ഈ ഉത്ഘാടനത്തിന്റെ പേരില്‍ ആണെങ്കില്‍ പോലും എന്റെ മോനെ ഒന്ന് കാണാന്‍ കഴിഞ്ഞല്ലോ; പൃഥ്വിരാജിനെ കുറിച്ച് മല്ലിക സുകുമാരന്‍

59

പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രം ആടുജീവിതം റിലീസിന് ഒരുങ്ങുന്നു. സിനിമയുടെ പ്രെമോഷന്റെ തിരക്കിലാണ് താരം ഇപ്പോള്‍. ഇതിനിടെ കഴിഞ്ഞ ദിവസം കല്യാണ്‍ സില്‍ക്‌സിന്റെ ഉദ്ഘാടനത്തിനായി കൊല്ലത്ത് എത്തിയിരുന്നു പൃഥ്വിരാജ്. പൃഥ്വിരാജിന് സര്‍പ്രൈസ് ആയി ഇതേ വേദിയിലേക്ക് അമ്മ മല്ലിക സുകുമാരനെ കൂടി അണിയറ പ്രവര്‍ത്തകര്‍ എത്തിച്ചു. 

ഇവിടെ വെച്ച് രണ്ടുപേരും പറഞ്ഞ വാക്കുകള്‍ ആണ് ശ്രദ്ധനേടുന്നത്. നിങ്ങളെപ്പോലെ എനിക്കും സന്തോഷമുണ്ട് . ഈ ഉദ്ഘാടനത്തിന്റെ പേരിലാണെങ്കില്‍ പോലും മോനെ എനിക്കൊന്നു കുറച്ചുദിവസം കൂടി കാണാന്‍ കഴിഞ്ഞല്ലോ.

Advertisements

എന്റെ മോനെ കാണുമ്പോള്‍ നിങ്ങള്‍ നല്‍കുന്ന ഓരോ കയ്യടിയും ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം എന്റെ ജീവിതത്തില്‍ മധുരിക്കുന്ന ഓര്‍മ്മകള്‍ ആയിരിക്കും. ബാക്കി ഞാന്‍ ആടുജീവിതം കണ്ടിട്ട് ചോദിക്കാം എന്ന് മല്ലികാമ്മ പറഞ്ഞു.

അതേസമയം സിനിമയുടെ കട്ടും പ്രിവ്യൂ ഒക്കെ കണ്ടവര്‍ മെസ്സേജ് അയച്ചിട്ടുണ്ട്. മൂന്ന് കര്‍ച്ചീഫും കൊണ്ട് വേണം തിയേറ്ററില്‍ പോകാന്‍ എന്നാണവര്‍ പറഞ്ഞത്. സിനിമയുടെ കുറച്ച് പടങ്ങളൊക്കെ കണ്ടപ്പോള്‍ തന്നെ എനിക്ക് സങ്കടമാണ് വന്നത് . അപ്പോള്‍ പിന്നെ പടം കാണുമ്പോള്‍ എന്താവും എന്ന് അറിയില്ല മല്ലികാമ്മ പറഞ്ഞു.

തന്റെ ജീവിതത്തിലെ വലിയൊരു സിനിമ റിലീസ് ചെയ്യുന്നു. അമ്മ ഇവിടെ വരുന്നത് എനിക്കറിയില്ലായിരുന്നു , ഒരു സൈക്കോളജിക്കല്‍ മൂവ് ആയിരുന്നു ഇത് , പൃഥ്വിരാജ് വേദിയില്‍ വെച്ച് പറഞ്ഞു.

 

Advertisement