ഡോക്ടറെ കാണാന്‍ പോയത് പ്രതീക്ഷയോടെ, പക്ഷേ സംഭവിച്ചത് മറ്റൊന്ന്, വേദനയോടെ ആലീസ് ക്രിസ്റ്റി പറയുന്നു

43

ഒരുപിടി സൂപ്പര്‍ഹിറ്റ് സീരിയലുകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറിയ താരമാണ് ആലീസ് ഗോമസ് ക്രിസ്റ്റി. ജനപ്രീതി നേടിയ നിരവധി സീരിയലുകളില്‍ തിളങ്ങിയ ആലീസ് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പര്‍ഹിറ്റ് പരമ്പര മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെ ആണ് ആലീസ് ആരാധകര്‍ക്ക് ഇടിയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

Advertisements

സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത താരത്തിന് ആരാധകരും ഏറെയാണ്. സി കേരളം ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഹിറ്റ് സീരിയല്‍ മിസിസ് ഹിറ്റ്‌ലര്‍ എന്ന പരമ്പരയിലും ആലീസ് അഭിനയിച്ചിരുന്നു.

Also Read:പതിനേഴാം വയസ്സില്‍ സീരിയലില്‍ നായിക, ചെറുപ്രായത്തില്‍ സമ്പാദിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് മേഘ, ആരാധകരെ വാരിക്കൂട്ടിയ മിഴി രണ്ടിലും നായികയുടെ വിശേഷങ്ങള്‍

കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശി സജിന്‍ സജി സാമുവല്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്. വിവാഹം ഉറപ്പിച്ച് കഴിഞ്ഞ് ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇവരുടെ വിവാഹം നടന്നത്.സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ഇരുവരും. ഇപ്പോഴിതാ താനൊരു സര്‍ജറിക്കൊരുങ്ങുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ആലീസ് ക്രിസ്റ്റി.

കണ്ണിന് സര്‍ജറി ചെയ്യാന്‍ പോകുന്നതിനെ കുറിച്ചായിരുന്നു ആലീസ് ക്രിസ്റ്റി സംസാരിച്ചത്. ഒരുപാട് പ്രതീക്ഷകളോടെ ഡോക്ടറെ കാണാന്‍ പോകുന്നുവെന്ന തംപ്‌നെയിലോടെയായിരുന്നു ആലിസിന്റെ വീഡിയോ. താന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ കണ്ണട വെക്കാന്‍ തുടങ്ങിയതാണെന്നും ദൂരക്കാഴ്ചയില്ലെന്നും ആലീസ് പറയുന്നു.

Also Read:അന്നവര്‍ മോഹന്‍ലാലിനോട് പറഞ്ഞത് ഈ മുഖം വെച്ച് അഭിനയിക്കാന്‍ കഴിയില്ലെന്നായിരുന്നു, രണ്ടായിരം രൂപയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതിഫലം, തുറന്നുപറഞ്ഞ് മുകേഷ്

തന്റെ കസിന്‍ സര്‍ജറിയിലൂടെ കണ്ണിന്റെ പ്രശ്‌നം പരിഹരിച്ചിരുന്നു. ഇപ്പോള്‍ കണ്ണട മുഴുവനായും ഒഴിവാക്കിയെന്നുംം ഡോക്ടറെ കാണാന്‍ പോയപ്പോള്‍ ആദ്യ ടെസ്റ്റില്‍ കുഴപ്പമില്ലായിരുന്നുവെന്നും പക്ഷേ രണ്ടാം തവണ സ്‌കാന്‍ ചെയ്തപ്പോള്‍ കുറച്ച് പ്രശ്‌നമുണ്ടെന്നും ഒരു മാസം ട്രീറ്റ്‌മെന്റ് എടുത്താലെ സര്‍ജറി ചെയ്യാനാവൂ എന്നും എന്നാലും സര്‍ജറി ചെയ്യാന്‍ പറ്റുമല്ലോ എന്ന ആശ്വാസമുണ്ടെന്നും ആലിസ് ക്രിസ്റ്റി പറയുന്നു.

Advertisement