അമ്മയാണ് ഞങ്ങൾക്ക് എല്ലാം, അമ്മ പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്ന് ഇപ്പോഴാണ് മനസ്സിലായത് : ശ്രാവൺ മുകേഷ്

56735

ഒരു സമയത്ത് തെന്നിന്ത്യ മുഴുവൻ തിളങ്ങി നിന്ന നായികയായിരുന്നു സരിത. സൂപ്പർ സ്റ്റാറുകളുടെ ഒപ്പം മത്സരിച്ച് അഭിനയിച്ചിട്ടുള്ള സരിത മുകേഷുമായുള്ള വിവാഹ ശേഷമാണ് അഭിനയ ലോകത്തുനിന്നും വിട്ടുനിന്നത്. പക്ഷെ ഇവരുടെ ദാമ്പത്യ ജീവിതം അധികനാൾ മുന്നോട്ട് പോയിരുന്നില്ല. ഇവർക്ക് രണ്ട് ആൺ മക്കളാണ്, ശ്രാവണും തേജയും. ഇവർ രണ്ടുപേരും അമ്മ സരിതക്കൊപ്പമാണ് താമസം.

മൂത്ത മകൾ ശ്രാവൺ അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയിരുന്നു. കല്യാണം എന്ന ചിത്രത്തിലെ നായക വേഷം ചെയ്തു കൊണ്ടാണ് ശ്രാവൺ മുകേഷ് മലയാള സിനിമയിലേക്കെത്തിയത്. എന്നാൽ പിന്നീട് ഈ നടനെ ആരും കണ്ടിട്ടില്ല.

Advertisements

ഇപ്പോൾ ഏത് ഭാഷയിലെ സിനിമ എടുത്താലും താര പുത്രന്മാരാണ് ഇപ്പോൾ സിനിമ ലോകം കയ്യടിക്കൊണ്ടിരിക്കുന്നത്. ആ വഴിയേ മുകേഷിന്റെ മകനും സജീവമാകും എന്ന് കരുതിയിരുന്നു, പക്ഷെ അത് സംഭവിച്ചിരുന്നില്ല. പക്ഷെ സരിതക്ക് മക്കൾ പഠിക്കുന്നതിനോടായിരുന്നു കൂടുതൽ താല്പര്യം, അതുകൊണ്ട് തന്നെ വളരെ അധികം ബുദ്ധിമുട്ടുകൾ സഹിച്ചുകൊണ്ട് സരിത മകനെ പഠിപ്പിച്ചു.

ALSO READ
വിവാഹശേഷം ചിരിച്ചും കളിച്ചും വീടുവിട്ടിറങ്ങി നടി ഐശ്വര്യ, ഇങ്ങനെയായിരിക്കണം പെണ്‍കുട്ടികള്‍ എന്ന് ആരാധകര്‍

ശ്രാവൺ ഇന്നൊരു ഡോക്ടർ ആണ്. വെറും ഒരു ഡോക്ടർ മാത്രമല്ല ദുബായിൽ വളരെ പേരുകേട്ട ഡോക്ടർ ആണ്.. എങ്കിലും ശ്രാവണിന്റെ ആഗ്രഹപ്രകാരമാണ് ആദ്യമൊരു ചിത്രം ചെയ്തത്, പക്ഷെ തുടക്കം അത്ര വിജയകരമായിരുന്നില്ല ശ്രാവണിന്റേത്. കല്യാണം എന്ന ചിത്രം അത്ര ശ്രദ്ധനേടിയിരുന്നില്ല. അതിനു ശേഷം മറ്റ് ചിത്രങ്ങളിലൊന്നും താര പുത്രനെ കണ്ടിട്ടുമില്ല.

എന്നാൽ താൻ എന്തുകൊണ്ടാണ് സിനിമ രംഗത്ത് സജീവമാകാത്തത് എന്ന ചോദ്യത്തിന് ശ്രാവണിന്റെ ഉത്തരം ഇങ്ങനെയാണ്, ഡോക്ടർ കൂടിയായ ശ്രാവൺ ഇപ്പോൾ റാസൽഖൈമയിലെ പ്രശസ്തനായ ഡോക്ടർ ആണ്. കഴിഞ്ഞ കോവിഡ് സമയത്ത് ഒരുപാട് അവരങ്ങൾ വന്നിരുന്നു പക്ഷെ അപ്പോൾ അമ്മ പറഞ്ഞത് ഈ ലോകത്ത് ഇത്രയും വലിയൊരു പ്രതിസന്ധി ഘട്ടത്തിൽ കൂടി പോകുന്ന ഈ സാഹചര്യത്തിൽ സിനിമയ്ക്കല്ല കോവിഡ് സേവനത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്ന് അമ്മ നൽകിയ ഉപദേശം സ്വീകരിച്ചത് കൊണ്ടാണ് താൻ സിനിമ ഉപേക്ഷിച്ച് എന്റെ എന്റെ ജോലിയിൽ ശ്രദ്ധ കൊടുത്തത്.

ALSO READ
വിവാഹശേഷം ചിരിച്ചും കളിച്ചും വീടുവിട്ടിറങ്ങി നടി ഐശ്വര്യ, ഇങ്ങനെയായിരിക്കണം പെണ്‍കുട്ടികള്‍ എന്ന് ആരാധകര്‍

ഇന്ന് തന്റെ മേഖലയിൽ നിരവധി പുരസ്‌കാരങ്ങൾ സഹിതം നേടിയിട്ടുള്ള ശ്രാവണിന്റെ അടുത്ത് റാസൽഖൈമയിലെ രാജകുടുംബാംഗങ്ങൾ വരെ ചികിത്സ തേടിയെത്തിയിരുന്നു.

എന്റെ ജോലിയിൽ ഞാൻ സജീവമായപ്പോഴാണ് അമ്മ പറഞ്ഞത് നൂറ് ശതമാനം ശരിയാണ് എന്ന് തോന്നിയത്. അമ്മയാണ് ഞങ്ങൾക്ക് എല്ലാം.. അമ്മയുടെ വാക്കിന് ഞങ്ങൾക്ക് ഒരു മറുവാക്ക് ഇല്ല, കാരണം ഞങ്ങളക്ക് വേണ്ടി അമ്മയുടെ ജീവിതം മാറ്റി വെച്ച് ഞങ്ങളുടെ ജീവിതം സുരക്ഷിതമാക്കാൻ ഒരുപാട് കഷ്ടപ്പെട്ട ആളാണ് അമ്മ എന്നും ശ്രാവൺ പറയുന്നു.

കഴിഞ്ഞ ദിവസം ശ്രാവണിന്റെ ജന്മദിനം ആയിരുന്നു, അമ്മയെ ചേർത്ത് പിടിച്ച് മക്കൾ രണ്ടുപേരും നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ശ്രാവൺ ‘എന്റെ കുടുംബം’ എന്ന് കുറിച്ചിരുന്നു. ശ്രാവണിന് ഇപ്പോൾ ജന്മദിന ആശംസകൾ അറിയിച്ചുകൊണ്ട് ആരാധകരും രംഗത്ത് എത്തിയിരുന്നു.

Advertisement