നിങ്ങളെ ഞാൻ നിരാശപ്പെടുത്തിയില്ല എന്ന് പ്രതീക്ഷിക്കുന്നു! ആലിയ ഭട്ടിനൊപ്പമുള്ള ചിത്രം പങ്കു വച്ച് റോഷൻ മാത്യു

103

വളരെ കുറച്ച് സിനിമകളിലൂടെ തന്നെ അഭിനയത്തിലുള്ള തന്റെ മികവ് തെളിയിച്ച നടനാണ് റോഷൻ മാത്യു. മലയാളത്തിന്റെ അഭിമാന യുവ താരമായ റോഷന് തുടക്കത്തിൽ തന്നെ ബോളിവുഡ് സിനിമാ ലോകത്തും അവസരം ലഭിച്ചു. ഡാർലിങ് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയ താരം സന്തോഷം തന്റെ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തു.

ALSO READ

Advertisements

വിജയ് സേതുപതിയായി മേക്കോവർ നടത്തി പെൺകുട്ടി ; ശ്രദ്ധ നേടി വീഡിയോ

‘നന്ദി ഡാർലിങ്സ്. അലിയ ഭട്ടിനും ഷെഫയിൽ ഷായ്ക്കും വിജയ് വർമയ്ക്കും സ്നേഹം നിറഞ്ഞ ആലിംഗനം. നിങ്ങളോടൊപ്പം ഒരു സിനിമയിൽ പ്രവൃത്തിക്കാൻ കഴിഞ്ഞതും, നിങ്ങളുടെ അഭിനയം നേരിൽ കാണാൻ കഴിഞ്ഞതും വളരെ മികച്ച ഒരു അവസരമാണ്’ എന്നാണ് റോഷന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. നിങ്ങളെ ഞാൻ നിരാശപ്പെടുത്തിയില്ല എന്ന് പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞ് സംവിധാകനെയും മറ്റ് അണിയറ പ്രവർത്തകരെയും റോഷൻ ടാഗ് ചെയ്തിട്ടുണ്ട്.

 

View this post on Instagram

 

A post shared by Roshan Mathew (@roshan.matthew)

ALSO READ

വിമർശിച്ചോളു, എത്ര വേണമെങ്കിലും, പക്ഷേ എന്റെ കയ്യിൽ നിന്നും കൈ നീട്ടി വാങ്ങിയവർ ഒന്നോർക്കുക നമ്മുക്കും മനസ്സുണ്ട്, അത് വേദനിക്കും! വിമർശനങ്ങൾക്ക് മറുപടി നൽകി രഞ്ജു രഞ്ജിമാർ

മൂത്തോൻ (മലയാളം – ഹിന്ദി ബഹുഭാഷ ചിത്രം), ചോക്ക്ഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം റോഷൻ മാത്യു അഭിനയിക്കുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ഡാർലിങ്. ജസ്മീത് കെ റീൻ സംവിധാനം ചെയ്യുന്ന ചിത്രം ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനും അലിയ ഭട്ടും ഗൗരവ് വർമയും ചേർന്നാണ് നിർമ്മിയ്ക്കുന്നത്. റോഷൻ മാത്യുവിന് ഒപ്പം അലിയ ഭട്ട്, ഷെഫയിൽ ഷ, വിജയ് വർമ എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു. അനിൽ മേഹ്തയാണ് ഛായാഗ്രഹകൻ.

മലയാളത്തിൽ കുരുതി എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് റോഷൻ മാത്യു. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം ഓണം ആഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 11 ന് പുറത്തിറങ്ങും.

 

Advertisement