കിടിലന്‍ മാസും കിടുക്കാച്ചി കോമഡിയുമായി ചാക്കോച്ചന്റെ ‘അള്ളു രാമേന്ദ്രന്‍’ ട്രെയിലര്‍

30

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുതിയ ചിത്രം ‘അള്ള് രാമേന്ദ്ര’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അള്ള് രാമേന്ദ്രന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്.

മാസിനൊപ്പം പ്രേക്ഷകരെ ചിരിപ്പിക്കാനുമായാണ് അള്ള രാമേന്ദ്രന്‍ എത്തുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

Advertisements

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ഗെറ്റപ്പും ചിത്രത്തിന് മാറ്റ് കൂട്ടും. നവാഗതനായ ബിലഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

അരികില്‍ ഒരാള്‍, ചന്ദ്രേട്ടന്‍ എവിടെയാ, കലി, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങിയ സിനിമകള്‍ സമ്മാനിച്ച ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സാണ് അള്ള് രാമേന്ദ്രന്‍ നിര്‍മ്മിക്കുന്നത്.

കുഞ്ചാക്കോ ബോബന്റെ നായികമാരായി അപര്‍ണ്ണ ബാലമുരളിയും ചാന്ദ്നി ശ്രീധരനുമാണ് എത്തുന്നത്.

സലിം കുമാര്‍, കൃഷ്ണ ശങ്കര്‍, ഹരീഷ് കണാരന്‍, ധര്‍മജന്‍, ശ്രീനാഥ് ഭാസി, കിച്ചു, കൊച്ചുപ്രേമന്‍ തുടങ്ങി വന്‍താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു.

സജിന്‍ ചെറുകയില്‍, വിനീത് വാസുദേവന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീത സംവിധാനം ഷാന്‍ റഹ്മാന്‍.

ഛായാഗ്രഹണം ജിംഷി ഖാലിദ്. എഡിറ്റിംഗ് ആകാശ് ജോസഫ് വര്‍ഗീസ്. ചിത്രം ഫെബ്രുവരി ഒന്നിത് തിയേറ്ററുകളില്‍ എത്തും.

Advertisement