കേദാർനാഥ് സന്ദർശിച്ചതിന് പിന്നാലെ, ഡൽഹി ജമാമസ്ജിദിലെത്തി അക്ഷയ് കുമാർ; ആരാധകരോട് കൈവീശി താരം; വീഡിയോ വൈറൽ

204

ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറിന് ഇന്ത്യയുടെ നാനഭാഗത്തും നിരവധി ആരാധകരാണുള്ളത്. ഈയടുത്തായി തുടരെ സിനിമകൾ പരാജയപ്പെട്ടെങ്കിലും താരത്തിന്റെ പ്രേക്ഷക പ്രീതിക്ക് കോട്ടമൊന്നും തട്ടിയിട്ടില്ല.

പുതിയ സിനിമ ‘ശങ്കര’യുടെ ചിത്രീകരണത്തിന് പിന്നാലെ ഉത്തരാഖണ്ഡിലെ പ്രമുഖ ദേവാലയങ്ങൾ സന്ദർശിച്ച് ദിവസങ്ങൾ പിന്നിടവെ അക്ഷയ് കുമാർ ഡൽഹിയിലേക്ക് എത്തിയിരിക്കുകയാണ്. വരാനിരിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് താരം ഇപ്പോൾ ഡൽഹിയിൽ എത്തിയിരിക്കുന്നത്.

Advertisements

പിന്നാലെ താരം പ്രശസ്തമായ ഡൽഹിയിലെ ജമാമസ്ജിദും സന്ദർശിച്ചു. തിങ്കളാഴ്ചയാണ് ജമാ മസ്ജിദിന് സമീപം നിൽക്കുന്ന അക്ഷയ് കുമാറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. കടും ചാര നിറമുള്ള ഷർട്ടും നേവി ബ്ലൂ നിറമുള്ള പാന്റ്‌സുമണിഞ്ഞാണ് അക്ഷയ് എത്തിയത്. കറുത്ത കൂളിംഗ് ഗ്ലാസും താരം ധരിച്ചിട്ടുണ്ട്.

ALSO READ- ‘ഒരു വലിയ ‘ഹംസ’ ഫാൻസിനെ കാണുന്നു; അഞ്ജന അത് അർഹിക്കുകയും ചെയ്യുന്നുണ്ട്’; ഹംസധ്വനിയെ ലഭിച്ചതിങ്ങനെ; ഓഡിഷൻ വീഡിയോ പങ്കുവെച്ച് അഖിൽ സത്യൻ

ജമാ മസ്ജിദിനുള്ളിൽ നിന്നും പുറത്തേക്ക് വരുന്ന അക്ഷയ് കുമാറിനെ കാണുമ്പോൾ ആരാധകർ ആർപ്പുവിളിക്കുന്നതാണ് വീഡിയോയിൽ കാണാം. പ്രിയ താരത്തെ ഒരു നോക്ക് കാണാൻ നിരവധി പേരാണ് മസ്ജിദിന് സമീപം തടിച്ചു കൂടിയത്.

അക്ഷയ് കുമാറിനെ കാണുന്നതും ആരാധകർ ഉച്ചത്തിൽ ആർപ്പുവിളിക്കുകയും വിസിലുകൾ മുഴക്കുകയും കയ്യടിക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണാനാവുക. താരം ആരാധകർക്ക് നേരെയും കൈവീശി കാണിക്കുന്നുണ്ട്.

കാറിനടുത്തേക്ക് നടക്കുമ്പോൾ, അക്ഷയ് കുമാർ ഒരിക്കൽ കൂടി ആരാധകർക്ക് നേരെ കൈവീശുകയും കൈ കൂപ്പുകയും ചെയ്യുന്നുണ്ട്. ആരാധകരെ അഭിവാദ്യം ചെയ്താണ് അക്ഷയ് കുമാർ മടങ്ങിയത്.

നിലവിലെ റിപ്പോർട്ട് പ്രകാരം ‘ശങ്കര’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണിപ്പോൾ അക്ഷയ് കുമാർ. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് താരം ഉത്തരാഖണ്ഡിലേക്കും യാത്ര പോയത്. മെയ് 28ന് അക്ഷയ് കുമാർ ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിലെ ഹിന്ദു തീർത്ഥാടന കേന്ദ്രമായ ജഗേശ്വർ ഡാം സന്ദർശിച്ച് പ്രാർഥനകൾ നടത്തിയിരുന്നു. കേദാർനാഥ് ക്ഷേത്ര സന്ദർശനം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് താരം ജഗേശ്വര ക്ഷേത്രം സന്ദർശിച്ചത്.

ALSO READ-ബെസ്റ്റ് മാരീഡ് കപ്പിൾ അല്ല, ബെസ്റ്റ് ഡിവോഴ്സ്ഡ് കപ്പിൾ; മകളുടെ കല്യാണം ഞാനും ആദ്യ ഭർത്താവും അവരുടെ ഭാര്യയും ചേർന്നാണ് നടത്തിയത്: നടി ഐശ്വര്യ

പിന്നീട്,യാത്രാ വിശേഷങ്ങൾ താരം സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്. സന്ദർശന വേളയിലെ നിരവധി ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘അത്ഭുതകരമായ ദേവഭൂമിയിൽ ഒരു അത്ഭുതകരമായ ചിത്രീകരണം പൂർത്തിയാക്കി. ഞാൻ നിന്നെ അതിയായി സ്നേഹിക്കുന്നു, ഉത്തരാഖണ്ഡ്. ഉടൻ തന്നെ ഞാൻ മടങ്ങി വരുമെന്ന് പ്രതീക്ഷിക്കുന്നു.’ -എന്നായിരുന്നു വീഡിയോയ്ക്ക് ക്യാപ്ഷനായി കുറിച്ചത്.

സൊനാക്ഷി സിൻഹ, മാനുഷി ചില്ലാർ, ടൈഗർ ഷിറോഫ് എന്നിവർക്കൊപ്പമുള്ള ആക്ഷൻ ത്രില്ലർ ചിത്രം ‘ബഡേ മിയാൻ ഛോട്ടേ മിയാൻ 2’ ആണ് അക്ഷയ് കുമാറിന്റെ വരാനിരിക്കുന്ന ഒരു ചിത്രം. ഈ സിനിമ 2024 ഈദ് റിലീസായി തിയേറ്ററുകളിലെത്തും.

ഇതുകൂടാതെ, പങ്കജ് ത്രിപാഠി, യാമി ഗൗതം എന്നിവർക്കൊപ്പം ‘ഒഎംജി: ഓ മൈ ഗോഡ് 2’ലും താരമെത്തും.ംസിനിമയുടെ ഔദ്യോഗിക റിലീസ് തീയതി ഇനിയും പുറത്തുവിട്ടിട്ടില്ല.

Advertisement