ഞാന്‍ സത്യത്തില്‍ അധികം പ്രോല്‍സാഹിപ്പിച്ചിട്ടില്ല; അമ്മയുടെ ആഗ്രഹം സഫലമായതിനെ കുറിച്ച് അമൃത

57

കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അമൃത നായര്‍. ഇതില്‍ ശീതളായി എത്തിയതോടെയാണ് താരം പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയത്. എന്നാല്‍ വൈകാതെ തന്നെ സീരിയല്‍ നിന്ന് അമൃത പിന്മാറി . ശേഷം മറ്റു പരമ്പരകളിലും ഷോകളിലും അമൃത സജീവമായിരുന്നു.

Advertisements

തന്റെ യൂട്യൂബ് ചാനല്‍ വഴി വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് അമൃത എത്താറുണ്ട് . ഇപ്പോള്‍ തന്റെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് അമൃതയും കുടുംബവും.

അമ്മ കുറച്ചുനാളുകളായി ഡാന്‍സ് പഠികുന്നുണ്ടെന്നും ഇന്ന് അമ്മയുടെ ആദ്യത്തെ സ്റ്റേജ് പരിപാടിയാണെന്നും പറഞ്ഞാണ് അമൃത വ്‌ലോഗ് ആരംഭിക്കുന്നത്. ‘വിമന്‍സ് ഡേയിലാണ് ഞാന്‍ ഈ വീഡിയോ എടുക്കുന്നത്. ഇത് അമ്മയ്ക്ക് വേണ്ടയാണ്. ഇന്ന് അമ്മയുടെ ദിവസമാണ്, കാരണം പുള്ളിക്കാരിയുടെ കുറെ വര്‍ഷത്തെ ആഗ്രഹം സഫലമാവുകയാണ് ഇന്ന്.

ഡാന്‍സ് കളിക്കാന്‍ ഭയങ്കര ഇഷ്ടമാണ് അമ്മയ്ക്ക്. എനിക്കും ഇഷ്ടമാണ് പക്ഷേ ഇപ്പോള്‍ പോയി പഠിക്കാന്‍ ഒട്ടും സമയമില്ല. അമ്മയ്ക്ക് അന്നത്തെ ആ ഒരു അവസ്ഥയില്‍ പഠിക്കാനുള്ള സാമ്പത്തികം ഉണ്ടായിരുന്നില്ല.

ഇപ്പോഴാണെങ്കില്‍ സമയവും സാഹചര്യവും ഉണ്ട്. കുറച്ച് നാളെ ആയിട്ടുള്ളു. ഞാന്‍ സത്യത്തില്‍ അധികം പ്രോല്‍സാഹിപ്പിച്ചിട്ടില്ല, കാരണം ഒന്നു രണ്ട് തവണ വയ്യായ്കയൊക്കെ വന്നു, ശരീരം ഇളകുമ്പോള്‍ കൂടുതല്‍ ബുദ്ധിമുട്ടാകും. പക്ഷേ അമ്മ അതൊന്നും വക വെച്ചിട്ടില്ല’ അമൃത പറയുന്നു.

 

Advertisement