അമ്മയാവാൻ തയ്യാറെടുത്ത് പേളി മാണിയുടെ സഹോദരി റേച്ചൽ മാണി ; കൂട്ടികൊണ്ടുവരൽ ചടങ്ങിന്റെ വീഡിയോയുമായി പേളി മാണി

290

മലയാളികളുടെ പ്രിയങ്കരിയായ താരമാണ് പേളി മാണി. അവതാരക, അഭിനേത്രി, മോട്ടിവേഷൻ സ്പീക്കർ, വ്ലോഗർ എന്നിങ്ങനെ പേളി കൈ വയ്ക്കാത്ത മേഖല അപൂർവ്വമാണ്. എല്ലായിടത്തും തന്റെ ബെസ്റ്റ് കൊടുക്കാൻ ശ്രമിക്കാറുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെയാണ് പേളിയുടെ ജീവിതംമാറി മറിഞ്ഞത്.

ഈ ഷോയിലൂടൊണ് ശ്രീനി പേളിയുടെ ജീവിതത്തിലേയ്ക്ക് എത്തുന്നത്. മലയാളി പ്രേക്ഷകർ ലൈവായി കണ്ട് ആഘോഷമാക്കിയ പ്രണയമായിരുന്നു ഇവരുടേത്. 2018 ൽ ആണ് പേളിഷ് ദമ്പതികൾ ബിഗ് ബേസ് ഷോയിൽ എത്തിയത്. ഇന്നും ഇവരുടെ പ്രണയകഥ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്.

Advertisements

പേളിയെ പോലെ തന്നെ മമ്മിയും ഡാഡിയും സഹോദരി റേച്ചലുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. യൂട്യൂബ് ചാനലിലൂടെ ഇവരുടെ സന്തോഷം പങ്കുവെച്ച് കൊണ്ട് പേളി എത്താറുണ്ട്. ആരാധകരും ഇവരും വിശേഷം തേടാറുണ്ട്. ഇപ്പോഴിതാ തന്റെ കുടുംബത്തിലെ പുതിയ സന്തോഷം പങ്കുവെയ്ക്കുകയാണ് പേളി മാണി. കുടുംബസമേതമുള്ള വീഡിയോ വൈറൽ ആയിട്ടുണ്ട്.

അമ്മയാവാൻ തയ്യാറെടുക്കുകയാണ് പേളി മാണിയുടെ സഹോദരി റേച്ചൽ മാണി. പ്രസവത്തിനായി ഏഴാം മാസം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് വന്നിരിക്കുകയാണ്. പ്രാർത്ഥനയ്ക്കും മറ്റ് ചടങ്ങുകൾക്ക് ശേഷമാണ് ഭർത്താവ് റൂബന്റെ വീട്ടിൽ നിന്ന് റേച്ചലിനെ കൂട്ടിക്കൊണ്ട് വന്നത്. പേളിയും ശ്രീനിയും ഡാഡിയും മമ്മിയും നില ബേബിയും അടുത്ത ബന്ധുക്കളുമാണ് പോയത്. സാരിയിൽ സ്‌റ്റൈലൻ ലുക്കിലായിരുന്നു പേളി മാണി ചടങ്ങിനെത്തിയത്. സാരിയ്ക്ക് ചേരുന്ന ആഭരണങ്ങളായിരുന്നു അണിഞ്ഞത്.

ALSO READ

റിസോർട്ടിൽ ഡാൻസറായി ജോലി, സ്‌കിറ്റുകൾ ചെയ്ത് ശ്രദ്ധ നേടി തുടർന്ന് അളിയൻസ് പരമ്പരയിലേയ്ക്ക് ; ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച് സൗമ്യ ഭാഗ്യനാഥൻ പിള്ള

തന്റെ വളകാപ്പ് ചടങ്ങിന് കിട്ടിയ വളകൾ അണിഞ്ഞായിരുന്നു പേളി റേച്ചലിന്റെ അടുത്തേക്ക് പോയത്. അതൊക്കെ വളരെ നല്ല ഓർമ്മകളാണ്. പ്രഗ്നൻസി കാലത്തെ അങ്ങനെയുള്ള സമയങ്ങളൊക്കെ ഇപ്പോൾ മിസ് ചെയ്യുന്നുവെന്നും പേളി പറയുന്നു. റേച്ചലിനെ അവിടെ നിന്നും ഇവിടേക്ക് വിളിച്ചുകൊണ്ടു വരുന്നതിൽ നമ്മളെല്ലാവരും എക്‌സൈറ്റഡാണെന്നും വീടും അവിടത്തെ കാര്യങ്ങളുമെല്ലാം ഞാൻ കാണിച്ച് തരാമെന്നും പേളി വീഡിയോയിൽ പറയുന്നു.

കുടുംബ പ്രാർത്ഥനയ്ക്ക് ശേഷമായാണ് ഇവർ പുറപ്പെട്ടത്. പേളിയായിരുന്നു ഡ്രൈവ് ചെയ്തത്. റേച്ചലിന്റെ ഭർത്താവ് റൂബനായിരുന്നു എല്ലാവരേയും സ്വീകരിച്ചത്. വീടിന്റെ ഇന്റീരിയർ ചെയ്തത് റൂബനാണെന്നും അതിലെ പ്രത്യേകതകളും പേളി കാണിച്ചിരുന്നു. കല്യാണി സാരി അണിഞ്ഞായിരുന്നു റേച്ചൽ ചടങ്ങിനായി എത്തിയത്. കരച്ചിൽ സീനുണ്ടാവുമോയെന്ന് ചോദിച്ചപ്പോൾ ഉണ്ടാവുമെന്നായിരുന്നു റൂബൻ പറഞ്ഞത്. ഭർത്താവിന്റെ കുടുംബാംഗങ്ങളെയെല്ലാം റേച്ചൽ വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്.

ALSO READ

ആദ്യ ചിത്രത്തിലെ നായികയെ ജീവിതത്തിലും ഒപ്പം ചേർത്തപ്പോൾ ഇരുവരും ഒന്നിച്ചുള്ള യാത്രയും അതിമനോഹരമായി ; ഭാര്യയെ ചേർത്തുനിർത്തി ചുംബിച്ച് യാഷ് : ചിത്രത്തിൽ നിന്നും കണ്ണെടുക്കാനാകുന്നില്ലെന്ന് ആരാധകർ

കുടുംബ പ്രാർത്ഥനയ്ക്ക് ശേഷമായാണ് ഇവർ പുറപ്പെട്ടത്. പേളിയായിരുന്നു ഡ്രൈവ് ചെയ്തത്. റേച്ചലിന്റെ ഭർത്താവ് റൂബനായിരുന്നു എല്ലാവരേയും സ്വീകരിച്ചത്. വീടിന്റെ ഇന്റീരിയർ ചെയ്തത് റൂബനാണെന്നും അതിലെ പ്രത്യേകതകളും പേളി കാണിച്ചിരുന്നു. കല്യാണി സാരി അണിഞ്ഞായിരുന്നു റേച്ചൽ ചടങ്ങിനായി എത്തിയത്. കരച്ചിൽ സീനുണ്ടാവുമോയെന്ന് ചോദിച്ചപ്പോൾ ഉണ്ടാവുമെന്നായിരുന്നു റൂബൻ പറഞ്ഞത്. ഭർത്താവിന്റെ കുടുംബാംഗങ്ങളെയെല്ലാം റേച്ചൽ വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്.

പേളി തന്നെയാണ് സഹോദരി അമ്മയാവാൻ പോകുന്ന വിവരം പ്രേക്ഷകരോട് പങ്കുവെച്ചത്. കുടുംബചിത്രത്തിനോടൊപ്പമാണ് സന്തോഷ വാർത്ത പങ്കുവെച്ചത്.’നില ബേബി അധികം വൈകാതെ തന്നെ ചേച്ചിയാവും. റൂബനും റേച്ചലിനും നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവണം’ എന്നായിരുന്നു ചിത്രത്തിന് ക്യാപ്ഷൻ നൽകിയത്. ഫൊട്ടോഗ്രാഫറായ റൂബെൻ ബിജി തോമസാണ് റേച്ചലിനെ വിവാഹം ചെയ്തത്. ജൂലൈയിൽ ആയിരുന്നു ഇവരുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. ഫാഷൻ ഡിസൈനറായ റേച്ചലിന്റെ വിവാഹദിന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Advertisement