ഏറ്റവും നല്ല അച്ഛനും നല്ല ഭര്‍ത്താവും; ശ്രീനിഷിനെ കുറിച്ച് അമല പോള്‍

96

പേളിമാണിയുടെ ശ്രീനിഷിന്റെയും ജീവിതത്തിലേക്ക് ഒരു പൊന്നോമന കൂടി എത്തിയിരിക്കുകയാണ്. വീണ്ടും അച്ഛനും അമ്മയുമായ സന്തോഷം സോഷ്യൽ മീഡിയ വഴി പേളി തന്നെ പങ്കുവെച്ചു. നേരത്തെ നിലയുടെ വരവും ഇവർ വലിയ ആഘോഷമാക്കിയിരുന്നു. ഇതിനുശേഷം തന്റെ കുടുംബ വിശേഷങ്ങളെല്ലാം പങ്കുവെച്ച് ഈ താരദമ്പതികൾ എത്തിയിട്ടുണ്ട്.

Advertisements

ഇപ്പോഴിതാ ശ്രീനിഷിനെക്കുറിച്ച് നടി അമല പോൾ പങ്കുവച്ച വാക്കുകളാണ് വൈറലായി മാറുന്നത്. തന്റെ ഇളയമകൾക്കൊപ്പമുള്ള ആദ്യത്തെ ചിത്രം പങ്കുവച്ചുകൊണ്ടെത്തിയത് ആണ് ശ്രീനിഷ് അരവിന്ദ്. ഈ ചിത്രത്തിനാണ് അമലയുടെ മറുപടി.

ഏറ്റവും നല്ല അച്ഛനും നല്ല ഭർത്താവും എന്നാണ് ശ്രീനിയെക്കുറിച്ച് അമല പോൾ കമന്റ് നൽകിയത്. പേളിയുടെ കടുംബവുമായി അടുത്ത ബന്ധമാണ് അമലയ്ക്ക് ഉള്ളത്. അമലയും അമ്മയാകാൻ ഒരുങ്ങുകയാണ്.

അതേസമയം 2023 നവംബറിൽ ആയിരുന്നു അമല പോളിൻറെ വിവാഹം. ഗോവയിൽ ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന സൂറത്ത് സ്വദേശി ജഗത് ദേശായിയാണ് അമലയുടെ ഭർത്താവ്. സിനിമാ മേഖലയുമായി ബന്ധമൊന്നുമില്ലാത്തയാളാണ് ജഗത്. ഇവരുടെ വിവാഹ ചിത്രമെല്ലാം വൈറൽ ആയിരുന്നു. ഇപ്പോൾ അമ്മയാകാൻ പോകുകയാണ് നടി.

 

Advertisement