ഞാന്‍ ചെയ്തത് ഏറ്റവും വലിയ മണ്ടത്തരമെന്ന് രാജമൗലി സാര്‍ വരെ പറഞ്ഞു, അരുന്ധതി ചിത്രത്തിലെ നായികാവേഷം ഉപേക്ഷിച്ചതിനെ കുറിച്ച് മംമ്ത മോഹന്‍ദാസ് പറയുന്നു

1472

എംടിയുടെ രചനയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് 2005 ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന മലയാള ചിത്രത്തിലൂടെ ആണ് മംമ്ത മോഹന്‍ദാസ് സിനിമാ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രം ഒരു വിജയമായിരുന്നില്ല എങ്കിലും ഇതിലെ ഇന്ദിര എന്ന കഥാപാത്രമായുള്ള മമതയുടെ അഭിനയം ശ്രദ്ധേയമായിരുന്നു.

തുടര്‍ന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിച്ച ബസ്സ് കണ്ടക്ടര്‍ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിച്ചതോടെ നടി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. അതിനു ശേഷം സുരേഷ് ഗോപി നായകനായ അത്ഭുതം, ലങ്ക എന്നീ ചിത്രങ്ങളിലും, ജയറാം നായകനായ മധുചന്ദ്രലേഖ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. മലയാളത്തി ന്റെ താരരാജാവ് മോഹന്‍ലാലിന് ഒപ്പം ബാബ കല്യാണിയില്‍ നായികയായി അഭിനയിച്ചു.

Advertisements

ആ വര്‍ഷം തന്നെ, കറു പഴനിയപ്പന്‍ സംവിധാനം ചെയ്ത ശിവപ്പതികാരം എന്ന ചിത്രത്തില്‍ വിശാലിന്റെ നായികയായി തമിഴ് സിനിമാ രംഗത്തും അരങ്ങേറി. ഈ ചിത്രം ഒരു ശരാശരി വിജയമായിരുന്നു. 2007 ല്‍ മമത തെലുങ്കില്‍ ശങ്കര്‍ദാദ സിന്ദാബാദ് എന്ന ചിത്രത്തില്‍ പിന്നണി ഗാനം പാടി. കൂടാതെ നിരവധി തെലുങ്ക് ചിത്രങ്ങളിലും മമത അഭിനയിച്ചു.

Also Read: ഗുഡ് ബൈ ടു സിംഗിള്‍ ലൈഫ്, ഒടുവില്‍ പ്രണയം വെളിപ്പെടുത്തി അമേയ മാത്യു, ഞെട്ടി ആരാധകര്‍

ഇന്ന് സൗത്ത് ഇന്ത്യന്‍ സിനിമയുടെ ഭാഗമാണ് മമ്ത. ഇപ്പോഴിതാ നടി അനുഷ്‌ക ഷെട്ടി അഭിനയിച്ച് ഹിറ്റാക്കിയ അരുന്ധതി എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് മമ്ത. 2009 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ അനുഷ്‌കയ്ക്ക് പകരം താനായിരുന്നു അഭിനയിക്കേണ്ടിയിരുന്നതെന്ന് മമ്ത പറയുന്നു.

സിനിമയുടെ സംവിധായകന് കഴിവില്ലെന്നും പിന്മാറണം എന്നും പലരും ുപറഞ്ഞതോടെയാണ് താനും ആ ചിത്രം ഉപേക്ഷിച്ചതെന്നും എന്നാല്‍ ഇന്ന് ആ ചിത്രം ഉപേക്ഷിച്ചതില്‍ വലിയ വിഷമം തോന്നുന്നുവെന്നും രാജമൗലിയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ചെയ്തത് വലിയ മണ്ടത്തരമായി പോയി എന്നായിരുന്നു പറഞ്ഞതെന്നും മമ്ത പറയുന്നു.

Also Read: ആ മോഹവലയത്തിൽ ഒന്നും താൻ വീണു പോയിട്ടില്ല: നടി നിമിഷ സജയൻ അന്ന് പറഞ്ഞത്

താന്‍ അരുന്ധതിയില്‍ അഭിനയിക്കാതിരുന്നതിന്റെ കാരണം രാജമൗലിയോട് പറഞ്ഞപ്പോള്‍ താന്‍ ചെയ്തത് വലിയ മണ്ടത്തരമാണെന്നും ആ സിനിമയില്‍ നായികയായി അഭിനയിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ ജീവിതം തന്നെ മാറിയേനെ എന്നും രാജമൗലി പറഞ്ഞതായി മമ്ത പറയുന്നു.

Advertisement