നിത്യ മേനോനാണ് നായികയെന്ന് പറഞ്ഞപ്പോള്‍ അമല ഒഴിഞ്ഞുമാറി, കൂടെ അഭിനയിക്കുന്ന റോള്‍ വേണ്ടെന്ന് പറഞ്ഞു, വെളിപ്പെടുത്തലുമായി സിബി മലയില്‍

50

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വളരെ പെട്ടെന്ന് തന്നെ സൂപ്പര്‍ നടിയായി മാറിയ മലയാളി താരമാണ് നടിഅമല പോള്‍. 2009 ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രം നീലത്താമര എന്ന ലാല്‍ജോസ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരം ഇന്നും സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരില്‍ ഒരാളാണ്.

Advertisements

അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളില്‍ സജീവമാണ്. കൂടാതെ കന്നഡ സിനിമയിലും താരം തന്റെ സാന്നിധ്യം അറിച്ചിട്ടുണ്ട്. മോഡലിങ് രംഗത്തും എന്നും വെള്ളിത്തിരയിലേക്ക് എത്തിയ താരത്തിന് അഭിനയത്തിലും മോഡലിങ്ങിലും ഒരുപോലെ തിളങ്ങി നില്‍ക്കാന്‍ സാധിച്ചിട്ടുണ്ട്. ഏത് വേഷവും അനായാസം തനിക്ക് കൈകാര്യം ചെയ്യാന്‍ പറ്റുമെന്നും താരം തെളിയിച്ചിട്ടുണ്ട്.

Also Read:വളര്‍ന്നുവരുന്ന കുഞ്ഞിന് നാണക്കേടുണ്ടാക്കാന്‍ ഓരോ കോപ്രായങ്ങള്‍, വസ്ത്രധാരണത്തിന്റെ പേരില്‍ അമല പോളിന് സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം

ഇപ്പോഴിതാ അമല പോളിനെ കുറിച്ച് സംവിധായകന്‍ സിബി മലയില്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തന്റെ അപൂര്‍വ്വരാഗം എന്ന ചിത്രത്തിന്റെ ഓഡിഷനിലേക്ക് അമല പോളും വന്നിരുന്നുവെന്നും അന്നൊന്നും അത്രപോപ്പുലറായിരുന്നില്ല അമലയെന്നും സിബി മലയില്‍ പറയുന്നു.

Courtesy: Public Domain

അമല വന്നപ്പോഴേക്കും നിത്യ മേനോനെ നായികയായി തീരുമാനിച്ചിരുന്നു. അവരുടെ കൂട്ടത്തില്‍ നില്‍ക്കുന്ന കുട്ടിക്ക് വേണ്ടിയുള്ള ഓഡിഷനായിരുന്നു നടന്നുകൊണ്ടിരുന്നതെന്നും അമല പോളിനോട് ആ കാര്യം പറഞ്ഞപ്പോള്‍ അവര്‍ അങ്ങനെയൊരു കഥാപാത്രം വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും സിബി മലയില്‍ പറയുന്നു.

Also Read:നന്നായി ഫുഡ് ഉണ്ടാക്കാനറിയാം എന്ന് പറഞ്ഞല്ലേടാ ടീമില്‍ കയറിയത്, നല്ല ചായ കിട്ടാത്തതിന് പൊട്ടിത്തെറിച്ച് ജിന്റോ, രണ്ടാം ദിവസം തന്നെ ബിഗ് ബോസില്‍ അടി തുടങ്ങി

പിന്നീട് അമല പോള്‍ തമിഴിലും തെലുങ്കിലുമൊക്കെ വളരെ തിരക്കുള്ള നടിയായി മാറി. താന്‍ അപൂര്‍വ്വ രാഗത്തില്‍ നിത്യ മേനോനെ തന്നെയായിരുന്നു നായികയായി മനസ്സില്‍ കണ്ടിരുന്നതെന്നും സിബി മലയില്‍ തുറന്നുപറഞ്ഞു.

Advertisement