വളര്‍ന്നുവരുന്ന കുഞ്ഞിന് നാണക്കേടുണ്ടാക്കാന്‍ ഓരോ കോപ്രായങ്ങള്‍, വസ്ത്രധാരണത്തിന്റെ പേരില്‍ അമല പോളിന് സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം

219

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വളരെ പെട്ടെന്ന് തന്നെ സൂപ്പര്‍ നടിയായി മാറിയ മലയാളി താരമാണ് നടിഅമല പോള്‍. 2009 ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രം നീലത്താമര എന്ന ലാല്‍ജോസ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരം ഇന്നും സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരില്‍ ഒരാളാണ്.

Advertisements

അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളില്‍ സജീവമാണ്. കൂടാതെ കന്നഡ സിനിമയിലും താരം തന്റെ സാന്നിധ്യം അറിച്ചിട്ടുണ്ട്. മോഡലിങ് രംഗത്തും എന്നും വെള്ളിത്തിരയിലേക്ക് എത്തിയ താരത്തിന് അഭിനയത്തിലും മോഡലിങ്ങിലും ഒരുപോലെ തിളങ്ങി നില്‍ക്കാന്‍ സാധിച്ചിട്ടുണ്ട്. ഏത് വേഷവും അനായാസം തനിക്ക് കൈകാര്യം ചെയ്യാന്‍ പറ്റുമെന്നും താരം തെളിയിച്ചിട്ടുണ്ട്.

Also Read:നന്നായി ഫുഡ് ഉണ്ടാക്കാനറിയാം എന്ന് പറഞ്ഞല്ലേടാ ടീമില്‍ കയറിയത്, നല്ല ചായ കിട്ടാത്തതിന് പൊട്ടിത്തെറിച്ച് ജിന്റോ, രണ്ടാം ദിവസം തന്നെ ബിഗ് ബോസില്‍ അടി തുടങ്ങി

കുറച്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു അമലയുടെ രണ്ടാംവിവാഹം നടന്നത്. കുറച്ചുകാലം മുമ്പായിരുന്നു താരം താന്‍ അമ്മയാവാന്‍ പോകുകയാണെന്ന സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. ഫോട്ടോ ഷൂട്ട് ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.

വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം ആടുജീവിതത്തിന്റെ പ്രസ്മീറ്റിന് കഴിഞ്ഞദിവസം അമല പോള്‍ എത്തിയിരുന്നു. താരത്തിന്റെ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഡീപ് നെക്കുള്ള കരിനീല സ്ലീവ്‌ലെസ് ടോപ്പാണ് താരം ധരിച്ചിരിക്കുന്നത്.

Also Read:പെണ്‍കുട്ടികളോട് സംസാരിക്കാന്‍ മടിയായിരുന്നു, അന്ന് കണ്ണീരോടെയാണ് ആ പടികളിലിറങ്ങിയത്, ജീവിതാനുഭവം തുറന്ന് പറഞ്ഞ് ദിലീപ്

വളരെ സിംപിള്‍ ലുക്കിലായിരുന്നു താരം എത്തിയത്. അമലയുടെ വീഡിയോ വൈറലായതോടെ നിരവധി പേരാമ് താരത്തെ വിമര്‍ശിച്ച് എത്തിയത്. ഗോവയിലൊക്കെയുള്ള പ്രസ്മീറ്റിന് വരുമ്പോഴെ ഇങ്ങനെയൊക്കെയുള്ള വസ്ത്രങ്ങള്‍ ധരിച്ച് വരാവൂ എന്നും മാന്യമായ വേഷം ധരിച്ചൂടായിരുന്നോ എന്നൊക്കെയാണ് കമന്റുകള്‍.

Advertisement