നന്നായി ഫുഡ് ഉണ്ടാക്കാനറിയാം എന്ന് പറഞ്ഞല്ലേടാ ടീമില്‍ കയറിയത്, നല്ല ചായ കിട്ടാത്തതിന് പൊട്ടിത്തെറിച്ച് ജിന്റോ, രണ്ടാം ദിവസം തന്നെ ബിഗ് ബോസില്‍ അടി തുടങ്ങി

29

ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം രണ്ട് ദിവസം മുമ്പാണ് മലയാളം ബിഗ് ബോസ് സീസണ്‍ 6 ആരംഭിച്ചത്. ഷോ തുടങ്ങി ഒരു ദിവസം പിന്നിട്ടപ്പോള്‍ തന്നെ ആദ്യ ക്യാപ്റ്റനെയും കണ്ടെത്തിയിരുന്നു. ആദ്യം തന്നെ ഒരു ഫിസിക്കല്‍ ടാസ്‌കിലൂടെയാണ് ആദ്യത്തെ ക്യാപ്റ്റനെ കണ്ടെത്തിയത്.

Advertisements

ഒരു ചെളിക്കളത്തില്‍ ഇട്ടിരിക്കുന്ന പന്തുകള്‍ എടുക്കുക എന്നതായിരുന്നു മത്സരാര്‍ത്ഥികള്‍ക്ക് മുന്നിലുള്ള ടാസ്‌ക്. ഇത്തവണ 19 മത്സരാര്‍ത്ഥികളാണുണ്ടായിരുന്നത്. ഷോ തുടങ്ങി രണ്ട് ദിവസം പിന്നിട്ടപ്പോള്‍ തന്നെ ക്യാപ്റ്റന്‍സി ടാസ്‌കും നോമിനേഷനും കഴിഞ്ഞിരുന്നു.

Also Read:പെണ്‍കുട്ടികളോട് സംസാരിക്കാന്‍ മടിയായിരുന്നു, അന്ന് കണ്ണീരോടെയാണ് ആ പടികളിലിറങ്ങിയത്, ജീവിതാനുഭവം തുറന്ന് പറഞ്ഞ് ദിലീപ്

ആദ്യ ദിവസം തന്നെ ബിഗ് ബോസ് ഹൗസില്‍ അടിപൊട്ടിയിരുന്നു. ഇപ്പോഴിതാ പുറത്തുവന്നിരിക്കുന്ന വീഡിയോയില്‍ ചായക്ക് വേണ്ടിയുള്ള ബഹളമാണ് കാണാന്‍ കഴിയുന്നത്. ബോഡി ബില്‍ഡറായ ജിന്റോയാണ് വഴക്കിന് തുടക്കമിട്ടത്.

രാവിലെ ലഭിച്ച ചായ നല്ലതായിരുന്നില്ലെന്നും തനിക്ക് നല്ല ചായ വേണമെന്നും ജിന്റോ പറയുന്നുണ്ട്. ഇതിലൂടെയാണ് വഴക്ക് ആരംഭിക്കുന്നത്. ജിന്റോയിക്ക് മറുപടിയുമായി കിച്ചന്‍ ടീമിലെ അംഗം യമുനയും എത്തിയിട്ടുണ്ട്. നല്ല ചായ എന്നുപറയുമ്പോള്‍ വീട്ടില്‍ കിട്ടുന്ന പോലത്തെ ചായ കിട്ടില്ലല്ലോ എന്നാണ് യമുന പറയുന്നത്.

Also Read;അതുകൊണ്ടാണോ നരച്ച മുടി അജിത്ത് കളര്‍ ചെയ്യാത്തത്; പുതിയ വെളിപ്പെടുത്തല്‍

തുടര്‍ന്ന് വാക്കുതര്‍ക്കത്തിലേക്ക് വഴിമാറുകയായിരുന്നു. നന്നായി ഭക്ഷണമുണ്ടാക്കാനറിയാം എന്നൊക്കെ പറഞ്ഞ് ടീമില്‍ കയറിയവര്‍ ഇല്ലേ അവര്‍ നല്ല ഭക്ഷണം തരണമെന്നും ജിന്റോ പറയുന്നു. നമുക്ക് ഉണ്ടാക്കാനറിയുന്നത് പോലെ നല്ല ഭക്ഷണം ഉണ്ടാക്കി തരാം എന്ന് ഗബ്രി പറഞ്ഞു.

അതിനിടെ പൊട്ടിത്തെറിച്ചുകൊണ്ട് ജിന്റോ ഗബ്രിയുടെ അടുത്തേക്ക് പോകുകയും നന്നായി ഭക്ഷണമുണ്ടാക്കാനറിയാം എന്ന് പറഞ്ഞിട്ടല്ലേടാ നീ ടീമിലേക്ക് കയറിയതെന്നും പറഞ്ഞു. ഇത് വലിയ വാഗ്വാദത്തിലേക്ക് എത്തുകയായിരുന്നു.

Advertisement