‘ഒരു വലിയ ‘ഹംസ’ ഫാൻസിനെ കാണുന്നു; അഞ്ജന അത് അർഹിക്കുകയും ചെയ്യുന്നുണ്ട്’; ഹംസധ്വനിയെ ലഭിച്ചതിങ്ങനെ; ഓഡിഷൻ വീഡിയോ പങ്കുവെച്ച് അഖിൽ സത്യൻ

172

മലയാള സിനിമയിലെ ഏറ്റവും ലേറ്റസ്റ്റ് റിലീസാണ് അഖിൽ സത്യൻ ഒരുക്കിയ ഫഹദ് ഫാസിൽ നായകനായ പാച്ചുവും അത്ഭുത വിളക്കും. ഈയടുത്ത് റിലീസായ ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത് മോഡലായ അഞ്ജന ജയപ്രകാശാണ്. തമിഴിലടക്കം സിനിമയും വെബ് സീരീസും ചെയ്ത താരമാണ് അഞ്ജന. ഹംസധ്വനി എന്ന പാച്ചുവും അത്ഭുത വിളക്കും സിനിമയിലെ കഥാപാത്രം അഞ്ജനയ്ക്ക് ഏറെ ആരാധകരെ സൃഷ്ടിച്ചിരിക്കുകയാണ്. ‘ഹംസ’ എന്നാണ് ഈ കഥാപാത്രത്തെ സ്‌നേഹത്തോടെ ആരാധകർ വിളിക്കുന്നത്. പ്രേമം സിനിമയിലൂടെ അരങ്ങേറിയേണ്ടിരുന്ന അഞ്ജനയ്ക്ക് പക്ഷെ വർഷങ്ങൾക്ക് ശേഷം അഖിൽ സത്യൻ സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിലേത്താനായിരുന്നു നിയോഗം.

ഇപ്പോഴിതാ അഞ്ജനയുടെ ജന്മദിനത്തിൽ ‘പാച്ചുവും അത്ഭുതവിളക്കിലും’ ഹംസധ്വനിയായി എത്താൻ സഹായിച്ച ഓഡിഷന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ അഖിൽ സത്യൻ. ഈ സിനിമയിലേക്ക് ‘ഹംസധ്വനി’യെ കിട്ടിയ കഥയും വിഡിയോയ്ക്കൊപ്പം അഖിൽ പങ്കുവയ്ക്കുന്നുണ്ട്.

Advertisements

2019 ൽ തുടങ്ങിയ യാത്രയാണെന്നും. 2023 ജൂൺ എത്തുമ്പോൾ എന്റെ ഇൻസ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും ഹംസധ്വനിയുടെ പോസ്റ്റുകളും ലേഖനങ്ങളും ആരാധകർ നിർമിച്ച റീലുകളും നിറഞ്ഞിരിക്കുന്നു എന്നാണ് സംവിധായകൻ പറയുന്നത്. ഒരു വലിയ ‘ഹംസ’ ഫാൻസിനെ ഞാൻ കാണുന്നുണ്ട് അഞ്ജന അത് അർഹിക്കുകയും ചെയ്യുന്നുണ്ടെന്ന് അഖിൽ പറയുകയാണ്.

ALSO READ- ബെസ്റ്റ് മാരീഡ് കപ്പിൾ അല്ല, ബെസ്റ്റ് ഡിവോഴ്സ്ഡ് കപ്പിൾ; മകളുടെ കല്യാണം ഞാനും ആദ്യ ഭർത്താവും അവരുടെ ഭാര്യയും ചേർന്നാണ് നടത്തിയത്: നടി ഐശ്വര്യ

‘2019 അവസാനത്തിൽ അർദ്ധരാത്രിയിലാണ് എന്റെ കാസ്റ്റിങ് ഡയറക്ടർ ഗായത്രി സ്മിത എനിക്കയച്ച ഒരു ഇമെയിൽ ഞാൻ അതുവരെ കണ്ടുവച്ചിരുന്ന ‘ഹംസധ്വനി’റോളിലേക്കുള്ളവരെയൊക്കെ മാറ്റാൻ ഇടയാക്കി. അന്ന് ഞങ്ങൾ പാച്ചുവിന് അനുയോജ്യയായ ഹംസയെ കണ്ടെത്തി. അഞ്ജന ജയപ്രകാശിൻറെ ഈ സെൽഫ് ഓഡിഷൻ ക്ലിപ്പ് ആയിരുന്നു ഞങ്ങൾക്ക് കിട്ടിയത്. അടുത്ത ദിവസം തന്നെ അവൾ ഞങ്ങളുടെ ‘ഹംസയാ’യി മാറി.’- എന്നാണ് അഖിൽ കുറിക്കുന്നത്.

മഹാമാരി ഉൾപ്പെടെ മൂന്ന് വർഷവും ആറ് ഷെഡ്യൂളുകളും നിരവധി തടസ്സങ്ങളും അതിജീവിക്കേണ്ടി വന്നതിനാൽ 2022 അവസാനത്തോടെ മാത്രമാണ് അഞ്ജന ഷൂട്ടിൽ ജോയിൻ ചെയ്തത്. ഈ അനിശ്ചിതത്വത്തിലായ വർഷങ്ങളിലെല്ലാം ഈ ഓഡിഷൻ ക്ലിപ്പ് ഹംസധ്വനിയുടെയും അവളുടെ ആഴമേറിയ വികാരങ്ങളുടെയും ലോകത്തേക്ക് കടക്കാൻ എന്നെ സഹായിച്ചു.

ALSO READ- കൂടെ പഠിക്കുന്ന ആൺകുട്ടികളോട് സംസാരിക്കാൻ പോലും പാടില്ല, എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ കാലഘട്ടം ആ മൂന്ന് വർഷം; ശ്രദ്ധയെ ഓർത്ത് അർച്ചന കവി

അതെ, സിനിമയിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്ത് അവളെക്കുറിച്ചുള്ളതാണ്. ഇപ്പോൾ 2023 ജൂൺ ആകുമ്പോൾ എൻറെ ഇൻസ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും ഹംസധ്വനിയുടെ പോസ്റ്റുകളും ലേഖനങ്ങളും ആരാധകർ നിർമിച്ച റീലുകളും നിറഞ്ഞിരിക്കുന്നു. ഒരു വലിയ ‘ഹംസ’ ആരാധകവൃന്ദത്തെ ഞാൻ കാണുന്നുണ്ട് അഞ്ജന അത് അർഹിക്കുകയും ചെയ്യുന്നു.

PS : ഈ ക്ലിപ്പിൽ ഞാൻ ഉപയോഗിച്ച ട്രാക്ക് സുദീപ് പാലനാടിന്റെ ‘ബാലെ’ എന്ന ഗാനത്തിന്റെ സോൾഫുൾ ഇൻസ്ട്രുമെന്റൽ പതിപ്പാണ്. ഈ സീനിന്റെ യഥാർഥ സ്‌കോർ എന്റെ സ്വന്തം ജസ്റ്റിൻ പ്രഭാകരൻ പെട്ടെന്ന് വായിച്ച ഒരു ഗിറ്റാർ നോട്ടാണ്. ഈ രംഗം കണ്ടയുടനെ എന്റെ കൺമുന്നിൽ വച്ചാണ് അദ്ദേഹം സ്‌കോർ വായിച്ചത്. ജസ്റ്റിൻ വളരെ നാളുകൾക്ക് ശേഷം ഗിറ്റാർ വായിച്ചു, അതിന് കാരണം ഹംസധ്വനി ആയിരുന്നു….അതെ, അഞ്ജന ജയപ്രകാശിന് ജന്മദിനാശംസകൾ.”- അഖിലിന്റെ കുറിപ്പിങ്ങനെ.

Advertisement