജയ് സേതുപതി പറയുന്നതിങ്ങനെ, 2021-ൽ പുറത്തിറങ്ങിയ ‘ഉപ്പെണ്ണ’ എന്ന തെലുങ്ക് സിനിമയിൽ കൃതി ഷെട്ടിയുടെ അച്ഛനായി അഭിനയിച്ചിരുന്നു. ഏറ്റവും മികച്ച തെലുങ്ക് ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ചിത്രം നേടുകയും ചെയ്തിരുന്നു.

അന്ന് കൃതിയുടെ അച്ഛനായി അഭിനയിച്ച ആ സിനിമയുടെ വൻ വിജയത്തിന് ശേഷം താൻ തമിഴിൽ മറ്റൊരു സിനിമയിൽ ഒപ്പുവച്ചിരുന്നു. അന്ന് ചിത്രത്തിൽ നായികയായി അഭിനയിക്കുന്ന കുട്ടിയുടെ ഫോട്ടോ തന്റെ കയ്യിൽ കിട്ടി, നോക്കിയപ്പോൾ അത് കൃതി ആയിരുന്നു.

ALSO READ- ‘ആളുകൾ മമ്മൂട്ടി പുലിയാണ് കടുവയാണ് എന്നൊക്കെ പറയുന്നത് കൊണ്ടാണോ? ആളുകൾ എന്തിനാണ് എന്നെ പേടിക്കുന്നത് എന്ന് അറിയില്ല’: മമ്മൂട്ടി

ഉടനെ തന്നെ താൻ യൂണിറ്റിനെ വിളിച്ച് പറഞ്ഞു, ഈയിടെ ഇറങ്ങിയ ഒരു തെലുങ്ക് സിനിമയിൽ അവളുടെ അച്ഛനായി വേഷമിട്ടതാണ് താൻ. ഇനി തനിക്ക് അവളെ ഒരു കാമുകനായി സമീപിക്കാൻ കഴിയില്ല. അതുകൊണ്ട് അവളെ നായികയുടെ സ്ഥാനത്ത് നിന്ന് ദയവായി ഒഴിവാക്കുക എന്ന് പറയുകയായിരുന്നു.-വിജയ് സേതുപതി വ്യക്തമാക്കി.

അദ്ദേഹത്തിന്റെ ഈ നിലപാടിനെ കൈയ്യടികളോടെ ആരാധകർ സ്വീകരിച്ചിരിക്കുകയാണ്. അതേസമയം, ജവാൻ ആണ് വിജയ് സേതുപതിയുടെ ഏറ്റവും ലേറ്റസ്റ്റ് റിലീസ്. ചിത്രൻ ഇന്ത്യിയലെ തന്നെ വൻഹിറ്റ് ചിത്രമായി കുതിക്കുകയാണ്.

Advertisement