ബിഗ് ബോസില്‍ നിന്ന് ഇറങ്ങി ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ പുത്തന്‍ ഫ്‌ലാറ്റ് സ്വന്തമാക്കി അഖില്‍ മാരാര്‍

157

ബിഗ് ബോസിലെ മിന്നും താരമായിരുന്നു അഖില്‍ മാരാര്‍. ഷോയില്‍ നിന്ന് വിന്നര്‍ സ്ഥാനവും സ്വന്തമാക്കി ഈ താരം. ഇപ്പോഴിതാ ബിഗ് ബോസില്‍ നിന്ന് ഇറങ്ങി ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ പുത്തന്‍ വീട് സ്വന്തമാക്കിയിരിക്കുകയാണ് അഖില്‍. അഖിലിന്റെ അടുത്ത സുഹ്യത്തും ബിഗ് ബോസിലെ മത്സരാര്‍ത്ഥിയും ആയിരുന്ന സെറീനയാണ് ഈ സന്തോഷം പ്രേക്ഷകരെ അറിയിച്ചത്. ഇന്ന് അഖിലേട്ടന്റെ ലക്ഷ്മി ചേച്ചിയുടെയും പിള്ളേരുടെയും പുതിയ വീടിന്റെ പാലുകാച്ചലാണ്.

Advertisements

രാവിലെ ആണ് മുഹൂര്‍ത്തം. പാര്‍ട്ടി വൈകുന്നേരം. ഞങ്ങള്‍ ബിഗ് ബോസ് കറിയിട്ട് ഒരു വര്‍ഷം തികയുന്നു, ഇതേ ദിവസം തന്നെയാണ് അഖിലേട്ടന്റെ വീടിന്റെ പാലുകാച്ചല്‍. ഞങ്ങളുടെ റീയൂണിയന്‍ കൂടിയാണ് ഈ ചടങ്ങ്. ഇന്ന് വൈകുന്നേരം നടക്കുന്ന പാര്‍ട്ടിയില്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന എല്ലാവരും എത്തും. രാവിലെ നടന്ന ചടങ്ങിന് കുറച്ചുപേര്‍ ഉണ്ടായിരുന്നു.

കുറച്ച് അടിപൊളി ആയിട്ട് തന്നെയാണ് വീട് ഉണ്ടാക്കിയത്. ഞാന്‍ അഖിലേട്ടനോട് പറഞ്ഞിട്ടുണ്ട് എനിക്ക് അഭിമാനം തോന്നുന്നുവെന്ന്. ബിഗ് ബോസിന് ശേഷം ഒരു വര്‍ഷം ആകുമ്പോള്‍ ഒരു ഡ്രീം ഹോം സ്വന്തമാക്കാന്‍ പറ്റുന്നത് വലിയ അച്ചീവ്‌മെന്റ് തന്നെയാണ്. കഠിനാധ്വാനത്തിന്റെ ഫലം.

ഇത്രയും നാള്‍ ചെയ്ത എല്ലാ ഹാര്‍ഡ് വര്‍ക്കിനും എല്ലാ സാക്രിഫൈസിന്റെയും ഒരു റിസള്‍ട്ട് ആണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്’ എന്ന് പറഞ്ഞുകൊണ്ടാണ് സെറീന വീഡിയോ ആരംഭിച്ചിരിക്കുന്നത്. മനോഹരമായി ഇന്റീരിയര്‍ ഒക്കെ ചെയ്തിരിക്കുന്ന ഒരു ഫ്‌ലാറ്റ് ആണ് എറണാകുളം ജില്ലയില്‍ അഖില്‍ മാരാര്‍ സ്വന്തമാക്കിയിരിക്കുന്നത്.

Advertisement