മറ്റുള്ളവരെ ചൊറിഞ്ഞ് കണ്ടന്റുണ്ടാക്കണമെന്ന് രതീഷ്, വെറും വാഴയെന്ന് മറുപടിയുമായി ശ്രീതു, ബിഗ് ബോസില്‍ വാക്കുതര്‍ക്കം

84

ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം രണ്ട് ദിവസം മുമ്പാണ് മലയാളം ബിഗ് ബോസ് സീസണ്‍ 6 ആരംഭിച്ചത്. ഷോ തുടങ്ങി ഒരു ദിവസം പിന്നിട്ടപ്പോള്‍ തന്നെ ആദ്യ ക്യാപ്റ്റനെയും കണ്ടെത്തിയിരുന്നു. ആദ്യം തന്നെ ഒരു ഫിസിക്കല്‍ ടാസ്‌കിലൂടെയാണ് ആദ്യത്തെ ക്യാപ്റ്റനെ കണ്ടെത്തിയത്.

Advertisements

ഒരു ചെളിക്കളത്തില്‍ ഇട്ടിരിക്കുന്ന പന്തുകള്‍ എടുക്കുക എന്നതായിരുന്നു മത്സരാര്‍ത്ഥികള്‍ക്ക് മുന്നിലുള്ള ടാസ്‌ക്. ഇത്തവണ 19 മത്സരാര്‍ത്ഥികളാണുണ്ടായിരുന്നത്. ഷോ തുടങ്ങി രണ്ട് ദിവസം പിന്നിട്ടപ്പോള്‍ തന്നെ ക്യാപ്റ്റന്‍സി ടാസ്‌കും നോമിനേഷനും കഴിഞ്ഞിരുന്നു.

Also Read:കുഞ്ഞിന് മുലപ്പാല്‍ കൊടുത്ത് കുറച്ചത് 15 കിലോ, സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി നടി മേഘ രാജന്‍

പുതിയ സീസണ്‍ ആരംഭിച്ചപ്പോള്‍ മുതല്‍ സ്‌കോര്‍ ചെയ്തുകൊണ്ടിരിക്കുന്ന മത്സരാര്‍ത്ഥിയാണ് രതീഷ് കുമാര്‍. മറ്റ് മത്സരാര്‍ത്ഥികളെ അങ്ങോട്ട് പോയി ചൊറിഞ്ഞ് കണ്ടന്റുണ്ടാക്കുന്നതില്‍ മിടുക്കനാണ് രതീഷ് കുമാര്‍. തുടക്കം മുതലേ ആക്ടിവായിരുന്നു രതീഷ്.

ബിഗ് ബോസ് ഹൗസിനെ ഒന്നടങ്കം എന്റര്‍ടെയ്ന്‍ ചെയ്യിപ്പിക്കാന്‍ രതീഷ് കുമാര്‍ ശ്രമിക്കുന്നുണ്ച്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് തുടങ്ങിയതും രതീഷിനെ വെച്ചുകൊണ്ടായിരുന്നു. നടി ശ്രീതുവായിരുന്നു രതീഷിന്റെ കഴിഞ്ഞ ദിവസത്തെ ഇര.

Also Read:നിത്യ മേനോനാണ് നായികയെന്ന് പറഞ്ഞപ്പോള്‍ അമല ഒഴിഞ്ഞുമാറി, കൂടെ അഭിനയിക്കുന്ന റോള്‍ വേണ്ടെന്ന് പറഞ്ഞു, വെളിപ്പെടുത്തലുമായി സിബി മലയില്‍

ഇത്രയും ദിവസമായിട്ടും ബിഗ് ബോസ് ഹൗസില്‍ എന്താണ് ചെയ്തതെന്ന് ശ്രീതുവിനോട് രതീഷ് ചോദിക്കുന്നുണ്ട്. ശ്രീതു തിരിച്ച് നിങ്ങള്‍ എന്താണ് ചെയ്‌തെന്ന് ചോദിക്കുമ്പോള്‍ മറ്റുള്ളവരെ ചൊറിയുന്നുണ്ടായിരുന്നുവെന്നാണ് രതീഷിന്റെ മറുപടി.

മറ്റുള്ളവരെ ചൊറിഞ്ഞ് കണ്ടന്റുണ്ടാക്കണമെന്നും രതീഷ് പറഞ്ഞു. അതിനിടെ ചൊറിയാന്‍ വേണ്ടിയാണോ 19 പേരെ ഇങ്ങോട്ട് കൊണ്ടുവന്നതെന്ന് ശ്രീതു ചോദിക്കുമ്പോള്‍ നിങ്ങള്‍ വലിയ സംഭവമാണെന്നാണ് താന്‍ കരുതിയതെന്നും ഒന്നമില്ലെന്ന് ഇപ്പോള്‍ മനസ്സിലായെന്നും ശ്രീതുവിനോട് രതീഷ് പറയുന്നു.

Advertisement