ഗുഡ് ബൈ ടു സിംഗിള്‍ ലൈഫ്, ഒടുവില്‍ പ്രണയം വെളിപ്പെടുത്തി അമേയ മാത്യു, ഞെട്ടി ആരാധകര്‍

215

കരിക്ക് എന്ന വെബ് സിരീസിലൂടെ പ്രശസ്തയായ അമേയ മാത്യു ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട നടിയും മോഡലുമാണ്. വളരെ ചെറിയ സമയത്തിനുള്ളില്‍ ചുരുക്കം ചില സിനിമകള്‍ കൊണ്ടൂം വെബ് സീരിസിലുടെയും ശ്രദ്ധേയയായ താരമ കൂടിയാണ് അമേയ മാത്യു. ചുരുങ്ങിയ കാലം കൊണ്ട് മലയാള മനസ്സുകളില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

Advertisements

അഭിനയം കൊണ്ടും തന്റെ മനംമയക്കുന്ന സൗന്ദര്യം കൊണ്ടും ആരാധക പിന്തുണ നേടിയെടുത്ത താരമാണ് അമേയ മാത്യു. ചിഞ്ചു മാത്യുവാണ് പിന്നീട് അമേയ മാത്യു എന്ന പേരില്‍ അറിയപ്പെട്ടത്. ധാരാളം സിനിമകള്‍ ചെയ്തിട്ടില്ലെങ്കിലും ചെയ്ത സിനിമകള്‍ കൊണ്ട് മലയാളി പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട നടിയായി മാറുകയായിരുന്നു.

Also Read: ഇത്രയൊക്കെ അനുഭവിച്ചിട്ടും ജീവനോടെയിരിക്കുന്നത് മകളുടെ മുഖം ഓര്‍ത്തിട്ട് മാത്രമെന്ന് ദിലീപ്, മീനൂട്ടിക്ക് അവളുടെ അച്ഛനെ നന്നായി അറിയാമെന്ന് ആരാധകരും, വൈറലായി വീഡിയോ

2017 ല്‍അഭിനയ ജീവിതം ആരംഭിച്ച അമേയ ഇതുവരെ വിരലില്‍ എണ്ണാവുന്ന സിനിമകളില്‍ മാത്രമാണ് അഭിനയിച്ചി ട്ടുള്ളത്. ആടു 2 ലൂടെയാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഒരു ബോംബ് കഥ, തിമിരം, ദി പ്രീസ്റ്റ് എന്നീ സിനിമകളിലും താരം അഭിനയിച്ചു. മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട കരിക്ക് വെബ്‌സീരീസിലൂടെയാണ് താരം ഏറെ അറിയപ്പെട്ടത്.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് അമേയ മാത്യു. താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അമേയ. വാലന്റൈന്‍സ് ഡേ കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞായിരുന്നു അമേയ ഇക്കാര്യം തുറന്നു പറഞ്ഞത്.

Also Read : പെട്ടെന്ന് കെട്ടിക്കോണം; ഇല്ലെങ്കിൽ ചീത്തപ്പേര് വരും; നാട്ടുക്കാരുടെ ഉപദേശത്തെ കുറിച്ച് വിൻസി

അതേസമയം , ആരാണ് തന്റെ കാമുകന്‍ എന്ന കാര്യം അമേയ വെളിപ്പെടുത്തിയിട്ടില്ല. അക്കാര്യം ഇപ്പോള്‍ പറയില്ലെന്നും അത് സര്‍പ്രൈസാണെന്നും അമേയ പറയുന്നു. ഗുഡ് ബൈ ടു സിംഗിള്‍ ലൈഫ്, തന്റെ ഒറ്റയ്ക്കുള്ള ജീവിതത്തിന്റെ അവസാനഘട്ടമാണിതെന്നും എല്ലാ വാലന്റൈന്‍സ് ദിനത്തിലും ഉള്ളപോലെ കരിദിനം ആചരിക്കുന്നത് നിര്‍ത്തുന്നുവെന്നും അമേയ ഇന്‍സ്റ്റയില്‍ കുറിച്ചു.നിരവധി ആരാധകരാണ് ആശംസകള്‍ അറിയിച്ചത്.

Advertisement