അക്ഷയ് കുമാര്‍ ആക്ഷന്‍ ഹീറോ ബിജുവായി എത്തുന്നു

14

അക്ഷയ് കുമാര്‍ ആക്ഷന്‍ ഹീറോ ബിജുവായി എത്തുന്നു. നിവിന്‍ പോളി നായകനായ മലയാള ചിത്രം ബോളിവുഡില്‍ സംവിധാനം ചെയ്യുന്നത് രോഹിത് ഷെട്ടിയാണ്.

അക്ഷയ് ചിത്രം സിംബയ്ക്കു ശേഷമാണ് ആക്ഷന്‍ ഹീറോ ബിജുവിലേക്കു കടക്കുന്നത്. ചിത്രം ഹിന്ദിയില്‍ ഒരുങ്ങുമ്ബോള്‍ പേര് ഇങ്ങനെ തന്നെ നിലനിര്‍ത്തുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Advertisements

നിവിന്‍ പോളി നായകനും നിര്‍മ്മാതാവുമായ ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. 2016ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എബ്രിഡ് ഷൈനാണ്.

ബിജു പൗലോസ് എന്ന സബ് ഇന്‍സ്‌പെക്ടറുടെ വേഷമായിരുന്നു നിവിന്. ഹാസ്യാത്മകവും, ഉദ്വേഗ ജനകവുമായ പോലീസ് സ്റ്റേഷന്‍ മുഹൂര്‍ത്തങ്ങളും കേസ് അന്വേഷണങ്ങളും കോര്‍ത്തിണക്കിയതായിരുന്നു ചിത്രം.

ബോക്സ് ഓഫീസ് വിജയ ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു.

Advertisement